Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഷൂസിലെഴുതിയ സന്ദേശം; മൂന്നാം അങ്കത്തില്‍ രോഹിത് കരുതി വച്ചത്‌

പതിവ് തെറ്റിക്കാതെ തോറ്റുകൊണ്ടായിരുന്നു ഈ സീസണും മുംബൈ ഇന്ത്യന്‍സ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടായിരുന്നു മുംബൈയുടെ പരാജയം. എന്നാല്‍ പിന്നീടുള്ള മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് നിലവിലെ ചാമ്പ്യന്മാര്‍ തിരികെ വരികെയായിരുന്നു. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയേും മുംബൈ വിജയം സ്വന്തമാക്കി.

രോഹിത് ശര്‍മ്മയാണ് മുംബൈയെ നയിക്കുന്നത്. കളിക്കളത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണ് ഇക്കൊല്ലം രോഹിത് ശര്‍മ. നേരത്തെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ചറുമായടക്കം രോഹിത് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിലും തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനൊരു സന്ദേശം കൈമാറിയിരുന്നു.

സേവ് ദ കോറല്‍സ്

ഐപിഎല്ലില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലൂടെ മൂന്ന് വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ചുള്ള ചിന്ത പകരുകയായിരുന്നു രോഹിത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സേവ് ദ കോറല്‍സ് എന്നെഴുതിയ ഷൂസും ധരിച്ചാണ് രോഹിത് കളിക്കാന്‍ ഇറങ്ങിയത്. മത്സരശേഷം മുന്‍ ദിവസങ്ങൡലേത് എന്ന പോലെ തന്റെ ഷൂസിന്റെ ചിത്രവും താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യത്തെ കുറിച്ചും രോഹിത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

നമ്മുടെ പാറകള്‍

നമ്മുടെ സമുദ്രങ്ങളുടെ ഹൃദയവും ആത്മാവുമാണ് നമ്മുടെ പാറകള്‍. ആരോഗ്യകരമായ ഒരു റീഫിനേക്കാള്‍ സന്തോഷം മറ്റൊന്നില്ല. സമുദ്രത്തോടുള്ള എന്റെ സ്‌നേഹം വാക്കുകളിലാക്കാന്‍ കഴിയില്ല, അത് സംരക്ഷിക്കുന്നത് എന്നെന്നേക്കുള്ള ലക്ഷ്യമായി. തുടക്കത്തില്‍ തന്നെ ഞാന്‍ സമുദ്രത്തെ ഭയപ്പെട്ടിരുന്നു, പക്ഷേ അതിനെക്കുറിച്ചും അതിലെ അതിശയകരമായ സമുദ്രജീവികളെക്കുറിച്ചും നമ്മുടെ നിലനില്‍പ്പില്‍ അത് വഹിക്കുന്ന വമ്പിച്ച പങ്കിനെക്കുറിച്ചും കൂടുതലറിയുമ്പോള്‍ ഞാന്‍ തല്‍ക്ഷണം പ്രണയത്തിലായി എന്നായിരുന്നു രോഹിത് കുറിച്ചത്.

നമ്മുടെ മാനസികാവസ്ഥയിലോ പ്രവര്‍ത്തനങ്ങളിലോ സഹായിക്കാന്‍ നമുക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിലോ ഉള്ള ഏറ്റവും ചെറിയ മാറ്റം പോലും നമ്മുടെ പരിതസ്ഥിതിയില്‍ വലിയ അലയടിക്കും. നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുകയെന്നാല്‍ നമ്മുടെ ഭാവി സംരക്ഷിക്കുകയെന്നതാണ് എന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സന്ദേശങ്ങള്‍

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് സമാനമായ രീതിയില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തില്‍ സേവ് ദ റൈനോസ് എന്നെഴുതിയ ഷൂസായിരുന്നു രോഹിത് ധരിച്ചിരുന്നത്. കൊല്‍ക്കത്തയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ രോഹിത്തിന്റെ ഷൂസിലെഴുതിയ സന്ദേശം സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനെ കുറിച്ചായിരുന്നു. താരത്തിന് സോഷ്യല്‍ മീഡിയയും ആരാധകരും കൈയ്യടിക്കുകയാണ്.

മുംബൈയുടെ ജയം

13 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. 151 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 13 റണ്‍സകലെ വീഴുകയായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു ഹൈദരാബാദിന് നല്‍കിയത്. ബെയര്‍സ്‌റ്റോ 43 റണ്‍സും വാര്‍ണര്‍ 37 റണ്‍സുമെടുത്തു. എന്നാല്‍ 44 പന്തില്‍ 67 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മുംബൈ തിരികെ വരികയായിരുന്നു. 27 റണ്‍സ് നഷ്ടപ്പെടുത്തി നാല് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബൈയുടെ വിജയശില്‍പ്പി. ഹൈദരാബാദിന്റെ മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെടുകയായിരുന്നു.

Story first published: Sunday, April 18, 2021, 17:09 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+