Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈക്കിത് എന്തുപറ്റി? മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യം, എവിടെ മാറ്റം വേണം?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹാട്രിക് കിരീട മോഹത്തിന് തിരിച്ചടി നല്‍കുന്നതാണ് നിലവിലെ പ്രകടനം. അഞ്ച് തവണ കിരീടം ചൂടിയിട്ടുള്ള മുംബൈ നിര ഈ സീസണില്‍ അഞ്ച് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് മത്സരം തോറ്റു. തുടര്‍ച്ചയായി രണ്ട് തോല്‍വികളും രോഹിത് ശര്‍മയും സംഘവും വഴങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ മുംബൈയുടെ ഏറ്റവും മോശം പ്രകടനമാണിത്.

ഇതിന് മുമ്പ് ഇത്തരമൊരു തിരിച്ചടി മുംബൈ നേരിട്ടത് 2018ലാണ്. അന്ന് സിഎഎസ്‌കെ, ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളോട് തുടര്‍ച്ചയായി മുംബൈ മുട്ട് മടക്കി. ആ സീസണില്‍ ആദ്യ അഞ്ച് മത്സരത്തില്‍ ഒരു ജയമാണ് മുംബൈ നേടിയത്. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായിരുന്നു. 14 മത്സരത്തില്‍ ആറ് ജയം മാത്രമാണ് മുംബൈ നേടിയത്. ഇതേ അവസ്ഥയിലേക്കാണ് ഈ സീസണില്‍ മുംബൈ പോകുന്നതെന്നാണ് നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.

mi

മുംബൈയുടെ താരപ്രതിഭയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം പ്രതിഭാശാലികളുടെ വലിയ നിര തന്നെ മുംബൈയിലുണ്ട്. പക്ഷെ അവരുടെ ഫോം ഔട്ടാണ് പ്രശ്‌നം. ഒരു മത്സരത്തില്‍ ഫോമായിക്കിട്ടിയാല്‍ പിന്നീട് മുംബൈ പഴയ പ്രതാപത്തിലേക്ക് വളരെ വേഗത്തിലെത്തും. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ മോശം ബാറ്റിങ്ങാണ് ടീമിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നത്.

ഈ സീസണിലും പതിവ് തെറ്റിക്കാതെ തോറ്റാണ് മുംബൈ തുടങ്ങിയത്. ആര്‍സിബിയോട് ഉദ്ഘാടന മത്സരം തോറ്റ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സ് ടീമുകളോടും തോറ്റു. അതിനാല്‍ത്തന്നെ തിരിച്ചുവരവ് മുംബൈയെ സംബന്ധിച്ച് കടുപ്പമാണ്. ചെന്നൈയിലെ പിച്ചിനോട് പൊരുത്തപ്പെടാന്‍ മുംബൈയുടെ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ല. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ഇല്ലാത്തത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ടീം മുംബൈയാണെന്ന് പറയാതെ വയ്യ.

മുംബൈ നിരയില്‍ മാറ്റം അനിവാര്യമാണ്. മോശം ഫോമിലുള്ള ഇഷാന്‍ കിഷന് വിശ്രമം നല്‍കേണ്ട സമയം അതിക്രമിച്ചു. പഞ്ചാബിനെതിരേ മൂന്നാം നമ്പറിലാണ് ഇഷാന്‍ ഇറങ്ങിയത്. പവര്‍പ്ലേയിലിറങ്ങി അമിത പ്രതിരോധം കാഴ്ചവെച്ച ഇഷാന്‍ മുംബൈയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട താരമാണ്. ഇഷാന് പകരം സൗരഭ് തിവാരിയെ ഇറക്കണം. ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കി ജിമ്മി നിഷാമിന് അവസരം നല്‍കണം. ഈ രണ്ട് മാറ്റം വന്നാല്‍ മുംബൈയുടെ മത്സരഫലത്തില്‍ അത് പ്രകടമായ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Saturday, April 24, 2021, 12:01 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+