Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മെഗാ ലേലത്തില്‍ കെകെആര്‍ ആര്‍ടിഎം ഉപയോഗിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍

കൊല്‍ക്കത്ത: 2022ലെ മെഗാതാരലേലം പല ടീമുകളെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. സമ്പൂര്‍ണ്ണമായ പൊളിച്ചെഴുത്ത് ചില ടീമുകള്‍ക്ക് അത്യാവശ്യമാണ്. അതിലൊരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള കെകെആറിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. ദിനേഷ് കാര്‍ത്തികിനെ മാറ്റി ഓയിന്‍ മോര്‍ഗനെ നായകസ്ഥാനത്ത് എത്തിച്ചിട്ടും കെകെആറിന് രക്ഷയില്ല. അടുത്ത സീസണില്‍ വലിയ അഴിച്ചുപണി തന്നെ കെകെആര്‍ നടത്തിയേക്കും. അതിന് മുമ്പായി ആര്‍ടിഎമ്മിലൂടെ ടീം ആരെയെങ്കിലും നിലനിര്‍ത്തുമോ? നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സാധ്യതാ പട്ടികയിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിധീഷ് റാണ

നിധീഷ് റാണ

സൂര്യകുമാര്‍ യാദവിനെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരമായി കരുതുന്ന കെകെആര്‍ നിധീഷ് റാണയെക്കൂടി കൈവിട്ട് കളയുമെന്ന് തോന്നുന്നില്ല. മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ പരീക്ഷിക്കാവുന്ന താരത്തെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. 3.4 കോടിക്ക് കെകെആറിലെത്തിയ നിധീഷ് 304,344,352,201 എന്നിങ്ങനെയാണ് കെകെആറിനൊപ്പം നാല് സീസണിലായി നേടിയത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ വരുണ്‍ ചക്രവര്‍ത്തിയെ കെകെആര്‍ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലേക്കും ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയിലേക്കും താരത്തെ പരിഗണിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ രണ്ടിലും പങ്കെടുക്കാനായില്ല.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

മുന്‍ നായകനും സീനിയര്‍ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനായി കെകെആര്‍ ആര്‍ടിഎം ഉപയോഗിച്ചേക്കും. 2018ല്‍ കെകെആറിലെത്തിയ കാര്‍ത്തിക് ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. എങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടീം കാര്‍ത്തികിനെ പരിഗണിക്കാനും സാധ്യതയുണ്ട്. 203 ഐപിഎല്ലില്‍ നിന്ന് 3946 റണ്‍സാണ് കാര്‍ത്തികിന്റെ സമ്പാദ്യം.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് മറ്റൊരു താരം. കെകെആറിന്റെ നായകസ്ഥാനത്ത് ഗൗതം ഗംഭീറായിരുന്നപ്പോള്‍ നരെയ്‌നെ ബാറ്റ്‌സ്മാനെന്ന നിലയിലും നന്നായി ഉപയോഗിച്ചു. എന്നാല്‍ ഇന്നത്തെ ടീമില്‍ അത്തരമൊരു അവസരം നരെയ്‌ന് ലഭിക്കുന്നില്ല. ബൗളിങ് ആക്ഷന്‍ വിവാദം സൃഷ്ടിച്ചതിനാല്‍ത്തന്നെ നരെയ്‌നെ ഇനിയും കെകെആര്‍ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

കെകെആര്‍ വേണ്ടവിധം ഉപയോഗിക്കാത്ത പേസ് ബൗളറാണ് ലോക്കി ഫെര്‍ഗൂസന്‍. പാറ്റ് കമ്മിന്‍സ് ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ഫെര്‍ഗൂസന് ബെഞ്ചിലാണ് കൂടുതല്‍ ഇരിക്കേണ്ടി വന്നത്. വരുന്ന സീസണില്‍ കെകെആര്‍ ലോക്കി ഫെര്‍ഗൂസനെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്തിയേക്കും. അതേ സമയം പാറ്റ് കമ്മിന്‍സിനെ നിലനിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Thursday, May 20, 2021, 15:16 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+