വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി മഹാനായ നായകന്‍, താരങ്ങളെ മനസിലാക്കാന്‍ സവിശേഷ കഴിവ്- മുത്തയ്യ മുരളീധരന്‍

കൊളംബോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം 19ന് ആരംഭിക്കാനിരിക്കെ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ വാനോളം പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ധോണി ഇതിഹാസ നായകനാണെന്നും താരങ്ങളെ നന്നായി മനസിലാക്കുന്നവനാണെന്നുമാണ് മുരളീധരന്‍ പ്രശംസിച്ചത്. 'ധോണി ആദ്യമായി സിഎസ്‌കെയുടെ നായകനായപ്പോള്‍ മുതല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. താരങ്ങളെ നന്നായി മനസിലാക്കാന്‍ അവന് കഴിവുണ്ട്. അവന്‍ നയിച്ച താരങ്ങളുടെ അവരുടെ രാജ്യത്തെ ഇതിഹാസങ്ങളാണ്. അവന്‍ ഓരോ താരത്തെയും നന്നായി മനസിലാക്കുന്നു. ടീമിനെ ഉന്നതിയിലേക്കെത്തിക്കുന്നു'-മുരളീധരന്‍ പറഞ്ഞു.

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലിT20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

1

നേരത്തെ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മുരളീധരന്‍. അതിനാല്‍ത്തന്നെ ടീമിന്റെ സാഹചര്യങ്ങളെ നന്നായി അറിയുകയും ചെയ്യാം. ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന ബൗളിങ് മികവിന് ഉടമയായിരുന്നു മുരളീധരന്‍. താന്‍ എന്താണ് പന്തെറിഞ്ഞപ്പോള്‍ ശ്രദ്ധിച്ചിരുന്നതെന്നും മുരളീധരന്‍ വെളിപ്പെടുത്തി. 'ആസ്വദിച്ച് പന്തെറിയാനാണ് ശ്രമിച്ചിരുന്നത്.വിക്കറ്റ് നേടുകയെന്നതിലുപരി റണ്ണൊഴുക്ക് തടയാനാണ് ശ്രമിച്ചത്. അതാണ് എന്നെ വിക്കറ്റ് നേടാന്‍ സഹായിച്ചതും.എന്നാല്‍ വിക്കറ്റുകളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിട്ടില്ല. ഒരു സീസണില്‍ 13-14 വിക്കറ്റുകളൊക്കെയാവും ഏകദിനത്തില്‍ ഞാന്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍ എല്ലാവരേക്കാളും മികച്ച ഇക്കോണമി എനിക്കായിരുന്നു. അത് ആ സമയത്ത് ടീമിനെ വളരെയധികം സഹായിച്ചിരുന്നു'-മുരളീധരന്‍ പറഞ്ഞു.

Also Read: IPL 2021: മുംബൈയ്ക്കു ഒരേയൊരു കുഴപ്പം മാത്രം! അതു മാറ്റണമെന്നു ചോപ്ര

2

സിഎസ്‌കെയെക്കൂടാതെ ആര്‍സിബി,കൊച്ചി ടസ്‌കേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും മുരളീധരന്‍ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് മുരളീധരന്റെ പേരിലാണ്. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റുകളും 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും മുരളീധരന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏകദിനത്തില്‍ 10 തവണയും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ മുരളീധരനായിട്ടുണ്ട്.

Also Read: IPL 2021: 'ഇത് ചരിത്ര നേട്ടങ്ങള്‍', ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് റെക്കോഡുകളിതാ

3

ഐപിഎല്‍2021 രണ്ടാം പാദത്തിനായുള്ള സജീവ തയ്യാറെടുപ്പിലാണ് ധോണിയും സംഘവും.2020ലെ യുഎഇ ഐപിഎല്ലില്‍ ആദ്യമായി പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ ശക്തമായ പ്രകടനത്തോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ധോണിയും സംഘവും. ആദ്യ പാദം പിന്നിടുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് രണ്ടാം പാദത്തിലും പ്രതീക്ഷകളേറെയാണ്.

Also Read: IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

4

എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറിയേക്കും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണി ചുമതലയേറ്റിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലോടെ ധോണി എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. സിഎസ്‌കെയെ മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിച്ച ധോണിക്ക് മികച്ച ബാറ്റിങ് റെക്കോഡും ഐപിഎല്ലിലുണ്ട്. 211 മത്സരങ്ങളില്‍ നിന്ന് 40.25 ശരാശരിയില്‍ 4669 റണ്‍സാണ് ധോണി നേടിയത്. 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

5

Also Read: IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

എംഎസ് ധോണി ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളാണ് നേടിക്കൊടുത്തത്. മൂന്ന് ഐസിസി കിരീടം അലമാരയിലെത്തിച്ച മറ്റൊരു നായകനുമില്ലെന്ന് പറയാം. ആരും ചിന്തിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന നായകനാണ് ധോണി. ധോണിയുടെ പദ്ധതികള്‍ എങ്ങനെയെന്ന് പറയുക അസാധ്യം തന്നെയാണ്. തോല്‍വി മുഖത്ത് നിന്ന് പല തവണ അദ്ദേഹം ടീമിനെ രക്ഷിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും മത്സരഗതിയെ മാറ്റിമറിക്കാന്‍ അപാരമായ കഴിവാണ് ധോണിക്കുള്ളത്. അതാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി എത്തുമ്പോഴും പ്രതീക്ഷകളേറെയാണ്. കോലിക്ക് ഇതുവരെ ഐസിസി കിരീടം നായകനായി നേടാനായിട്ടില്ല. ധോണിയുടെ വരവോടെ ഇതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Thursday, September 16, 2021, 16:32 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X