For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ, കുതിപ്പ് തുടരാന്‍ കെകെആര്‍, പോരാട്ടം കടുക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (23-9-2021) ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തില്‍ മുംബൈ ഇന്ത്യന്‍സിറങ്ങുമ്പോള്‍ കരുത്തരായ ആര്‍സിബിക്കെതിരേ വമ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. ആദ്യ പാദത്തിലെ മോശം പ്രകടനം മറന്ന് ശക്തമായ തിരിച്ചുവരവ് സൂചനയാണ് കെകെആര്‍ ആദ്യ മത്സരത്തിലൂടെ നല്‍കിയത്. അതിനാല്‍ത്തന്നെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ആദ്യ നാലില്‍ നിലയുറപ്പിക്കാന്‍ മുംബൈക്ക് ജയം അത്യാവശ്യമാണ്. കെകെആറിന് ആദ്യ നാലിലേക്കെത്താനും തുടര്‍ ജയങ്ങള്‍ വേണം.

മുംബൈക്ക് വ്യക്തമായ ആധിപത്യം

മുംബൈക്ക് വ്യക്തമായ ആധിപത്യം

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തമായ ആധിപത്യമുണ്ട്. 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 22 മത്സരങ്ങളിലും ജയം മുംബൈക്കൊപ്പമായിരുന്നു. ആറ് തവണ മാത്രമാണ് കെകെആറിന് ജയിക്കാനായത്. ഈ കണക്കുകള്‍ തീര്‍ച്ചയായു മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. നേര്‍ക്കുനേര്‍ മത്സരങ്ങളിലെ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 210ഉും കുറഞ്ഞ സ്‌കോര്‍ 68 റണ്‍സുമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍ 232 റണ്‍സും കുറഞ്ഞ സ്‌കോര്‍ 67 റണ്‍സുമാണ്. മുംബൈ ആദ്യം ബാറ്റ് ചെയ്ത 10 തവണ ജയിച്ചപ്പോള്‍ കെകെആറിന് ജയിക്കാനായത് മൂന്ന് തവണ. രണ്ടാമത് ബാറ്റ് ചെയ്ത് മുംബൈ 12 തവണയും കെകെആര്‍ മൂന്ന് തവണയുമാണ് ജയിച്ചത്. യുഎഇയില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രണ്ട് തവണ മുംബൈ ജയിച്ചപ്പോള്‍ ഒരു തവണ കെകെആറും ജയിച്ചു.

മുംബൈക്ക് ആശങ്കകളേറെ

മുംബൈക്ക് ആശങ്കകളേറെ

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്നത് രണ്ട് താരങ്ങളുടെ ഫിറ്റ്‌നസാണ്. ഒന്ന് നായകന്‍ രോഹിത് ശര്‍മയുടേതാണെങ്കില്‍ രണ്ടാമത്തേത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടേതാണ്. ആദ്യ മത്സരത്തില്‍ രണ്ട് താരങ്ങളും കളിച്ചിരുന്നില്ല. എന്നാല്‍ കെകെആറിനെതിരേ കളിക്കാന്‍ രണ്ട് താരങ്ങളും ഉണ്ടാവുമെന്ന് മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധന പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രകടനം മുംബൈക്ക് നിര്‍ണ്ണായകമാവും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. ഇതിന് പരിഹാരം കാണാനാവണം. ഡെത്ത് ഓവറിലെ റണ്ണൊഴുക്കും തടയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

ആത്മവിശ്വാസത്തോടെ കെകെആര്‍

ആത്മവിശ്വാസത്തോടെ കെകെആര്‍

കെകെആറിനെ സംബന്ധിച്ച് ടീമിന്റെ മനോഭാവത്തില്‍ത്തന്നെ വലിയ മാറ്റം പ്രകടമാവുന്നുണ്ട്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങ്ങില്‍ വെങ്കടേഷ് അയ്യരുടെ പ്രകടനം നിര്‍ണ്ണായകം. ആന്‍ഡ്രേ റസലിന്റെ ഓള്‍റൗണ്ട് മികവിനൊപ്പം വരുണ്‍ ചക്രവര്‍ത്തി സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്‍ ബൗളിങ്ങുകൂടി ചേരുമ്പോള്‍ കെകെആറിന് ആത്മവിശ്വാസം ഉയരും. പേസ് നിരയിലാണ് അല്‍പ്പം ദൗര്‍ബല്യം. പ്രസിദ്ധ് കൃഷ്ണ,ലോക്കി ഫെര്‍ഗൂസന്‍ എന്നിവരില്‍ത്തന്നെയാവും പേസ് ബൗളിങ്ങില്‍ പ്രതീക്ഷ.

മുംബൈക്ക് കരുത്തുറ്റ ബൗളിങ് നിര ഉള്ളതിനാല്‍ കെകെആറിന്റെ ബാറ്റിങ് നിര്‍ണ്ണായകമാവും. ദിനേഷ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ മധ്യനിരയില്‍ ബാറ്റിങ് പ്രകടനവും നിര്‍ണ്ണായകമാവും. കെകെആര്‍ നിരയില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. ആദ്യ മത്സരത്തിലെ അതേ ടീമിനെത്തന്നെ നിലനിര്‍ത്താനാണ് സാധ്യത.

സാധ്യതാ 11

സാധ്യതാ 11

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപതി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

മുംബൈ- രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സൗരഭ് തിവാരി, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ട്രന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ആദം മില്‍നെ.

Story first published: Wednesday, September 22, 2021, 10:07 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+