
ചെന്നൈ പിച്ചില്‍ അവസാനമായി നടന്ന അഞ്ച് മത്സരത്തിലും റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത ടീം തോറ്റു. കാരണം ഓരോ ഓവര്‍ കഴിയുമ്പോഴും പിച്ച് കൂടുതല്‍ സ്ലോ ആവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബി പിന്തുടര്‍ന്ന് ജയിച്ചിരുന്നു. പിന്നീടാര്‍ക്കും സാധിച്ചിട്ടില്ല. അതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.
ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷായുടെ പേരില്‍ 41 ഇന്നിങ്‌സില്‍ നിന്ന് 932 റണ്‍സാണുള്ളത്. 68 റണ്‍സ്‌കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ പൃത്ഥ്വി ഷായ്ക്കാവും. ഈ നേട്ടം സ്വന്തമാക്കിയാല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ യുവതാരമായി പൃത്ഥ്വി ഷാ മാറും.

ഡല്‍ഹി ക്യാപിറ്റല്‍സിനായി 71 ഇന്നിങ്‌സില്‍ നിന്ന് 2160 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 41 റണ്‍സ് കൂടി നേടിയാല്‍ ശ്രേയസ് അയ്യരെ (2200) മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായി റിഷഭ് മാറും. സീസണില്‍ ഭേദപ്പെട്ട പ്രകടനം റിഷഭ് കാഴ്ചവെക്കുന്നുണ്ട്.
മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യ 1 വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാനാവും. ക്രുണാലിന്റെ 75ാം മത്സരമാണ് ഡല്‍ഹിക്കെതിരേ നടക്കുന്നത്.
ഡല്‍ഹിയുടെ ശിഖാര്‍ ധവാന്റെ പേരില്‍ 5383 റണ്‍സാണുള്ളത്. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള സുരേഷ് റെയ്‌നയുടെ പേരില്‍ 5430 റണ്‍സും. മുംബൈക്കെതിരേ തിളങ്ങിയാല്‍ റെയ്‌നയെ മറികടന്ന് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ധവാനാവും.

ഡല്‍ഹിക്കെതിരേ ഗംഭീര പ്രകടനമാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ നടത്തിയിട്ടുള്ളത്. 133 സ്‌ട്രൈക്കറേറ്റില്‍ 818 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. 2020ലെ ഫൈനലിലും രോഹിതിന്റെ ബാറ്റിങ് പ്രകടനമാണ് അനായാസമായി മുംബൈക്ക് ജയമൊരുക്കിയത്.
മുംബൈയുടെ ഇഷാന്‍ കിഷന്‍ 34 ഇന്നിങ്‌സില്‍ നിന്ന് 933 റണ്‍സ് നേടിയിട്ടുണ്ട്. 67 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ഇഷാനാവും. സീസണില്‍ താരം അത്ര മികച്ച ഫോമിലല്ല.
റിഷഭ് പന്തിന് ഭീഷണി ഉയര്‍ത്തി ബുംറ. 33 പന്തുകള്‍ ബുംറ റിഷഭിനെതിരേ എറിഞ്ഞപ്പോള്‍ 5 തവണയാണ് വിക്കറ്റ് നേടിയത്. മികച്ച ഫോമിലുള്ള ബുംറ ഡല്‍ഹിക്ക് തലവേദനയാവുമെന്നുറപ്പ്.


Click it and Unblock the Notifications
