വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയ്‌ക്കെതിരേ 34 ബോളില്‍ 87*, ഇതിനേക്കാള്‍ ആഹ്ലാദമേകിയത് മറ്റൊന്ന്!- പൊള്ളാര്‍ഡ്

കളിയില്‍ മുംബൈ റണ്‍ചേസ് നടത്തിയിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണിലെ അവിശ്വസനീയ ഇന്നിങ്‌സുകളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെി ഇടിവെട്ട് ബാറ്റിങ് പ്രകടനം. 219 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം മുംബൈ ചേസ് ചെയ്ത കളിയില്‍ പൊള്ളാര്‍ഡായിരുന്നു ഹീറോ. വെറും 34 ബോളില്‍ എട്ടു സിക്‌സറുകളും ആറു ബൗണ്ടറികളുമടക്കം പുറത്താവാതെ 87 റണ്‍സെടുത്ത അദ്ദേഹത്തിന്റെ മികവില്‍ മുംബൈ അവസാന ബോളില്‍ ത്രസിപ്പിക്കുന്ന വിജയം കുറിച്ചിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പൊള്ളാര്‍ഡായിരുന്നു. മുംബൈയുടെ ഏറ്റവും വലിയ റണ്‍ചേസും ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ചേസും കൂടിയായിരുന്നു ഇത്.

1

സിഎസ്‌കെയ്‌ക്കെതിരായ ഈ മല്‍സരത്തില്‍ ബാറ്റിങിലെ പ്രകടനത്തേക്കാള്‍ തനിക്കു സംതൃപ്തി നല്‍കിയത് ബൗളിങിലെ പ്രകടനമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൊള്ളാര്‍ഡ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈ പുറത്തിറക്കിയ പ്രത്യേക വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍. ചില മുംബൈ താരങ്ങളും പൊള്ളാര്‍ഡിന്റെ പ്രകടത്തെക്കുറച്ച് ഇതില്‍ സംസാരിക്കുന്നുണ്ട്.

IND vs ENG: ഇംഗ്ലണ്ടില്‍ വാണത് സച്ചിനും ദ്രാവിഡും മാത്രം- കോലിയടക്കം ഇവര്‍ക്ക് ചിലത് തെളിയിക്കണം!IND vs ENG: ഇംഗ്ലണ്ടില്‍ വാണത് സച്ചിനും ദ്രാവിഡും മാത്രം- കോലിയടക്കം ഇവര്‍ക്ക് ചിലത് തെളിയിക്കണം!

ind-Sri Series: ഇന്ത്യയുടെ 21 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും? സാധ്യതാ ടീം ഇതാind-Sri Series: ഇന്ത്യയുടെ 21 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും? സാധ്യതാ ടീം ഇതാ

മുംബൈ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങിയ കളിയില്‍ പൊള്ളാര്‍ഡ് മാത്രമായിരുന്നു മാനംകാത്തത്. രണ്ടോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത ബോളുകളില്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ആരെങ്കിലുമൊരാള്‍ ടീമിനു വേണ്ടി മുന്നോട്ട് വരണമായിരുന്നു. എന്നെ സംബന്ധിച്ച് നല്ല ദിവസമായിരുന്നു, ഓള്‍റൗണ്ട് പ്രകടനം തന്നെ നടത്താന്‍ കഴിഞ്ഞു. ടീം സ്‌കോറിന്റെ ഭൂരിഭാഗവും നേടിയിട്ടും ബൗളിങില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്താനായതാണ് എനിക്കു കൂടുതല്‍ സന്തോഷം നല്‍കുന്നത്. ടീമിന് ആവശ്യമുള്ളത് നല്‍കി വിജയത്തിലേക്കു നയിക്കുകയെന്നതായിരുന്നു തന്റെ ചുമതലയെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

2

സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറിയ സിഎസ്‌കെയുടെ മോയിന്‍ അലി- ഫഫ് പ്ലെസി ജോടിയെ വേര്‍പിരിച്ചത് പൊള്ളാര്‍ഡായിരുന്നു. മികച്ച സ്ലോ ബോളുകളെറിഞ്ഞാണ് ഡുപ്ലെസിയെയും അടുത്ത ബോളില്‍ തന്നെ മറ്റൊരു അപകടകാരിയായ റെയ്‌നയെയും പൊള്ളാര്‍ഡ് പുറത്താക്കിയത്.

പൊള്ളാര്‍ഡിന്റെ പ്രകടനത്തെ മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പ്രശംസിച്ചു. അത് പൊള്ളാര്‍ഡിന്റെ ദിവസമായിരുന്നു. ഈ മല്‍സരത്തില്‍ ലെഗ് സ്പിന്‍ പരീക്ഷിച്ചാല്‍പ്പോലും അദ്ദേഹത്തിനു വിക്കറ്റ് ലഭിക്കുമായിരുന്നു. വളരെ മികച്ച ബൗളിങായിരുന്നു പൊള്ളാര്‍ഡ് കാഴ്ചവച്ചത്, ഫീല്‍ഡിലും അദ്ദേഹത്തിനു നല്ല ദിവസമായിരുന്നു. മുമ്പും പൊള്ളാര്‍ഡ് ഇതുപോലെയുള്ള പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്, അതുകൊണ്ടു തന്നെ ഈ വലിയ മനുഷ്യനെ നിങ്ങള്‍ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്യുമെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 12, 2021, 16:22 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X