വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡെക്കുകളുടെ 'പൂരം', നാണക്കേടിന്റെ പുതുചരിത്രം കുറിച്ച് നിക്കോളാസ് പൂരന്‍

മൂന്നു തവണയാണ് താരം ഡെക്കായി ക്രീസ് വിട്ടത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡെക്കുകളുടെ പൂരം തീര്‍ക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ വമ്പനടിക്കാരന്‍ നിക്കോളാസ് പൂരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലും അക്കൗണ്ട് തുറക്കാനാവാതെയാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യത്തെ ബോള്‍ നേരിടുന്നതിന മുമ്പ് തന്നെ പൂരന്‍ റണ്ണൗട്ടാവുകയായിരുന്നു. സീസണില്‍ നാലു ഇന്നിങ്‌സുകളില്‍ മൂന്നാം തവണയാണ് വിന്‍ഡീസ് താരം പൂജ്യത്തിനു മടങ്ങിയത്. ഇതോടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡും പൂരന്‍ തന്റെ പേരിലാക്കി.

Nicholas Pooran Goes For A Diamond Duck
1

ടൂര്‍ണമെന്റില്‍ രണ്ടു ബോളിലും ഒരു ബോളിലുമാണ് നേരത്തേ പൂരന്‍ ഡെക്കായിട്ടുള്ളത്. എസ്ആര്‍എച്ചിനെതിരേയാവട്ടെ ഒരു ബോള്‍ പോലും താരം നേരിട്ടതുമില്ല. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 0 (ഡയമണ്ട് ഡെക്ക്), 1 (ഗോള്‍ഡന്‍ ഡെക്ക്) 2 (സില്‍വര്‍ ഡെക്ക്) ബോളുകളില്‍ പൂജ്യത്തിനു പുറത്തായ ആദ്യത്തെ താരമെന്ന നാണക്കേടാണ് പൂരനെ തേടിയെത്തിയത്.

നേരത്തേ ഐപിഎല്ലില്‍ ഒരേ സീസണില്‍ ഗോള്‍ഡന്‍ ഡെക്കും സില്‍വര്‍ ഡെക്കുമായിട്ടുള്ള ഒരേയൊരു താരം മാത്രമേയുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണിത്. 2009ലായിരുന്നു ആദ്യ ബോളിലും രണ്ടാമത്തെ ബോളിലും അദ്ദേഹം പൂജ്യത്തിന് പുറത്തായത്. എന്നാല്‍ ഇത്തവണ ഡയമണ്ട് ഡെക്ക് കൂടി ഇക്കൂട്ടത്തിലേക്കു കൂട്ടിച്ചേര്‍ത്ത് പൂരന്‍ ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പഞ്ചാബിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് പൂരന്‍. ചില ഇടിവെട്ട് ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയിരുന്നു. എന്നാല്‍ ഈ സീസണില്‍ നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് പൂരന്‍. മൂന്ന് ഇന്നിങ്‌സുകളില്‍ ഡെക്കായ അദ്ദേഹം ഒന്നില്‍ ഒമ്പത് റണ്‍സാണ് നേടിയത്.

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണെടുത്താല്‍ ക്യാപ്റ്റനും ഓറഞ്ച് ക്യാപ്പിനു അവകാശിയുമായ കെഎല്‍ രാഹുല്‍ കഴിഞ്ഞാല്‍ പഞ്ചാബിനായി കൂടുതല്‍ റണ്‍സെടുത്തത് പൂരനായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 35.30 ശരാശരിയില്‍ 169.71 സ്‌ട്രൈക്ക് റേറ്റോടെ 353 റണ്‍സ് അേേദ്ദഹം നേടി. രണ്ടു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. 77 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ പൂരന്റെ മൂന്നാമത്തെ മാത്രം സീസണാണ് ഇത്തവണത്തേത്.

അതേസമയം, ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറിയ മല്‍സരത്തില്‍ എസ്ആര്‍ച്ചിനെതിരേ ടോസിനു ശേഷം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 120 റണ്‍സിനു പുറത്താവുകയായിരുന്നു. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍. മറ്റുള്ളവരൊന്നും 20 തികച്ചില്ല.

Story first published: Wednesday, April 21, 2021, 17:28 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X