വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി, ഇത്തവണ തട്ടകം ലഭിച്ചേക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 11ന് ആരംഭിക്കാനിരിക്കുകയാണ്. താരലേലമെല്ലാം പൂര്‍ത്തിയായതിനാല്‍ ടീമുകളെല്ലാം ക്യാംപ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ വേദികളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം മഹാരാഷ്ട്രയില്‍ ശക്തമായി തുടരുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ വേദികളില്‍ നിന്ന് മുംബൈയെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

Mumbai ruled out as IPL 2021 venue | Oneindia Malayalam

അങ്ങനെ വന്നാല്‍ തട്ടകത്തിന്റെ ആധിപത്യം മുംബൈക്ക് നഷ്ടപ്പെടും. അത് ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാവും. നേരത്തെ തങ്ങളുടെ തട്ടകത്തില്‍ മത്സരം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചാബ് അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ പ്രധാന മൈതാനങ്ങളിലൊന്നായ മുംബൈയിലും ടൂര്‍ണമെന്റ് നടത്തേണ്ടന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിരിക്കുകയാണ്.

mumbaiindians

നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയവരുമാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ തട്ടകമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വലിയ ആരാധക പിന്തുണയും മുംബൈക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മുംബൈയില്‍ നിന്ന് മത്സരം മാറ്റിയില്‍ ഇതെല്ലാം ടീമിന് നഷ്ടമാവും. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതില്‍ മുംബൈ അതൃപ്തി അറിയിക്കുമെന്ന കാര്യം ഉറപ്പാണ്.

മാര്‍ച്ച് 1ന് ഇന്ത്യയുടെ ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊറോണ കേസുകളിലെ പകുതിയിലധികവും മഹാരാഷ്ട്രയിലാണ്. 169000 കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതില്‍ 78212 കേസും മഹാരാഷ്ട്രയിലാണ്. അതിനാല്‍ത്തന്നെ നിരവധി വിദേശ താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റ് മുംബൈയില്‍ നടത്തുന്നത് വലിയ സുരക്ഷാ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഇത് മുന്നില്‍ക്കണ്ടാണ് മുംബൈയെ ഒഴിവാക്കുന്നതെന്നാണ് സൂചന. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ചെന്നൈ,ബംഗളൂരു,അഹമ്മദാബാദ്,ഡല്‍ഹി,കൊല്‍ക്കത്ത എന്നിവടങ്ങളിലാവും മത്സരം നടക്കുക. അങ്ങനെ വരുമ്പോള്‍ ചില ടീമുകള്‍ക്ക് തട്ടകത്തിന്റെ ആധിപത്യം ലഭിക്കുകയും മറ്റ് ചിലര്‍ക്ക് അത് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ നിലവിലെ കൊറോണയുടെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളുമില്ല.

അവസാന സീസണില്‍ നടത്തിയപോലെ മൂന്ന് വേദികളിലായി ടൂര്‍ണമെന്റ് നടത്തണമെന്ന് ചില ഫ്രാഞ്ചൈസികള്‍ ആവിശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അവസാന സീസണില്‍ മൂന്ന് വേദികളിലായി നടത്തി ടൂര്‍ണമെന്റ് വിജയിച്ചിരുന്നു. അതേ പദ്ധതി ഇത്തവണയും നടത്തിയാല്‍ കുറേ യാത്രകളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ചില ഫ്രാഞ്ചൈസികള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, March 2, 2021, 12:48 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X