വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം അവനാണ്! ഏറ്റവും വലിയ ഫ്‌ളോപ്പ്- ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

പഞ്ചാബിന്റെ പ്ലേഓഫ് തുലാസിലാണ്

1

ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് കിങ്‌സ്. രണ്ടാംഘട്ട മല്‍സരങ്ങള്‍ ഞായറാഴ്ച മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാണ്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫിലേക്കു മുന്നേറാന്‍ കഴിയുകയുള്ളൂ. നിലവില്‍ ആറാംസ്ഥാനത്താണ് പഞ്ചാബ്. എട്ടു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ പഞ്ചാബ് പ്ലേഓഫ് കാണുകയുള്ളൂ.

ആദ്യ ഘട്ടത്തില്‍ ഒരു താരത്തിന്റെ ദയനീയ പ്രകടനമാണ് പഞ്ചാബിനു കനത്ത തിരിച്ചടിയായി മാറിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരനാണ് പഞ്ചാബ് ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 28 റണ്‍സ് മാത്രമേ പൂരനു നേടാനായിരുന്നുള്ളൂ. സ്വന്തം യൂട്യൂബ് ചാനലിലാണ് ദാസ്ഗുപ്ത പഞ്ചാബ് ടീമിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

2

പഞ്ചാബ് ടീമില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത് നിക്കോളാസ് പൂരനാണെന്നാണ് എനിക്കു തോന്നുന്നത്. പൂരനെക്കുറിച്ച് എനിക്കു വലിയ മതിപ്പാണുള്ളത്, വളരെ മികച്ച ബാറ്റ്‌സ്മാന്‍ തന്നെയാണ് അദ്ദേഹം. പക്ഷെ നിര്‍ഭാഗ്യവശാല്‍ പൂരന് ആദ്യ ഘട്ടത്തില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. ടീമിന് ഇരുവരും മികച്ച തുടക്കം നല്‍കുന്നതിനു വേണ്ടിക്യാപ്റ്റന്‍ കെഎല്‍ - മായങ്ക് അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ജോടിയെ പഞ്ചാബിന് അമിതമായി ആശ്രയിക്കേണ്ടി വന്നുവെന്നും ദാസ്ഗുപ്ത വിലയിരുത്തി.

എന്നാല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത ചില ഇന്ത്യന്‍ താരങ്ങളെ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ പഞ്ചാബിനു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടില്ലാത്ത ചില താരങ്ങളുടെ പ്രകടനമായിരുന്നു. നാലാം നമ്പറില്‍ ദീപക് ഹൂഡയെ ഇറക്കിയത് നല്ല നീക്കമായിരുന്നു. കഴിഞ്ഞ ഒന്നര സീസണുകളായി അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍ എന്നിവരും മിടുക്കരാണെന്നും ദാസ്ഗുപ്ത വിശദമാക്കി.

3

രണ്ടാം ഘട്ടത്തില്‍ പുതുതായി പഞ്ചാബ് ടീമിലെത്തിയിരിക്കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസ് കഴിവുറ്റ താരമാണെന്നു അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ എല്ലിസ് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മല്‍സത്തില്‍ തന്നെ അദ്ദേഹം ഹാട്രിക്കും കൊയ്തിരുന്നു. നതാന്‍ എല്ലിസിന്റെ പ്രകടനം ഞാന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡെത്ത് ഓവറുകളില്‍ വളരെ നന്നായി ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. യോര്‍ക്കറുകളും സ്ലോ ബോളുകളും പരീക്ഷിക്കാന്‍ മിടുക്കനാണ് എല്ലിസ്. ബംഗ്ലാദേശിനെതിരേയുള്ള രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നതായും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിന്റെ എതിരാളി രാജസ്ഥാന്‍

യുഎഇയിലെ രണ്ടാംഘട്ടത്തില്‍ പഞ്ചാബിന്റെ ആദ്യ മല്‍സരം 21ന് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ്. ദുബായിലാണ് ഈ മല്‍സരം. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് പോരാട്ടം. രാജസ്ഥാനോടു തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള അഞ്ച് മല്‍സരങ്ങളിലും ജയിച്ചേ തീരുവെന്ന വെല്ലുവിളിയാണ് പഞ്ചാബിനു മുന്നിലുള്ളത്. പോയിന്റ് പട്ടികയില്‍ അഞ്ചംസ്ഥാനത്തുള്ള രാജസ്ഥാനും പ്ലേഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ജയം ആവശ്യമാണ്.

നേരത്തേ ഇന്ത്യയിലെ ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ രാജസ്ഥാനെ പഞ്ചാബ് കീഴടക്കിയിരുന്നു. റണ്‍മഴ കണ്ട ത്രില്ലറില്‍ നാലു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. രാജസ്ഥാന്റെ ഫുള്‍ടൈം ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചെങ്കിലും അവസാന ഓവറില്‍ ജയം കൈവിടുകയായിരുന്നു.

Story first published: Saturday, September 18, 2021, 16:01 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X