Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'സ്പാര്‍ക്ക് വിവാദം', ധോണിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു- ജഗദീശന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് ഐപിഎല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും ധോണിപ്പട സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് വര്‍ഷം വിലക്ക് നേരിട്ട് പുറത്തുപോകേണ്ടി വന്നെങ്കിലും 10 സീസണില്‍ പ്ലേ ഓഫ് കളിച്ച ഏക ടീം സിഎസ്‌കെയാണ്. 2020 ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലാണ് സിഎസ്‌കെയുടെ ഏറ്റവും മോശം പ്രകടനം കണ്ടത്. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീം ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

2020 സീസണിലെ ടീമിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലായിരുന്നുവെന്ന് ധോണി പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ധോണി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെ റുതുരാജ് ജയ്ഗ്വാദ് തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി കൈയടി നേടി. ഇതോടെ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമായി.

njagadeesananddhoni

എന്നാല്‍ അന്ന് ധോണിയുടെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കപ്പെടുകയും വാക്കുകള്‍ വളച്ചൊടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അന്ന് ടീമിന്റെ ഭാഗമായിരുന്ന യുവതാരം എന്‍ ജഗദീശന്‍. 'അന്ന് ധോണി പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു. ടീമിലെ യുവതാരങ്ങളെക്കുറിച്ചായിരുന്നില്ല ധോണി പറഞ്ഞത്. റുതുരാജും ഞാനും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിനെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പ്രകടനം ഉണ്ടാകുന്നില്ലെന്നാണ് ഉദ്ദേശിച്ചത്.ധോണിയുടെ ആ പ്രതികരണത്തിന് ശേഷം ടീമിലെ താരങ്ങള്‍ ഫോമിലേക്കെത്തുകയും ടീം വിജയങ്ങള്‍ നേടുകയും ചെയ്തു'-ജഗദീശന്‍ പറഞ്ഞു.

സീനിയര്‍ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കുന്ന ടീമാണ് സിഎസ്‌കെ. അതിനാല്‍ത്തന്നെ വയസന്‍ പടയെന്ന രീതിയില്‍ എതിരാളികള്‍ സിഎസ്‌കെയെ പരിഹസിക്കാറുമുണ്ട്. എന്നാല്‍ മോശം സാഹചര്യത്തില്‍ നിന്നും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. 2021 ഐപിഎല്‍ പാതിവഴിയില്‍ നിന്നുപോകുമ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയുണ്ട്.

ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ശ്രദ്ധേയ തിരിച്ചുവരവാണ് സിഎസ്‌കെ ഇത്തവണ നടത്തിയത്. അടുത്തവര്‍ഷം മെഗാതാരലേലം നടക്കെ കൂടുതല്‍ യുവതാരങ്ങള്‍ സിഎസ്‌കെയിലേക്കെത്താന്‍ സാധ്യതയുണ്ട്. നിലവില്‍ റുതുരാജ് ടീമിന്റെ ഓപ്പണറായി തുടരുകയാണ്. 2021 സീസണില്‍ തുടക്കം മോശമായിരുന്നെങ്കിലും മികച്ച പ്രകടനത്തോടെ അദ്ദേഹം തിരിച്ചെത്തിയിരുന്നു. മെഗാലേലത്തിന് മുമ്പ് സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് റുതുരാജ്.

Story first published: Monday, May 24, 2021, 17:46 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+