IPL 2021: ഇത്തവണ തര്‍ക്കം കുറയും, നാല് നിയമങ്ങളില്‍ മാറ്റം, തേര്‍ഡ് അംപയര്‍ക്ക് പണി കൂടും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. പ്രതിഫലത്തിലും വരുമാനത്തിലും ഐപിഎല്ലിനോട് കിടപിടിക്കാന്‍ കഴിയുന്ന മറ്റ് ലീഗുകളില്ലെന്നതാണ് വസ്തുത. ഇത്തവണ ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇത്തവണ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. ഇത്തവണ മാറ്റം വന്ന നാല് നിയമങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സോഫ്റ്റ് സിഗ്നല്‍ ഇനി വേണ്ട
ഐപിഎല്ലില്‍ സോഫ്സ്റ്റ് സിഗ്നല്‍ ഉണ്ടാവില്ല. തേര്‍ഡ് അംപയര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അംപയര്‍ വിധി പറയുന്ന സംവിധാനം ഇത്തവണ വേണ്ടെന്നാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ അംപയറുടെ തീരുമാനം പരിഗണനക്കെടുതെ സുതാര്യമായ തീരുമാനമെടുക്കാന്‍ തേര്‍ഡ് അംപയര്‍ക്ക് സാധിക്കും. ഇത് പുറത്താക്കലുകളുടെ കൃത്യത ഉയര്‍ത്തും. തെറ്റായ വിധിയെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും കുറക്കാന്‍ ഇതിലൂടെ സാധിക്കും.

ഷോര്‍ട്ട് റണ്‍ തേര്‍ഡ് അംപയര്‍ പരിഗണിക്കും
രണ്ട് റണ്‍സിനായുള്ള ഓട്ടത്തിനിടെ ബാറ്റ്‌സ്മാന്റെ ബാറ്റ് ക്രീസില്‍ പൂര്‍ണ്ണമായും എത്താതെ രണ്ടാം റണ്‍സ് ഓടുമ്പോള്‍ ഒരു റണ്‍സ് ഷോര്‍ട്ട് റണ്ണായി ആവും പരിഗണിക്കുക. ഇത് ഫീല്‍ഡ് അംപയറാണ് പലപ്പോഴും വിളിക്കാറ്. എന്നാല്‍ ഇനി മുതല്‍ ഷോര്‍ട്ട് റണ്‍ തേര്‍ഡ് അംപയറാവും പരിഗണിക്കുക. ഫീല്‍ഡ് അംപയര്‍ക്ക് സംശയം വരികയാണെങ്കിലും തേര്‍ഡ് അംപയര്‍ക്ക് കൈമാറുകയും ഷോര്‍ട്ട് റണ്ണില്‍ കൃത്യമായ വിധി പറയാനും സാധിക്കും. അവസാന സീസണിലും ഷോര്‍ട്ട് റണ്‍സിനെച്ചൊല്ലി വിവാദം ഉണ്ടായിരുന്നു. പുതിയ പരിഷ്‌കാരത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും.

നോ ബോളിലും പരിഷ്‌കാരം
നോ ബോളുകള്‍ പലപ്പോഴും തെറ്റായി വിളിക്കാറുണ്ട്. പലപ്പോഴും ഫുള്‍ടോസുകള്‍ തെറ്റായി നോ ബോളെന്ന് വിധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മുതല്‍ നോബോള്‍ അംപയര്‍ വിധിച്ചാലും തേര്‍ഡ് അംപയര്‍ക്ക് പരിശോധിച്ച് തീരുമാനം തിരുത്താനാവും. നിലവില്‍ ക്രീസില്‍ നിന്ന് കാല്‍ മുന്നോട്ട് കയറിയുള്ള നോ ബോളുകള്‍ തേര്‍ഡ് അംപയറുടെ സഹായത്തോടെ കൃത്യമായി വിധിക്കാന്‍ സാധിക്കുന്നുണ്ട്.

സൂപ്പര്‍ ഓവറിലും പരിഷ്‌കാരം
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ സൂപ്പര്‍ ഓവറിലൂടെയാവും വിജയിയെ കണ്ടെത്തുക. സൂപ്പര്‍ ഓവര്‍ സമനിലയായാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ നടത്തുന്നതാണ് നിലവിലെ രീതി. പുതിയ പരിഷ്‌കാരം അനുസരിച്ച് മത്സരം സമനിലയില്‍ അവസാനിച്ച ശേഷം ഒരു മണിക്കൂര്‍ വരെ സൂപ്പര്‍ ഓവര്‍ നടത്താനാവും. ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെങ്കിലും ഇത്തവണ വരുത്തിയ പരിഷ്‌കാരങ്ങളിലൊന്നാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications