വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കാലം കുറച്ചായി കപ്പില്ലാതെ കളിക്കുന്നു, ബാംഗ്ലൂര്‍ ടീം വിടുമോ? കോലി പറയുന്നു

2008 -ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ ഏറ്റവും ആരാധകരുള്ള ടീമുകളില്‍ ഒന്ന്. പക്ഷെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അമരത്തുള്ള ആര്‍സിബിക്ക് ഒരു പേരുദോഷം എന്നും ബാക്കിയാണ് --- പേരിന് പോലും ഒരു കപ്പില്ല.

ക്രിസ് ഗെയ്ല്‍, തിലകരത്‌നെ ദില്‍ഷന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, റോസ് ടെയ്‌ലര്‍, മാര്‍ക്ക് ബൗച്ചര്‍, ജാക്ക് കാലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, എബി ഡിവില്ലേഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങി ക്രിക്കറ്റിലെ വമ്പന്‍ താരങ്ങള്‍ ഓരോ കാലഘട്ടത്തില്‍ ബാംഗ്ലൂരിനായി കളിച്ചിട്ടാണ് ഈ ഗതി. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നു തവണ ബാംഗ്ലൂര്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. പക്ഷെ കപ്പില്‍ മുത്തമിടാന്‍ മൂന്നുതവണയും ആര്‍സിബി പരാജയപ്പെട്ടു.

IPL 2021: No Title For A Long While, Will Virat Kohli Leave Franchise? RCB Captain Answers

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ നായകന്‍ വിരാട് കോലിയാണ്. 2008 മുതല്‍ കോലി ബാംഗ്ലൂരിനൊപ്പമുണ്ട്. 2013 മുതല്‍ താരം ടീമിനെ നയിച്ചും വരുന്നു. കോലിക്ക് കീഴിലും കന്നിക്കിരീടമെന്ന മോഹം ഫ്രാഞ്ചൈസിക്ക് പൂവണിഞ്ഞിട്ടില്ല. എന്തായാലും കപ്പടിക്കാന്‍ കഴിയുന്നില്ലെന്ന കാരണം കൊണ്ട് ആര്‍സിബി വിടാന്‍ ഉദ്ദേശ്യമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് വിരാട് കോലി.

13 വര്‍ഷമായി താന്‍ ക്ലബിനൊപ്പമുണ്ട്. ഐപിഎല്ലില്‍ മറ്റൊരു ടീമിനും വാഗ്ദാനം ചെയ്യാന്‍ സാധിക്കാത്ത സ്‌നേഹവും കരുതലുമാണ് ആര്‍സിബി മുന്നോട്ടുവെയ്ക്കുന്നതെന്ന് കോലി പറയുന്നു. ഐപിഎല്ലില്‍ മറ്റൊരു ടീമിനായി കളിക്കുന്നത് സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കില്ലെന്നാണ് കോലിയുടെ പക്ഷം. ക്രിക്കറ്റിലെ വേറിട്ട ബ്രാന്‍ഡാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍സിബി എന്നും മനസുതുറന്നാണ് കളിക്കാറ്. എന്തുകൊണ്ടാണ് ആര്‍സിബിക്ക് ഇത്രയേറെ ആരാധകരുള്ളതെന്ന ചോദ്യത്തിന് ഉത്തരവുമിതുതന്നെ. ആര്‍സിബിക്കൊപ്പം കളിക്കുമ്പോള്‍ ലഭിക്കുന്ന ആദരവും കരുതലും മറ്റൊരു ഫ്രാഞ്ചൈസിയിലും ലഭിക്കില്ലെന്ന് കോലി സൂചിപ്പിക്കുന്നു.

തനിക്ക് മേല്‍ ആര്‍സിബി മാനേജ്‌മെന്റോ മാനേജ്‌മെന്റില്‍ നിന്ന് തനിക്കോ സമ്മര്‍ദ്ദം അനുഭവപ്പെടാറില്ല. ഓരോ തവണയും ലേലം വരുമ്പോള്‍ നിലനിര്‍ത്തണമെന്ന് താന്‍ മാനേജ്മന്റിനോട് ആവശ്യപ്പെടാറില്ല. തന്നെ വിട്ടുകളയാന്‍ മാനേജ്‌മെന്റിന് തോന്നാറുമില്ല, ആര്‍സിബിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കോലി അറിയിച്ചു. എന്തായാലും 2021 സീസണിലെ ആദ്യ മത്സരം ജയിച്ചുകൊണ്ടാണ് ആര്‍സിബി തുടങ്ങിയിരിക്കുന്നത്. ചെന്നൈയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി രണ്ടു വിക്കറ്റിന് കീഴടക്കി.

മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ബാംഗ്ലൂര്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാംഗ്ലൂര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. 27 പന്തില്‍ 48 റണ്‍സെടുത്ത എബി ഡിവില്ലേഴ്‌സാണ് ബാംഗ്ലൂരിനായി ബാറ്റുകൊണ്ട് തിളങ്ങിയത്. മുംബൈ നിരയില്‍ ക്രിസ് ലിന്‍ 35 പന്തില്‍ 49 റണ്‍സ് കുറിച്ചു.

Story first published: Saturday, April 10, 2021, 0:18 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X