For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പന്തെറിയവെ രോഹിതിന്റെ കാല്‍ക്കുഴക്ക് പരിക്ക്, ആശങ്കയോടെ മുംബൈ ഇന്ത്യന്‍സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആറിനെ തകര്‍ത്ത് ആദ്യ ജയം ആഘോഷിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ ആശങ്കപ്പെടുത്തി നായകന്‍ രോഹിത് ശര്‍മക്ക് പരിക്ക്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പന്തെറിയുന്നതിനിടെയാണ് രോഹിതിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റത്. ഇതിന് ശേഷവും രോഹിത് ഫീല്‍ഡിങ് തുടര്‍ന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. പന്തെറിയാനെത്തി ആദ്യ പന്ത് എറിഞ്ഞപ്പോള്‍ തന്നെ രോഹിതിന്റെ കാല്‍ക്കുഴ മടങ്ങുകയായിരുന്നു.

ഒമ്പത് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. പുറത്തിരിക്കാന്‍ മാത്രം പ്രശ്‌നമുള്ള പരിക്കല്ലെന്നാണ് വിവരം. 2014ലാണ് ഇതിന് മുമ്പ് അവസാനമായി രോഹിത് ഐപിഎല്ലില്‍ പന്തെറിഞ്ഞത്. ആര്‍സിബിക്കെതിരെയായിരുന്നു ഇത്. ആറ് റണ്‍സ് മാത്രമായിരുന്നു അദ്ദേഹം വിട്ടുനല്‍കിയത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പന്തെറിഞ്ഞതിനാല്‍ത്തന്നെ അദ്ദേഹത്തിന് അല്‍പ്പം പ്രയാസപ്പെടേണ്ടി വന്നു. ഹര്‍ദിക് പാണ്ഡ്യക്ക് പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്തതിനാലാണ് രോഹിതിന് പന്തെടുക്കേണ്ടതായി വന്നത്.

rohitsharma

കീറോണ്‍ പൊള്ളാര്‍ഡിന് ഓവര്‍ നല്‍കിയപ്പോള്‍ 12 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. അതിനാലാണ് പരീക്ഷണത്തിന് രോഹിത് തന്നെ പന്തെറിയാനെത്തിയത്. ഐപിഎല്ലില്‍ ഹാട്രിക് നേടിയിട്ടുള്ള ബൗളറാണ് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കവെയാണ് രോഹിതിന്റെ ഈ പ്രകടനം. ഈ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വരെ മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു ബൗളറുടെ മികച്ച പ്രകടനമെന്ന റെക്കോഡ് രോഹിതിന്റെ പേരിലായിരുന്നു. 6 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

202 ഐപിഎല്ലില്‍ നിന്ന് 15 വിക്കറ്റാണ് രോഹിത് ആകെ വീഴ്ത്തിയത്. കരിയറിന്റെ തുടക്കത്തില്‍ സ്പിന്‍ ബൗളറാവാന്‍ ആഗ്രഹിച്ച രോഹിത് പിന്നീട് ബാറ്റിങ്ങിലേക്ക് വഴിമാറുകയായിരുന്നു. എംഎസ് ധോണി ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചതോടെ വീരേന്ദര്‍ സെവാഗിന് ശേഷം തല്ലിത്തകര്‍ത്ത് കളിക്കുന്ന മറ്റൊരു വെടിക്കെട്ട് ഓപ്പണറെയാണ് ഇന്ത്യക്ക് ലഭിച്ചത്.

മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിതിന്റെ ക്യാപ്റ്റന്‍സി മികവാണ് കൊല്‍ക്കത്തയ്‌ക്കെതിരെയും ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 152 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും 10 റണ്‍സകലെ കെകെആറിനെ പിടിച്ചുനിര്‍ത്തിയത് രോഹിതിന്റെ നായകമികവാണ്. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും രോഹിത് വരുത്തിയ മാറ്റങ്ങള്‍ കെകെആറിനെ പിടിച്ചുകെട്ടുന്നതായിരുന്നു. അവസാന മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രമാണ് മുംബൈ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നീ പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് മുംബൈ ബൗളര്‍മാര്‍ കാഴ്ചവെച്ചത്.

Story first published: Wednesday, April 14, 2021, 12:51 [IST]
Other articles published on Apr 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+