വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയുടെ വാഴ്ത്തപ്പെടാത്ത ഹീറോ, അത് മോയിന്‍ അലി! ആര്‍സിബി കാണുന്നില്ലേ?

മൂന്നാം നമ്പറില്‍ മികച്ച ബാറ്റിങാണ് താരം കാഴ്ചവയ്ക്കുന്നത്

യുഎഇയിലെ ഐപിഎല്ലില്‍ കിതച്ചു കീഴടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയല്ല ഈ സീസണില്‍ കാണുന്നത്. തോല്‍വിയോടെ തുടങ്ങിയെങ്കിലും പിന്നീട് സിഎസ്‌കെയുടെ സമഗ്രാധിപത്യമാണ് ഓരോ മല്‍സരത്തിലും കണ്ടത്. എതിരാളികള്‍ക്കു തിരിച്ചുവരവിനുള്ള ഒരു പഴുതും നല്‍കാതെയായിരുന്നു സിഎസ്‌കെയുടെ വിജയക്കുതിപ്പ്.

Moeen Ali brings back CSK's lost spark as MS Dhoni's 'Dad's Army' get back to old self

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎസ്‌കെ ടീമില്‍ ഒരുപാട് അഴിച്ചുപണികളൊന്നും നമുക്ക് കാണാന്‍ കഴിയില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ മടങ്ങിവരവാണ് സിഎസ്‌കെ ടീമിലെ ഒരു മാറ്റം. മറ്റൊന്ന് പുതുതായെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ സാന്നിധ്യമാണ്.

 അലിയാണ് ഹീറോ

അലിയാണ് ഹീറോ

ആദ്യ ഇന്നിങ്‌സിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ റെയ്‌നയില്‍ നിന്നും വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അലിയാവട്ടെ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കി സിഎസ്‌കെയുടെ വാഴ്ത്തപ്പെടാത്ത ഹീറോയായി മാറിയിരിക്കുകയാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അവസരം ലഭിക്കാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടിവന്ന അലിയാണ് സിഎസ്‌കെയിലെത്തിയപ്പോള്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുന്നത്. എത്ര വലിയ നഷ്ടമാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നു ആര്‍സിബി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും.

 മൂന്നാം നമ്പര്‍

മൂന്നാം നമ്പര്‍

ബാറ്റിങില്‍ ഏറെ പ്രധാനപ്പെട്ട മൂന്നാം നമ്പറില്‍ അലിയെ ഇറക്കാനുള്ള നായകന്‍ എംഎസ് ധോണിയുടെ നീക്കത്തെ മാസ്റ്റര്‍ സ്‌ട്രോക്കെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. കാരണം ഇംഗ്ലണ്ട് ടീമില്‍ ആറും ഏഴും പൊസിഷനുകളില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ മുന്‍നിരയിലേക്കു കൊണ്ടുവന്നതില്‍ ധോണി കാണിച്ച ചങ്കൂറ്റം അപാരമാണ്. ഈ നീക്കമാണ് ഈ സീസണില്‍ സിഎസ്‌കെയും കഴിഞ്ഞ സീസണിലെ സിഎസ്‌കെയും തമ്മില്‍ വേറിട്ടുനിര്‍ത്തുന്നത്. കഴിഞ്ഞ തവണ അതിവേഗം റണ്ണെടുക്കാനാവാതെ പതിയ സിഎസ്‌കെയ്ക്കു വേണ്ടി ഈ സീസണില്‍ ഈ റോള്‍ ഏറ്റെടുത്തിരിക്കുകയാണ് അലി. വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലെങ്കിലും നാലു മല്‍സരങ്ങളിലും അലിയുടെ അതിവേഗ ബാറ്റിങാണ് സിഎസ്‌കെയെ മികച്ച ടോട്ടലിലെത്തിച്ചത്.

എല്ലാ കളിയിലും കസറി

എല്ലാ കളിയിലും കസറി

ആദ്യ കളിയില്‍ 150 സ്‌ട്രൈക്ക് റേറ്റോടെ 23 ബോളില്‍ 36 റണ്‍സുമായി സിഎസ്‌കെയിലെ മൂന്നാം നമ്പറിലേക്കുള്ള വരവ് ആഘോഷിച്ച അലി തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഈ ഫോം ആവര്‍ത്തിച്ചു. 46 (31 ബോള്‍, 148.39 സ്‌ട്രൈക്ക് റേറ്റ്), 26 (20 ബോള്‍, 130 സ്‌ട്രൈക്ക് റേറ്റ്), 25 (12 ബോള്‍, 208.33 സ്‌ട്രൈക്ക് റേറ്റ്) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ഇന്നിങ്‌സുകളില്‍ അലിയുടെ പ്രകടനം. നാല് ഇന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സാണ് സീസണില്‍ അദ്ദേഹം നേടിയത്. ഫഫ് ഡുപ്ലെസി (164) കഴിഞ്ഞാല്‍ സിഎസ്‌കെയ്ക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്തതും അലിയാണ്.
14 ബൗണ്ടറികളും ഏഴു സിക്‌സറുകളും അദ്ദേഹം നേടിക്കഴിഞ്ഞു. ഡുപ്ലെസിക്കൊപ്പം സിഎസ്‌കെയിലെ സിക്‌സര്‍ വേട്ടയില്‍ ഒന്നാംസ്ഥാനം പങ്കിടുന്ന അലി 14 ബൗണ്ടറകളുമായി ബൗണ്ടറി വീരന്‍മാരില്‍ രണ്ടാമതുമുണ്ട്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും അലി തന്റെ സാന്നിധ്യമറിയിച്ചു. മൂന്നു ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഈ സീസണിലെ ലേലത്തില്‍ ഏഴു കോടി രൂപയ്ക്കായിരുന്നു അലിയെ സിഎസ്‌കെ സ്വന്തമാക്കിയത്. ഇത്രയുമുയര്‍ന്ന തുക അദ്ദേഹം അര്‍ഹിച്ചിരുന്നോയെന്നു സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതുവരെയുള്ള പ്രകടനം.

Story first published: Wednesday, April 21, 2021, 22:58 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X