For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി നിധീഷ് റാണ, റെക്കോഡ് പട്ടികയില്‍, കണക്കുകളിതാ

ചെന്നൈ: 14ാം സീസണ്‍ വിജയത്തോടെ തുടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കെകെആറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണ്ണായക പങ്ക് ഓപ്പണര്‍ നിധീഷ് റാണയ്ക്കായിരുന്നു. 56 പന്തില്‍ 9 ഫോറും നാല് സിക്‌സുമടക്കം 80 റണ്‍സാണ് നിധീഷ് നേടിയത്. ഗംഭീര പ്രകടനത്തോടെ സീസണ്‍ തുടങ്ങിയ നിധീഷ് കുറിച്ച റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് നിധീഷിന്റേത്. മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത്. 2016ല്‍ 60 പന്തില്‍ 90 റണ്‍സാണ് നിധീഷ് അടിച്ചെടുത്തത്. കൂടാതെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും നിധീഷിനായി. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരം 2018ലാണ് കെകെആറിലെത്തിയത്.

nitishranaipl

കൂടാതെ 2019ന് ശേഷം കൂടുതല്‍ തവണ 80ലധികം സ്‌കോര്‍ നേടിയ താരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍ക്കും ശിഖര്‍ ധവാനുമൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ നിധീഷിനായി. മൂന്ന് താരങ്ങളും നാല് തവണ വീതമാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിരാട് കോലി,ജോണി ബെയര്‍‌സ്റ്റോ,ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ മൂന്ന് തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

കൂടാതെ അവസാന അഞ്ച് ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടിയ താരമാവാനും നിധീഷിന് സാധിച്ചു. 248 റണ്‍സാണ് നിധീഷ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ശിഖാര്‍ ധവാന്‍ 232 റണ്‍സും മൂന്നാം സ്ഥാനത്തുള്ള ബെന്‍ സ്‌റ്റോക്‌സ് 224 റണ്‍സും നാലാം സ്ഥാനത്തുള്ള ഇഷാന്‍ കിഷന്‍ 221 റണ്‍സും അഞ്ചാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ 211 റണ്‍സും നേടിയിട്ടുണ്ട്.

മറ്റൊരു കൗതുകകരമായ റെക്കോഡും നിധീഷ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് ഡെക്കും മൂന്ന് 80 ലധികം റണ്‍സും നിധീഷ് റാണ നേടിയിട്ടുണ്ട്. ഹൈദരാബാദിനെതിരെ കെകെആറിന്റെ ഉയര്‍ന്ന ടോട്ടലാണിത്. നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയതായിരുന്നു ഏറ്റവും മികച്ചത്.

Story first published: Monday, April 12, 2021, 10:43 [IST]
Other articles published on Apr 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+