IPL 2021: ഹോം ഗ്രൗണ്ട് കുത്തകയായി കണ്ടവര്‍ ഇത്തവണ മുന്നോട്ട് പോകില്ല, ഡിവില്യേഴ്‌സിന്റെ പ്രവചനം
ചെന്നൈ: ഹോം ഗ്രൗണ്ട് ആനുകൂല്യം കൊണ്ട് മികച്ച പ്രകടനം നടത്തിയിരുന്നവര്‍ ഇത്തവണ ഐപിഎല്ലില്‍ മുന്നോട്ട് പോകാന്‍ പാടുപെടുമെന്ന് എബി ഡിവില്യേഴ്‌സ്. ഇത്തവമ അങ്ങനെ ഹോമെന്നോ എവേ മത്സരങ്ങളെന്നോ ആനുകൂല്യങ്ങള്‍ ഇല്ലെന്നും ഡിവില്യേഴ്‌സ് പറയുന്നു. കൊവിഡ് കാരണം ഇത്തവണ ആറ് നഗരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ടീമിന് മുന്‍തൂക്കമുണ്ടെന്ന് പറയാന്‍ സാധിക്കാനാവാത്ത അവസ്ഥയാണ്. ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.

ഹോം ഗ്രൗണ്ടില്‍ ഇതുവരെ മികച്ച പ്രകടനം നടത്തുകയും, അത്തരം പിച്ചുകളെ ആശ്രയിച്ച് കളിച്ച് വരികയും ചെയ്ത ടീമുകള്‍ക്ക് ഇത്തവണ ഐപിെല്ലില്‍ മുന്നേറാന്‍ സാധിക്കില്ല. വളരെ കഠിനമായിരിക്കും അവരുടെ മത്സരങ്ങളെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. ലീഗ് ഘട്ടത്തില്‍ നാല് വേദികളില്‍ വെച്ചാണ് ഓരോ ടീമും കളിക്കുക. 56 ലീഗ് മത്സരങ്ങളാണ് കളിക്കാനുള്ളത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ വേദികളിലാണ് മത്സരം നടക്കുക. നാല് വേദികള്‍ക്കും പത്ത് വീതം മത്സരം ലഭിക്കും. അഹമ്മദാബാദിനും ഡല്‍ഹിക്കും എട്ട് വീതം മത്സരമാണ് ലഭിക്കുക.
ഇത്തവണ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുമോ എന്നത് മാത്രമാണ് പ്രാധാന്യമേറിയത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, പഞ്ചാബ്, ഡല്‍ഹി, ആര്‍സിബി, രാജസ്ഥാന്‍, ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് ഹോം മത്സരങ്ങള്‍ ഉണ്ടാവില്ല. അത് ടൂര്‍ണമെന്റില്‍ ബാലന്‍സിംഗ് കൊണ്ടുവരുമെന്ന് ഡിവില്യേഴ്‌സ് പറഞ്ഞു. ഇപ്പോള്‍ എല്ലാ ടീമുകളും തുല്യമാണ്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. ആര്‍ക്കും ഹോം മത്സരങ്ങളില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനമായി വരിക. ഓരോ മത്സരങ്ങളിലും സാഹചര്യം വ്യത്യസ്തമായിരിക്കുമെന്ന് ഡിവില്യേഴ്‌സ് പറഞ്ഞു.
വിക്കറ്റുകള്‍ പലപ്പോഴും മാറും. ഒരേ ഗ്രൗണ്ടില്‍ വ്യത്യസ്ത ടീമുകളുമായി കളിക്കുമ്പോള്‍ ഒരേപോലെ കളി വരണമെന്നില്ല. ഏറ്റവും മികച്ച ടീമിന് മാത്രമേ ഇത്തവണ മുന്നിലെത്താന്‍ സാധിക്കൂ. അതേസമയം ആര്‍സിബി എപ്പോഴാണ് ഐപിഎല്‍ കിരീടം നേടാന്‍ പോകുന്നതെന്ന് തനിക്ക് ക്ലൂ പോലുമില്ലെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. എല്ലാവര്‍ക്കും ഐപിഎല്‍ കിരീടം നേടണമെന്നുണ്ട്. ഐപിഎല്‍ കിരീടം നേടുക എന്നത് വളരെ താല്‍പര്യമുള്ള കാര്യമാണ്. കിരീടം നേടിയാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് പോലും എനിക്കറിയില്ല. കിരീടം നേടിയാല്‍ പോലും പലതിലും മെച്ചപ്പെടാനുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. കാരണം അതിലും വലിയ കാര്യങ്ങള്‍ ടീമിലുണ്ട്. ഐപിഎല്ലിന്റെ ഭാഗമെന്ന നിലയില്‍ കിരീടം നേടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications