Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ x ഹൈദരാബാദ്- സൂപ്പര്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം മത്സരത്തില്‍ കെകെആറിനെ വീഴ്ത്തിയപ്പോള്‍ കെകെആറിനോടും ആര്‍സിബിയോടും തോറ്റാണ് ഹൈദരാബാദ് മുംബൈക്കെതിരേ ഇറങ്ങുന്നത്. പ്രമുഖ ടീമുകളെല്ലാം ഓരോ ജയം നേടിയതിനാല്‍ത്തന്നെ ഇന്ന് ജയിക്കേണ്ടത് ഹൈദരാബാദിന് അഭിമാന പ്രശ്‌നമാണ്. ആവേശ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ടൂര്‍ണമെന്റില്‍ 200 സിക്‌സര്‍ തികയ്ക്കാന്‍ വേണ്ടത് 5 സിക്‌സുകള്‍ കൂടി. നിലവില്‍ 518 ബൗണ്ടറിയും 195 സിക്‌സും വാര്‍ണര്‍ നേടിയിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ (351), എബി ഡിവില്ലിയേഴ്‌സ് (231) എന്നിവരാണ് വാര്‍ണര്‍ക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയ വിദേശ താരങ്ങള്‍.

ഹൈദരാബാദിനായി 89 ഇന്നിങ്‌സില്‍ നിന്ന് 3876 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. 124 റണ്‍സ് കൂടി നേടിയാല്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഐപിഎല്ലില്‍ ഹൈദരാബാദിനായി 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാനുള്ള അവസരമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.

davidwarner-rohit

മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പേരില്‍ 71 മത്സരത്തില്‍ നിന്ന് 48 വിക്കറ്റാണുള്ളത്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ക്രുണാലിനാവും. കെകെആറിനെതിരായ മത്സരത്തില്‍ പന്തുകൊണ്ട് ഗംഭീര പ്രകടനമാണ് ക്രുണാല്‍ നടത്തിയത്.

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന് 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ വേണ്ടത് രണ്ട് സിക്‌സര്‍കൂടി. നിലവില്‍ 198 സിക്‌സുകളാണ് പൊള്ളാര്‍ഡിന്റെ പേരിലുള്ളത്. മുംബൈയുടെ വിശ്വസ്തനായ താരമായ പൊള്ളാര്‍ഡിന് ആദ്യ രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാനായില്ല. മികച്ച ബൗളിങ് നിരയുള്ള ഹൈദരാബാദിനെതിരേ പൊള്ളാര്‍ഡിന്റെ ബാറ്റിങ് പ്രകടനം മുംബൈക്ക് നിര്‍ണ്ണായകമാവും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ വിജയ ശതമാനം 46.87 ആണ്. മറ്റ് ഏഴ് ടീമിനെതിരെ മുംബൈക്ക് ഉള്ളതിനെക്കാളും കുറവാണിത്. 16 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് മത്സരങ്ങള്‍ വീതമാണ് ഇരു ടീമും ജയിച്ചത്. കണക്കുകള്‍ പ്രകാരം ഇരു ടീമിനെയും തുല്യശക്തികളെന്ന് വിശേഷിപ്പിക്കാം.

Story first published: Saturday, April 17, 2021, 12:02 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+