വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തല പുകയ്ക്കണ്ട; നിതീഷ് റാണയുടെ ഫിഫ്റ്റി ആഘോഷത്തിന് പിന്നിലെ കഥ ഇതാണ്

By Abin MP

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങളുടെ ഐപിഎല്‍ സീസണ്‍ ആരംഭിച്ചിരിക്കുകയാണ് കൊല്‍ക്കത്ത. 10 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ആദ്യ അങ്കത്തില്‍ കൊല്‍ക്കത്തയ്ക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമായിരുന്നു നിതീഷ് റാണ.

56 പന്തുകളില്‍ നിന്നും വെട്ടിക്കെട്ട് പ്രകടനത്തിലൂട 80 റണ്‍സാണ് നിതീഷ് റാണ അടിച്ചെടുത്തത്. ഈ പ്രകടനത്തിന് നിതീഷിനെ തേടി പ്ലെയര് ഓഫ് ദ മാച്ച് പുരസ്‌കാരവുമെത്തി. ഷുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായാണ് റാണ എത്തിയത്. കെകെആറിന്റെ ആ തീരുമാനം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു.

ഫിഫ്റ്റി സെലിബ്രേഷന്‍

തുടക്കത്തില്‍ തന്നെ നിതീഷ് റാണ ആഞ്ഞടിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ റാണ 36 റണ്‍സും ഗില്‍ 14 റണ്‍സുമായിരുന്നു നേടിയത്. പിന്നാലെ ഗില്‍ പുറത്തായെങ്കിലും നിതീഷ് റാണ അടി തുടരുകയായിരുന്നു. പത്താം ഓവറിലായിരുന്നു റാണ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. പത്താം ഓവറിലെ അവസാന പന്തില്‍ വിജയ് ശങ്കറിനെ സിക്‌സ് പറത്തിയാണ് റാണ അര്‍ധ സെഞ്ചുറി കടന്നത്. നിതീഷിന്റെ ഫിഫ്റ്റി സെലിബ്രേഷന്‍ ശ്രദ്ധേയമായിരുന്നു.

ഇംഗ്ലീഷ് അക്ഷരമാലയിലെ എം എന്ന അക്ഷരത്തെ സൂചിപ്പിക്കുന്ന തരത്തില്‍ വിരലുകള്‍ കാണിച്ചായിരുന്നു നിതീഷ് റാണ അര്‍ധ സെഞ്ചുറി നേട്ടം ആഘോഷിച്ചത്. പിന്നാലെ റാണയുടെ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്താണ് തന്റെ ആംഗ്യത്തിലൂടെ നിതീഷ് റാണ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

ചർച്ചയായി ഓസിലും

അതേസമയം നേരത്തെ ജര്‍മ്മന്‍ ഫുട്‌ബോളര്‍ മെസ്യൂട്ട് ഓസില്‍ സമാനമായ രീതിയില്‍ എം കാണിച്ച് ഗോള്‍ നേട്ടം ആഘോഷിച്ചിരുന്നു. തന്റെ മരുമകള്‍ മിറയ്ക്കുള്ള ഓസിലിന്റെ സന്ദേശമായിരുന്നു ആ ആക്ഷന്‍. ഇതുമായി ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയ റാണയുടെ സെലിബ്രേഷന്‍ ആഘോഷിക്കുന്നത്. പിന്നീട് മത്സര ശേഷം റാണ തന്നെ തന്റെ സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി.

ആഘോഷത്തിന് പിന്നിലെ കഥ

മത്സര ശേഷം സഹതാരം ഹര്‍ഭജന്‍ സിംഗുമായി നടത്തിയ ചാറ്റിലാണ് തന്റെ ആഘോഷത്തെ കുറിച്ച് റാണ വെളിപ്പെടുത്തിയത്. തന്റെ ആഘോഷത്തിന് പിന്നിലെ കഥ എന്താണെന്ന് റാണയോട് ഹര്‍ഭജന്‍ ചോദിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്കുള്ള സന്ദേശമാണെന്നാണ് റാണ ആഘോഷത്തെ കുറിച്ച് പറഞ്ഞത്. നിതീഷ് റാണയുടെ വാക്കുകളിലേക്ക്.

അത് എന്റെ സുഹൃത്തുക്കള്‍ക്കുള്ളതായിരുന്നു. ഞങ്ങളുടെ ഗ്യാങ് ബ്രൗണ്‍ മുണ്ടെ പാട്ടിന്റെ വന്‍ ആരാധകരാണ്. ഞങ്ങള്‍ക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്. സീസണിന് മുമ്പ് തന്നെ ഈ സെലിബ്രേഷനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അവര്‍ക്കുള്ള സന്ദേശമെന്ന നിലയില്‍ ഞാനിത് ചെയ്യുമെന്ന് അവരോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ബ്രൗണ്‍ മുണ്ടെ ആണെന്ന് പറയുകയായിരുന്നു. എന്നായിരുന്നു നിതീഷ് പറഞ്ഞത്.

ഫോം നിലനിര്‍ത്താന്‍

മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചതിലും നല്ല ഇന്നിംഗ്‌സിലൂടെ തുടങ്ങാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും നിതീഷ് റാണ പറഞ്ഞു. ഈ ഫോം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ടീമിനെ തന്നാലാകും വിധം ജയിക്കാന്‍ സഹായിക്കുമെന്നും റാണ പറഞ്ഞു.

Story first published: Monday, April 12, 2021, 11:32 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X