Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത് ആരെ? മൂന്ന് താരങ്ങള്‍ പരിഗണനയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തമായ നിരയാണ്. ഇതിനോടകം അഞ്ച് കിരീടം നേടിയ മുംബൈ അവസാന സീസണില്‍ യുഎഇയിലും വിജയക്കൊടി പാറിച്ചു. പുതിയ സീസണിന് മുന്നോടിയായി മുംബൈ ഒഴിവാക്കിയത് കൂടുതലും ബൗളര്‍മാരെയാണ്. ലസിത് മലിംഗയും കളി നിര്‍ത്തിയതോടെ താരലേലത്തില്‍ ബൗളര്‍മാരെയാവും മുംബൈ നോട്ടമിടുക. മികച്ച ബാറ്റിങ് കരുത്തുള്ള മുംബൈ ഇത്തവണ നോട്ടമിടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുസ്തഫിസുര്‍ റഹ്മാന്‍

മുസ്തഫിസുര്‍ റഹ്മാന്‍

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനായി അവസാന സീസണില്‍ത്തന്നെ മുംബൈ ശ്രമം നടത്തിയിരുന്നെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി അനുവദിച്ചില്ല. എന്നാല്‍ ഇത്തവണ മുസ്തഫിസുര്‍ റഹ്മാനെ മുംബൈ ടീമിലെത്തിക്കുമെന്നാണ് വിവരം. നേരത്തെ മുംബൈക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് 25കാരനായ മുസ്തഫിസുര്‍. സ്ലോ ബോളുകള്‍ എറിയാന്‍ മിടുക്കുള്ള താരം ഇന്ത്യന്‍ മൈതാനങ്ങളില്‍ കളിച്ച് പരിചയസമ്പന്നനുമാണ്. 24 ഐപിഎല്ലില്‍ നിന്നായി 24 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും മുംബൈ നോട്ടമിട്ടേക്കും. 2015ന് ശേഷം അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ 9.4 കോടിക്ക് വാങ്ങിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് കളിച്ചില്ല. എന്നാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കും. മലിംഗയുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള ബൗളറാണ് സ്റ്റാര്‍ക്ക്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് അദ്ദേഹം ഐപിഎല്‍ കളിച്ചിട്ടുള്ളത്. 27 ഐപിഎല്ലില്‍ നിന്നായി 34 റണ്‍സ് നേടിയിട്ടുള്ള സ്റ്റാര്‍ക്ക് ബാറ്റുകൊണ്ടും സംഭാവന ചെയ്യാന്‍ മികവുള്ള താരമാണ്. സ്റ്റാര്‍ക്കിനായി വാശിയേറിയ പോരാട്ടം താരലേലത്തില്‍ നടന്നേക്കും.

ജൈ റിച്ചാര്‍ഡ്‌സന്‍

ജൈ റിച്ചാര്‍ഡ്‌സന്‍

ഓസീസിന്റെ 24കാരനായ പേസ് ബൗളര്‍മാര്‍ക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തിയേക്കും. ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത താരം ബിബിഎല്ലില്‍ തിളങ്ങുന്നുണ്ട്. ഓസ്‌ട്രേലിയക്കുവേണ്ടി 9 ടി20 കളിച്ച അദ്ദേഹം 9 വിക്കറ്റാണ് നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലില്‍ 26 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു.റിച്ചാര്‍ഡ്‌സന്‍ താരലേലത്തില്‍ പങ്കെടുത്താല്‍ മുംബൈ മാത്രമല്ല ആര്‍സിബി,പഞ്ചാബ്,രാജസ്ഥാന്‍ ടീമുകളെല്ലാം താരത്തിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.

Story first published: Sunday, January 24, 2021, 11:58 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+