IPL 2021: താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കില്ല, ടൂര്‍ണമെന്റിന് മുമ്പ് ഏഴ് ദിവസം ക്വാറന്റെയ്ന്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി 18 ദിവസമാണ് ബാക്കിയുള്ളത്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും കാണികളെ പ്രവേശിപ്പിക്കാതെയാണ് ഐപിഎല്‍ നടത്തുന്നത്. നേരത്തെ കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ താരങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്നും കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് 10 ദിവസത്തെ ഐസൊലേഷനാവും അനുവദിക്കുകയെന്നും ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.
ബയോ ബബിള്‍ സുരക്ഷ നല്‍കിയാവും ഇത്തവണയും ടൂര്‍ണമെന്റ് നടത്തുക. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ഏഴ് ദിവസത്തെ ക്വാറന്റെയ്‌നും താരങ്ങള്‍ നോക്കണം. ക്വാറന്റെയ്ന്‍ കാലയളവിലെ രണ്ട്,അഞ്ച്,ഏഴ് ദിവസങ്ങളില്‍ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നല്‍കും. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കുന്നതുവരെ താരങ്ങള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആഴ്ചയില്‍ രണ്ട് തവണ വീതവും താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തും.

യുഎഇയില്‍ വിജയകരമായി ഐപിഎല്‍ നടത്താന്‍ സാധിച്ചതിനാല്‍ ഇത്തവണ വലിയ ആശങ്കകളില്ലാതെ ബിസിസി ഐക്ക് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയാണ് വേദി. ഐപിഎല്‍ നടക്കുന്ന വേദികളെല്ലാം ടി20 ലോകകപ്പിനും വേദിയാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഐപിഎല്ലിനിടെ ഉണ്ടായാല്‍ ടി20 ലോകകപ്പിനെയും അത് പ്രതികൂലമായി ബാധിച്ചേക്കും.
ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇത്തവണ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ടീമുകളെല്ലാം തന്നെ പരിശീലന ക്യാംപും ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുന്നതിനാല്‍ അതിന് ശേഷമാവും ഇരു ടീമുകളിലെയും താരങ്ങള്‍ ഐപിഎല്‍ ടീമിനൊപ്പം ചേരുക. മാര്‍ച്ച് 28നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അവസാനിക്കുന്നത്.
എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ആദ്യം പരിശീലനം ആരംഭിച്ച ടീം. ധോണി,അമ്പാട്ടി റായിഡു,സുരേഷ് റെയ്‌ന,ഡ്വെയ്ന്‍ ബ്രാവോ എന്നിവരെല്ലാം പരിശീലന ക്യാംപിലുണ്ട്. മുംബൈ ഇന്ത്യന്‍സാണ് അവസാന രണ്ട് സീസണിലെയും ചാമ്പ്യന്മാര്‍. ഇത്തവണ വലിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications