വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കൊല്‍ക്കത്തയുടെ മുനയൊടിച്ചു; മുംബൈയ്ക്ക് ആദ്യ ജയം

ചെന്നൈ: സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യന്‍സ് കരസ്ഥമാക്കി. ചിദംബരം സ്റ്റേഡിയത്തില്‍ മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. നിതീഷ് റാണയും (47 പന്തില്‍ 57) ശുഭ്മാന്‍ ഗില്ലുമൊഴികെ (24 പന്തില്‍ 33) മറ്റാര്‍ക്കും കൊല്‍ക്കത്തയുടെ നിരയില്‍ രണ്ടക്കം കടക്കാനായില്ല.

ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് വഴിനടത്തി. രാഹുല്‍ ത്രിപാഠി (5 പന്തില്‍ 5), ഇയാന്‍ മോര്‍ഗന്‍ (7 പന്തില്‍ 7), ഷാക്കിബ് അല്‍ ഹസന്‍ (9 പന്തില്‍ 9), ദിനേശ് കാര്‍ത്തിക് (11 പന്തില്‍ 8), ആന്ദ്രെ റസ്സല്‍ (15 പന്തില്‍ 9), പാറ്റ് കമ്മിന്‍സ് (0), ഹര്‍ഭജന്‍ സിങ് (2 പന്തില്‍ 2) എന്നിവര്‍ക്കാര്‍ക്കും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ കാക്കാനായില്ല. മുംബൈ നിരയില്‍ നിന്നും ഏഴു പേര് ഇന്ന് പന്തെടുത്തു. കൂട്ടത്തില്‍ നാലു വിക്കറ്റെടുത്ത രാഹുല്‍ ചഹറാണ് കൊല്‍ക്കത്തയുടെ മുനയൊടിച്ചത്. ട്രെന്‍ഡ് ബൗള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്; ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും കൈക്കലാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് കണ്ടെത്തിയത്. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും തിളങ്ങി. 36 പന്തില്‍ 2 സിക്‌സും 7 ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്. രോഹിത് ശര്‍മ 32 പന്തില്‍ 43 റണ്‍സെടുത്തു. 1 സിക്‌സും 3 ഫോറും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ട്. മുംബൈയുടെ 5 വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസ്സലാണ് ബൗളര്‍മാരില്‍ കേമനായത്. രണ്ടോവറില്‍ താരം 15 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

കൊല്‍ക്കത്തയുടെ നിരയില്‍ ഹര്‍ഭജന്‍ സിങ്ങിനൊഴികെ ബാക്കിയെല്ലാവര്‍ക്കും വിക്കറ്റ് കണ്ടെത്താനായി. പാറ്റ് കമ്മിന്‍സിന് രണ്ടു വിക്കറ്റുണ്ട്. വരുണ്‍ ചക്രവര്‍ത്തി, ഷാക്കിബ് അല്‍ ഹസന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡികോക്കിനെ (6 പന്തില്‍ 2) നഷ്ടപ്പെട്ടുകൊണ്ടായിരുന്നു മുംബൈയുടെ തുടക്കം. തുടര്‍ന്ന് രോഹിത് - സൂര്യകുമാര്‍ കൂട്ടുകെട്ട് 11 ആം ഓവര്‍ വരെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ മടക്കത്തിന് ശേഷം മുംബൈ താരങ്ങള്‍ ഓരോന്നായി വന്നുപോയി. ഇഷന്‍ കിഷന്‍ (3 പന്തില്‍ 1), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 15), കീറോണ്‍ പൊള്ളാര്‍ഡ് (8 പന്തില്‍ 5), ക്രുണാല്‍ പാണ്ഡ്യ (9 പന്തില്‍ 15), മാര്‍ക്കോ ജാന്‍സണ്‍ (0), രാഹുല്‍ ചഹര്‍ (7 പന്തില്‍ 8), ജസ്പ്രീത് ബുംറ (0) എന്നിവര്‍ക്ക് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാനായില്ല.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

IPL 2021: Mumbai Indians vs Kolkata Knight Riders Match 5 Highlights

മുംബൈ ഇന്ത്യന്‍സ്:
രോഹിത് ശര്‍മ (നായകന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്കോ ജാന്‍സണ്‍, രാഹുല്‍ ചഹര്‍, ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബൗള്‍ട്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:
നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രെ റസ്സല്‍, ഇയാന്‍ മോര്‍ഗന്‍ (നായകന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിങ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, April 13, 2021, 23:25 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X