For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്തവണ ആര് കപ്പടിക്കും? ഫേവറേറ്റുകളായി മൂന്ന് ടീമുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഒട്ടുമിക്ക ഫ്രാഞ്ചൈസികളും തങ്ങളുടെ പരിശീലന ക്യാംപ് ആരംഭിച്ച് കഴിഞ്ഞു. വളരെ മികച്ച രീതിയിലുള്ള പരിശീലനമാണ് താരങ്ങള്‍ നടത്തിപ്പോരുന്നത്. തുടര്‍ച്ചയായി രണ്ട് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍ തടുത്തിടാനുള്ള ശ്രമത്തിലാണ് ബാക്കിയുള്ള ഏഴ് ഫ്രാഞ്ചൈസികളും. ഐപിഎല്ലിന്റെ 14ാം സീസണില്‍ കപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ആര്‍ക്കാണ്? ഫേവറേറ്റുകളായ മൂന്ന് ടീമിനെ പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന് തന്നെയാണ് കൂടുതല്‍ സാധ്യത. അഞ്ച് തവണ ഐപിഎല്ലില്‍ കിരീടം നേടിയിട്ടുള്ള മുംബൈക്ക് ഇത്തവണയും മികച്ച താരനിരയുണ്ട്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്കിന് ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമായേക്കും. എന്നാല്‍ അതും മുംബൈയെ ബാധിക്കില്ല. കാരണം വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍ അവസരം കാത്ത് പുറത്തിരുപ്പുണ്ട്.

മുംബൈ ഇന്ത്യന്‍സ്

സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് കരുത്ത് ഏത് പ്രതിസന്ധിയിലും ടീമിനെ മുന്നിലെത്തിക്കാന്‍ കെല്‍പ്പുള്ളതാണ്. മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരും മുംബൈയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് എന്നീ പേസ് ബൗളിങ് കൂട്ടുകെട്ട് ഇത്തവണയും മുംബൈക്ക് മുതല്‍ക്കൂട്ടായേക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അവസാന സീസണില്‍ പ്ലേഓഫില്‍ പോലും കടക്കാന്‍ സാധിക്കാത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്തവണ കിരീട സാധ്യത കൂടുതലാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച താരങ്ങള്‍ കൊല്‍ക്കത്തയിലുണ്ട്. നിധീഷ് റാണ,സുനില്‍ നരെയ്ന്‍,ദിനേഷ് കാര്‍ത്തിക്,ആന്‍ഡ്രേ റസല്‍,ഷക്കീബ് അല്‍ ഹസന്‍,ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ടീമിന് കരുത്ത് പകരുന്നു. കൂടാതെ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ വരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇന്ത്യയിലെ സ്പിന്‍ സാഹചര്യത്തില്‍ നരെയ്ന്‍.ഷക്കീബ്,വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കൂട്ടുകെട്ട് ടീമിനെ തുണയ്ക്കും. കുല്‍ദീപ് യാദവും ടീമിലുണ്ട്. പാറ്റ് കമ്മിന്‍സിന്റെ പേസും ടീമിന് ഗുണം ചെയ്യും. ലോക്കി ഫെര്‍ഗൂസന്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിന് പേസ് കരുത്തേകുന്ന പ്രധാനികളാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് അച്ചടക്കമുള്ള താരനിരയാണ്. റിക്കി പോണ്ടിങ്ങിന്റെ പരിശീലനവും ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയും ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സ്റ്റീവ് സ്മിത്ത്,സാം ബില്ലിങ്‌സ് എന്നിവരുടെ വരവാണ് ടീമിന്റെ കരുത്ത് ഉയര്‍ത്തിയിരിക്കുന്നത്. ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,റിഷഭ് പന്ത്,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ മികച്ച ബാറ്റിങ് നിര അവര്‍ക്കുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യയിലെ സാഹചര്യത്തിന് അനുയോജ്യരായ സീനിയര്‍ സ്പിന്നര്‍മാരും ടീമിലുണ്ട്. ആര്‍ അശ്വിന്‍,അമിത് മിശ്ര,അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ പേസ് കൂട്ടുകെട്ടും ഡല്‍ഹിയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

Story first published: Wednesday, March 17, 2021, 14:36 [IST]
Other articles published on Mar 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+