Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ x ഡല്‍ഹി, ടീമുകളില്‍ എന്ത് മാറ്റം വേണം? നിര്‍ദേശിച്ച് ആകാശ് ചോപ്ര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരിക്കുന്നത് തീപ്പൊരി പോരാട്ടം. അവസാന സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരത്തിന് ഇരട്ടി ആവേശം. ഇരു ടീമും ഒന്നിനൊന്ന് മികച്ച നിരയാണ്. അവസാന രണ്ട് മത്സരത്തിലും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച കരുത്തിലാണ് ഡല്‍ഹിയും ഇറങ്ങുന്നത്. പ്രവചനങ്ങള്‍ അപ്രസക്തമായ മത്സരത്തില്‍ ഡല്‍ഹി നിരയില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

'ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം സംതുലിതാവസ്ഥ ശരിയായ രീതിയിലാണെന്ന് തോന്നുന്നില്ല. മൂന്നാം നമ്പറിന് സ്മിത്ത് അനുയോജ്യനാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മത്സരത്തില്‍ രഹാനെയെ കളിപ്പിക്കുക അടുത്ത മത്സരത്തില്‍ സ്മിത്തിനെ കളിപ്പിക്കുക. ആദ്യം കളിച്ച മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ രഹാനെക്ക് അവസരം ലഭിച്ചിരുന്നില്ല. ഇത് ശരിയായ രീതിയല്ല. വ്യക്തിപരമായ അഭിപ്രായ പ്രകാരം നോക്കിയേയെ ലഭ്യമായാല്‍ കളിപ്പിക്കണം. അക്ഷര്‍ പട്ടേലിനെ ടീം മിസ് ചെയ്യുന്നു. അമിത് മിശ്രയെ കളിപ്പിക്കണം. കാരണം ഈ പിച്ചിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് ആദ്യ മൂന്ന് മത്സരത്തിലും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല. ആര്‍ അശ്വിനെയാണ് പരിഗണിച്ചത്. അശ്വിന്‍ റണ്‍സ് വഴങ്ങുന്നതില്‍ നിയന്ത്രണമുണ്ടെങ്കിലും വിക്കറ്റെടുക്കാന്‍ സാധിക്കുന്നില്ല. ചെന്നൈയിലെ പിച്ചില്‍ ഗൂഗ്ലിയും ദൂസ്‌രയുമെല്ലാം നന്നായി വഴങ്ങുമെന്നതിനാല്‍ അമിത് മിശ്രയെ കളിപ്പിച്ചാല്‍ കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധിച്ചേക്കും.

'മെറിവാലക്ക് പകരം അമിത് മിശ്ര കളിക്കണം,ക്രിസ് വോക്‌സിനെ പകരം നോക്കിയേയും. സ്മിത്തിന് പകരം രഹാനെയേയോ അല്ലെങ്കില്‍ ഹെറ്റ്‌മെയറെയോ കളിപ്പിക്കണം'-ആകാശ് പറഞ്ഞു. എന്നാല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഡല്‍ഹി തയ്യാറായേക്കില്ല. അമിത് മിശ്രയും നോക്കിയേയും ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. നോക്കിയെ,റബാദ കൂട്ടുകെട്ടാണ് അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണ്ണായകമായത്.

മുംബൈ ഇന്ത്യന്‍സില്‍ ഒരു മാറ്റവും ആകാശ് നിര്‍ദേശിച്ചു. ഇടം കൈയന്‍മാരായ ധവാനും റിഷഭുമൊക്കെ ഫോമിലുള്ളതിനാല്‍ ജയന്ത് യാദവ്,പീയൂഷ് ചൗള എന്നിവരിലൊരാളെക്കൂടി സ്പിന്‍ നിരയിലേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ ബൗളിങ് നിരയില്‍ മാറ്റം ഉണ്ടായേക്കില്ല. എന്നാല്‍ ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരി മധ്യനിരയില്‍ കളിച്ചേക്കും.

Story first published: Tuesday, April 20, 2021, 13:39 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+