For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തോറ്റ് തോറ്റ് തോറ്റ് മുംബൈ, പഞ്ചാബിന് ഗംഭീര ജയം, മത്സരത്തിലെ റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം ഫോം തുടരുന്നു. സീസണിലെ മൂന്നാം തോല്‍വിയാണ് പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്‌സ് 14 പന്ത് ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. മധ്യനിര വീണ്ടും നിരാശപ്പെടുത്തിയതാണ് മുംബൈക്ക് തിരിച്ചടിയായത്. പഞ്ചാബ് തകര്‍പ്പന്‍ ജയം നേടിയ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1

തോറ്റെങ്കിലും ഐപിഎല്ലില്‍ 200 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി. 63 റണ്‍സുമായി തന്റെ വ്യക്തിഗത പ്രകടനം മികച്ചതാക്കാന്‍ രോഹിതിന് സാധിച്ചെങ്കിലും ടീം ഒമ്പത് വിക്കറ്റിന് തോറ്റു.

മുംബൈ ഇന്ത്യന്‍സിനായി 100 മത്സരം കളിച്ച് ജസ്പ്രീത് ബുംറ. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ബുംറ. കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ്, ലസിത് മലിംഗ, അമ്പാട്ടി റായിഡു എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ. ശിഖര്‍ ധവാനെയും ഡേവിഡ് വാര്‍ണറെയും മറികടന്നു. വിരാട് കോലി തലപ്പത്തും സുരേഷ് റെയ്‌ന രണ്ടാം സ്ഥാനത്തുമുണ്ട്.

2

ഐപിഎല്ലില്‍ ഇത് 41ാം തവണയാണ് രോഹിത് ശര്‍മ 50ലധികം സ്‌കോര്‍ നേടുന്നത്. ഈ റെക്കോഡില്‍ 40 തവണ ഈ നേട്ടത്തിലെത്തിയ സുരേഷ് റെയ്‌നയെ രോഹിത് മറികടന്നു. എബി ഡിവില്ലിയേഴ്‌സ്, ശിഖാര്‍ ധവാന്‍, വിരാട് കോലി എന്നിവരാണ് രോഹിതിന് മുകളിലുള്ളത്.

പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ഇത് 22ാം തവണയാണ് 50ലധികം റണ്‍സ് നേടുന്നത്. ഇതോടെ പഞ്ചാബ് കിങ്‌സിനായി കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടുന്ന താരമായി രാഹുല്‍ മാറി. ഷോണ്‍ മാര്‍ഷിനെയാണ് (21) രാഹുല്‍ മറികടന്നത്.

50 പന്തിലാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത്. ടി20 ഫോര്‍മാറ്റിലെ രാഹുലിന്റെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധ സെഞ്ച്വറിയാണിത്. 52 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമടക്കം പുറത്താവാതെ 60 റണ്‍സാണ് രാഹുല്‍ നേടിയത്.

3

പഞ്ചാബ് കിങ്‌സിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഒമ്പതാമെത്ത താരമായി മായങ്ക് അഗര്‍വാള്‍. പഞ്ചാബിനായി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്. രാഹുല്‍, സാഹ, മന്ദീപ് സിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് പഞ്ചാബ് 9 വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുന്നത്. ഇതിന് മുമ്പ് 2019ല്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

2018ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മുംബൈ തോല്‍ക്കുന്നത്. ഹാട്രിക് കിരീടം പ്രതീക്ഷിക്കുന്ന മുംബൈക്ക് കടുത്ത തിരിച്ചടിയാണ് ഈ തോല്‍വി.

Story first published: Saturday, April 24, 2021, 11:22 [IST]
Other articles published on Apr 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+