For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കരുത്ത് കാട്ടി തിരിച്ചുവരാന്‍ മുംബൈ, പൂട്ടാന്‍ രാജസ്ഥാന്‍, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. വൈകീട്ട് 3.30ന് ഡല്‍ഹിയിലാണ് മത്സരം. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് വ്യക്തം. അങ്ങനെയാണെങ്കില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്നെയാവും മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ കാത്തിരിക്കുന്നത്. മുംബൈയെ സംബന്ധിച്ച് മധ്യനിരയുടെ മോശം ഫോം തലവേദനയാവുമ്പോള്‍ സ്ഥിരതയില്ലായ്മയില്‍ പഴിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണും രോഹിത് ശര്‍മയും മുഖാമുഖമെത്തുന്ന മത്സരത്തില്‍ കാത്തിരിക്കുന്ന നാഴികക്കല്ലുകളും റെക്കോഡുകളും എന്തൊക്കെയാണെന്ന് നോക്കാം.

1

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ രോഹിത് ശര്‍മക്ക് വേണ്ടത് 42 റണ്‍സ്. അത് നേടിയാല്‍ സുരേഷ് റെയ്‌നയെ മറികടക്കാനാവും. 32 റണ്‍സ് നേടിയാല്‍ ശിഖര്‍ ധവാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്താനും രോഹിതിനാവും.

മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ ഒരു റണ്‍സ്‌കൂടി നേടിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാനാവും. ഹര്‍ഭജന്‍ സിങ്ങിന് ശേഷം മുംബൈക്കൊപ്പം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ സ്പിന്നറെന്ന ബഹുമതിയാണ് ക്രുണാലിനെ കാത്തിരിക്കുന്നത്.

കീറോണ്‍ പൊള്ളാര്‍ഡ് 1 ബൗണ്ടറി കൂടി നേടിയാല്‍ മുംബൈക്കായി 200 ബൗണ്ടറി നേടുന്ന ആദ്യ വിദേശ താരമായി പൊള്ളാര്‍ഡ് മാറും. രോഹിത് ശര്‍മ, അമ്പാട്ടി റായിഡു, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മുംബൈക്കൊപ്പം ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാര്‍.

2

1000 ഐപിഎല്‍ റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ മുംബൈയുടെ ഇഷാന്‍ കിഷന് വേണ്ടത് 35 റണ്‍സ്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഇഷാനെ കാത്തിരിക്കുന്നത്. റിഷഭ്, പൃത്ഥ്വി, സഞ്ജു, ശുഭ്മാന്‍, കോലി എന്നിവരാണ് ഈ നേട്ടത്തില്‍ ഇഷാന് മുന്നിലുള്ളത്. എന്നാല്‍ സീസണില്‍ മോശം ഫോമിലുള്ള ഇഷാന് ഇന്ന് മുംബൈ അവസരം നല്‍കുമോയെന്ന് കണ്ടറിയണം.

രാജസ്ഥാനെതിരേ രോഹിത് ശര്‍മയുടെ ബാറ്റിങ് ശരാശരി 23.33 മാത്രം. രോഹിത് 20ലധികം മത്സരം കളിച്ചിട്ടുള്ള ടീമുകളില്‍ ഏറ്റവും കുറവ് ശരാശരി രാജസ്ഥാനെതിരെയാണ്. കീറോണ്‍ പൊള്ളാര്‍ഡിനും മോശം റെക്കോഡാണ് രാജസ്ഥാനെതിരെയുള്ളത്. 23.08 ആണ് അദ്ദേഹത്തിന്റെ ശരാശരി.

3

രാജസ്ഥാനെതിരേ സൂര്യകുമാറിന്റെ ശരാശരി 45.57 ഉും സ്‌ട്രൈക്കറേറ്റ് 138.10 ആണ്. ഷോണ്‍ മാര്‍ഷിനും എബി ഡിവില്ലിയേഴ്‌സിനും മാത്രമാണ് രാജസ്ഥാനെതിരേ സൂര്യകുമാറിനെക്കാളും ഉയര്‍ന്ന ശരാശരിയുള്ളത്.

അവസാന സീസണില്‍ രാജസ്ഥാനെതിരേ 50 പന്തില്‍ ഹര്‍ദിക് പാണ്ഡ്യ 90 റണ്‍സ് നേടിയിരുന്നു. ഈ സീസണില്‍ മോശം ഫോമിലുള്ള ഹര്‍ദിക് രാജസ്ഥാനെതിരേ മിന്നും പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

മുംബൈക്കെതിരേ കളിച്ച അവസാന ആറ് മത്സരത്തില്‍ അഞ്ചിലും രാജസ്ഥാന്‍ ജയിച്ചു. ആറ് മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്താണ് അഞ്ച് മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചത്.

Story first published: Thursday, April 29, 2021, 11:30 [IST]
Other articles published on Apr 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+