വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പൊള്ളാര്‍ഡ് X എബിഡി, ആരാണ് മികച്ച ഫിനിഷര്‍? കണക്കുകള്‍ അതിന് ഉത്തരം നല്‍കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത്തവണയും കീറോണ്‍ പൊള്ളാര്‍ഡും എബി ഡിവില്ലിയേഴ്‌സും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പ്രായത്തിന് കീഴടങ്ങാത്ത പോരാളിയെപ്പോലെ എബിഡി തന്റെ പതിവ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചപ്പോള്‍ ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും ടീമിനെ വിജയത്തിലെത്തിക്കാനുള്ള തന്റെ മിടുക്ക് സിഎസ്‌കെയ്‌ക്കെതിരേ പൊള്ളാര്‍ഡ് തെളിയിച്ചു. ഇവരില്‍ ആരാണ് മികച്ച ഫിനിഷറെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. എങ്കിലും ഇരുവരും തമ്മിലുള്ള പ്രകടനങ്ങളുടെ താരതമ്യം ഇതാ.

ഓവറോള്‍ ഐപിഎല്‍ കരിയര്‍

ഓവറോള്‍ ഐപിഎല്‍ കരിയര്‍

ആര്‍സിബിയുടെ നട്ടെല്ലായ എബി ഡിവില്ലിയേഴ്‌സ് 162 ഇന്നിങ്‌സില്‍ നിന്ന് 40.77 ശരാശരിയില്‍ 5056 റണ്‍സാണ് നേടിയിട്ടുള്ളത്. 152.38 എന്ന മികച്ച സ്‌ട്രൈക്കറേറ്റുള്ള എബിഡി 245 സിക്‌സും 406 ബൗണ്ടറിയും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും എബിഡിയുടെ ഐപിഎല്‍ കരിയറില്‍ ഉള്‍പ്പെടും.

മുംബൈ ഓള്‍റൗണ്ടറായ പൊള്ളാര്‍ഡ് 154 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 3191 റണ്‍സ്. 30.68 ആണ് ശരാശരി. 150.87 ആണ് സ്‌ട്രൈക്കറേറ്റ്. 211 സിക്‌സും 207 ബൗണ്ടറിയുമാണ് പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. ഇതുവരെ സെഞ്ച്വറി നേടാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടില്ല. 16 അര്‍ധ സെഞ്ച്വറിയാണ് പൊള്ളാര്‍ഡ് നേടിയത്.

റണ്‍സ് പിന്തുടരുമ്പോഴുള്ള പ്രകടനം

റണ്‍സ് പിന്തുടരുമ്പോഴുള്ള പ്രകടനം

79 ഇന്നിങ്‌സില്‍ റണ്‍സ് പിന്തുടരാനുള്ള അവസരം എബിഡിക്ക് ലഭിച്ചപ്പോള്‍ 32.5 ശരാശരിയില്‍ നേടിയത് 1950 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 138.3. നേടിയത് 90 സിക്‌സും 155 ബൗണ്ടറിയും. മറുവശത്ത് കീറോണ്‍ പൊള്ളാര്‍ഡ് 63 ഇന്നിങ്‌സില്‍ നിന്ന് 32.09 ശരാശരിയില്‍ നേടിയത് 1412 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 157.77. പറത്തിയത് 97 സിക്‌സും 90 ഫോറും.

ഡെത്ത് ഓവറിലെ ബാറ്റിങ് പ്രകടനം

ഡെത്ത് ഓവറിലെ ബാറ്റിങ് പ്രകടനം

എബി ഡിവില്ലിയേഴ്‌സ് 76 ഇന്നിങ്‌സില്‍ നിന്ന് 46.36 ശരാശരിയില്‍ 1808 റണ്‍സാണ് ഡെത്ത് ഓവറില്‍ നേടിയിട്ടുള്ളത്. 224.6 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. 135 സിക്‌സും 131 ഫോറും ഇതില്‍ ഉള്‍പ്പെടും. പൊള്ളാര്‍ഡ് 116 ഇന്നിങ്‌സില്‍ നിന്ന് 1892 റണ്‍സാണ് നേടിയത്. ശരാശരി 27.03 മാത്രമാണ്. സ്‌ട്രൈക്കറേറ്റ് 173.9. 135 സിക്‌സും 122 ഫോറുമാണ് പൊള്ളാര്‍ഡിന് ഡെത്ത് ഓവറില്‍ നേടാനായത്.

ടീം ജയിച്ച മത്സരങ്ങളിലെ കണക്ക് പ്രകാരം എബിഡി 70 ഇന്നിങ്‌സില്‍ നിന്ന് 2957 റണ്‍സാണ് നേടിയത്. ശരാശരി 84.49ഉും സ്‌ട്രൈക്കറേറ്റ് 168.3 ഉും. പൊള്ളാര്‍ഡ് 85 ഇന്നിങ്‌സില്‍ നിന്ന് 2014 റണ്‍സാണ് നേടിയത്. ശരാശരി 40.28,സ്‌ട്രൈക്കറേറ്റ് 164.14ഉും.

കൂടുതല്‍ തവണ ടീമിനെ വിജയത്തിലെത്തിച്ചതാര്?

കൂടുതല്‍ തവണ ടീമിനെ വിജയത്തിലെത്തിച്ചതാര്?

എബിഡി 79 ഇന്നിങ്‌സില്‍ 37 തവണയും ടീമിനെ വിജയത്തിലെത്തിച്ചു. 18 തവണ പുറത്താവാതെ നിന്നു. 48.64 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. സ്‌ട്രൈക്കറേറ്റ് 148.11.പൊള്ളാര്‍ഡ് 63 ഇന്നിങ്‌സില്‍ 33 തവണ ടീമിനെ വിജയിപ്പിച്ചു. 15 നോട്ടൗട്ട്. വിജയശരാശരി 45.45.സ്‌ട്രൈക്കറേറ്റ് 172.97.

Story first published: Friday, May 7, 2021, 13:21 [IST]
Other articles published on May 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X