For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത് റിഷഭിന്റെ ഡല്‍ഹി, മുംബൈയെ മുട്ടുകുത്തിച്ചു, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന സീസണിലെ ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഡല്‍ഹി വിജയം സ്വന്തമാക്കിയത്. പേരുകേട്ട ബാറ്റിങ് നിരയുള്ള മുംബൈയെ 137 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ ഡല്‍ഹിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഡല്‍ഹി ടീം ഘടനയില്‍ വരുത്തിയ മാറ്റവും അമിത് മിശ്രയെ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് കൃത്യമായി ഉപയോഗിച്ചതും മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി. സൂപ്പര്‍ പോരാട്ടത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

1

2010ന് ശേഷം ചെന്നൈയില്‍ ഡല്‍ഹി നേടുന്ന ആദ്യ ജയമാണിത്. ഈ മൈതാനത്ത് തുടര്‍ച്ചയായ ആറ് മത്സരം തോറ്റ ശേഷമാണ് മുംബൈക്കെതിരേ ഡല്‍ഹി ഇറങ്ങിയത്. ശ്രേയസ് അയ്യര്‍ പോലും പരാജയപ്പെട്ട സ്ഥലത്ത് റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ചെന്നൈയിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. അതും കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ജയം നേടിയതെന്നത് ഡല്‍ഹിയുടെ ജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.

കൂടാതെ മുംബൈ ഇന്ത്യന്‍സിനെതിരായ തുടര്‍ തോല്‍വികളുടെ കണക്കുകള്‍ക്കും ഡല്‍ഹി ബ്രേക്കിട്ടിരിക്കുകയാണ്. ഈ മത്സരത്തിന് മുമ്പ് മുംബൈക്കെതിരേ അവസാനം കളിച്ച അഞ്ച് മത്സരത്തിലും മുംബൈയോട് ഡല്‍ഹി തലകുനിച്ചിരുന്നു. എന്നാല്‍ ആറാം മത്സരത്തില്‍ വിജയവഴിയിലെത്താന്‍ ഡല്‍ഹിക്ക് സാധിച്ചു. ഈ നേട്ടം റിഷഭ് പന്ത് എന്ന ക്യാപ്റ്റന്റെ മികവിനുള്ള അംഗീകാരമാണ്.

2

ഏഴാം തവണയും രോഹിത് ശര്‍മയെ പുറത്താക്കി അമിത് മിശ്ര. മുംബൈ ഇന്ത്യന്‍സ് നായകനെ ഐപിഎല്ലില്‍ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന റെക്കോഡ് ഒരിക്കല്‍ക്കൂടി അരക്കെട്ടുറപ്പിക്കാന്‍ അമിത് മിശ്രക്കായി. അമിത് മിശ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.

ഡല്‍ഹിക്കെതിരേ 30 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ഇതോടെ ഡല്‍ഹിക്കെതിരേ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി രോഹിത് മാറി. നിലവില്‍ 40 സിക്‌സുകളാണ് ഡല്‍ഹിക്കെതിരേ രോഹിതിന്റെ പേരിലുള്ളത്. ക്രിസ് ഗെയ്‌ലിന്റെ 37 സിക്‌സര്‍ റെക്കോഡിനെയാണ് മറികടന്നത്.

മുംബൈക്കെതിരേ ധവാന്‍ 793 റണ്‍സ് ഇക്കാലയളവില്‍ നേടി. മുംബൈക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയവരില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനെ (774) മറികടക്കാന്‍ ധവാനായി. കീറോണ്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്.ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് സ്മിത്ത് എല്‍ബിയില്‍ പുറത്താകുന്നത്.

3

മുംബൈക്കെതിരേ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അമിത് വീഴ്ത്തിയത്. ഇത് അഞ്ചാം തവണയാണ് നാല് വിക്കറ്റ് പ്രകടനം അമിത് നടത്തുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഈ നേട്ടത്തിലെ തലപ്പത്താണ് മിശ്ര.

ജസ്പ്രീത് ബുംറക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി ഉത്തരമില്ലാതെ റിഷഭ് പന്ത്. ഇത് ആറാം തവണയാണ് റിഷഭിനെ ബുംറ പുറത്താക്കുന്നത്. മറ്റൊരു ബൗളറും മൂന്ന് തവണയില്‍ കൂടുതല്‍ റിഷഭിനെ പുറത്താക്കിയിട്ടില്ല.

ഡല്‍ഹിക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ അമിത് മിശ്രയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചാണ് താരം പുറത്തായത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഹര്‍ദിക് ഗോള്‍ഡന്‍ ഡെക്കാവുന്നത്.

മുംബൈക്കെതിരേ ഡല്‍ഹിയുടെ 13ാം ജയമാണിത്. മുംബൈയെ തട്ടകത്തിന് പുറത്ത് കൂടുതല്‍ തവണ പരാജയപ്പെടുത്തിയ ടീമെന്ന റെക്കോഡ് ഡല്‍ഹിക്കാണ്.

Story first published: Wednesday, April 21, 2021, 9:41 [IST]
Other articles published on Apr 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+