IPL 2021: നേര്‍ക്കുനേര്‍ എത്തിയാല്‍ വിക്കറ്റ് ഉറപ്പ്, കൗതുകമുണര്‍ത്തുന്ന മൂന്ന് താര പോരാട്ടങ്ങള്‍
ചെന്നെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വിരാട് കോലി നായകനായ ആര്‍സിബിയെ നേരിടും. 13വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ട കണക്കുകള്‍ വളരെ കൗതുകം ഉണര്‍ത്തുന്നതാണ്. ചില ബൗളര്‍മാര്‍ക്ക് മുന്നില്‍ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടി ഇല്ലാത്ത അവസ്ഥ. ഐപിഎല്‍ 14ാം സീസണിലേക്ക് കടക്കവെ ടൂര്‍ണമെന്റില്‍ കൗതുകം ഉണര്‍ത്തുന്ന മൂന്ന് താര പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍- ബെന്‍ ഹില്‍ഫനോസ്
ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറിന്റെയും ബെന്‍ ഹില്‍ഫനോസിന്റെയും ഐപിഎല്ലിലെ നേര്‍ക്കുനേര്‍ കണക്കുകള്‍ വളരെ കൗതുകം ഉണര്‍ത്തുന്നതാണ്. സിഎസ്‌കെയ്ക്കുവേണ്ടി കളിച്ച ഹില്‍ഫനോസ് 17 മത്സരത്തില്‍ നിന്ന് 7.73 ഇക്കോണമിയില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഡല്‍ഹി, ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടി കളിച്ച വാര്‍ണറുമായി മൂന്ന് തവണ മാത്രമാണ് ഹില്‍ഫനോസ് നേര്‍ക്കുനേര്‍ എത്തിയത്. ഈ മൂന്ന് തവണയും വാര്‍ണറുടെ വിക്കറ്റ് വീഴ്ത്തിയത് ഹില്‍ഫനോസാണ്.

മുസ്തഫിസുര്‍ റഹ്മാന്‍- രവീന്ദ്ര ജഡേജ
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലുള്ള കളിക്കണക്കുകള്‍ രസകരമാണ്. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടി റഹ്മാന്‍ കളിച്ചപ്പോള്‍ ഗുജറാത്ത് ലയണ്‍സ്, സിഎസ്‌കെ ടീമുകളിലാണ് ജഡേജ കളിച്ചത്. ഇരുവരും മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് തവണയും ജഡേജയുടെ വിക്കറ്റെടുക്കാന്‍ റഹ്മാന് സാധിച്ചു.ഐപിഎല്ലില്‍ എമര്‍ജിങ് പ്ലയര്‍ അവാര്‍ഡ് നേടിയ ഏകതാരമായ മുസ്തഫിസുര്‍ റഹ്മാന്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്നുണ്ട്.

രാഹുല്‍ ശര്‍മ- കുമാര്‍ സംഗക്കാര
മുന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പഞ്ചാബ് കിങ്‌സ് താരമായിരുന്ന കുമാര്‍ സംഗക്കാരയുടെ പേടിസ്വപ്‌നമായിരുന്നു രാഹുല്‍ ശര്‍മ. അഞ്ച് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണയും സംഗക്കാരയെ പുറത്താക്കാന്‍ രാഹുല്‍ ശര്‍മക്കായി. സിഎസ്‌കെ, ഡല്‍ഹി, ഡെക്കാന്‍, പൂനെ വാരിയേഴ്‌സ് ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള താരമാണ് രാഹുല്‍ ശര്‍മ. പൂനെയ്ക്കുവേണ്ടി കളിക്കുമ്പോഴാണ് സംഗക്കാരയുടെ വിക്കറ്റ് കൂടുതല്‍ തവണ അദ്ദേഹം വീഴ്ത്തിയത്. 40 വിക്കറ്റുകളാണ് ഐപിഎല്ലില്‍ അദ്ദേഹം വീഴ്ത്തിയത്. മുന്‍ ശ്രീലങ്കന്‍ ഇതിഹാസ താരമായ സംഗക്കാര 71 ഐപിഎല്ലില്‍ നിന്ന് 1687 റണ്‍സാണ് നേടിയത്. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications