വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈയ്ക്കു ഒരേയൊരു കുഴപ്പം മാത്രം! അതു മാറ്റണമെന്നു ചോപ്ര

പോയിന്റ് പട്ടികയില്‍ നാലാമതാണ് മുംബൈ

1

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഞായാറാഴ്ച മുംബൈയും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.

ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല രോഹിത് ശര്‍മയുടെ മുംബൈ ടീമിന്റേത്. ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായിരുന്നില്ല. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തായിരുന്നു അവര്‍. ഇനി യുഎഇയിലെ രണ്ടാംഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. സ്വന്തം യൂട്യൂബ് ചാനലിലാണ് മുംബൈ എല്ലാ സീസണിലും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമെന്താണെന്നു ചോപ്ര വിലയിരുത്തിയത്.

സ്ലോ തുടക്കം

സ്ലോ തുടക്കം

നിലവില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ്. ഈ സ്ഥാനം അവര്‍ക്കു യോജിച്ചതല്ല. മുംബൈ ടീമിനു ഒരു കുഴപ്പം മാത്രമേയുള്ളൂ, ഒരു ടൂര്‍ണമെന്റ് പതുക്കെയാണ് തുടങ്ങുക എന്നതാണ് ഇത്. ഈയൊരു വീക്ക്‌നെസ് മുംബൈ മാറ്റിയെടുത്തേ തീരൂവെന്നും ചോപ്ര ആവശ്യപ്പെട്ടു.
എങ്കിലും മുംബൈ ടീമിലേക്കു വന്നാല്‍ അവര്‍ പതിവുപോലെ ഇത്തവണയും വളരെ ശക്തരാണെന്നും എല്ലാ മേഖലയും അവര്‍ കവര്‍ ചെയ്തിട്ടുമുണ്ട്. വിദേശ താരങ്ങളുടെ മുഴുവന്‍ ക്വാട്ടയില്ലാതെ തന്നെ മുംബൈ ടീമിനു കളികള്‍ വിജയിക്കാനാവുമെന്നും ചോപ്ര നിരീക്ഷിച്ചു.

 കരുത്തരായ ടീം

കരുത്തരായ ടീം

ഒരു ടൂര്‍ണമെന്റില്‍ പതുക്കെയാണ് തുടങ്ങുകയെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ മുംബൈ ടീമിന് ഒരു ദൗര്‍ബല്യവും ചൂണ്ടിക്കാണിക്കാനില്ല. കരുത്തുറ്റ നിരയാണ് അവരുടേത്. ഒരുപിടി മാച്ച് വിന്നര്‍മാര്‍ അവരുടെ സംഘത്തിലുണ്ട്. പ്രതിഭാശാലികളായ ഇന്ത്യന്‍ താരങ്ങളുള്ളതിനാല്‍ തന്നെ നാലു വിദേശ താരങ്ങളെപ്പോലും കളിപ്പിക്കണമെന്നത് മുംബൈയ്ക്കു നിര്‍ബന്ധമല്ല. ഇന്ത്യന്‍ കളിക്കാരെ തന്നെ ഇറക്കി കളി ജയിക്കാനുള്ള മിടുക്ക് മുംബൈ ടീമിനുണ്ടെന്നും ചോപ്ര വിലയിരുത്തി.
വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ കൂടുതലു മുംബൈ താരങ്ങളായിരുന്നു. മുംബൈയുടെ ആറു പേര്‍ക്കാണ് ലോകകപ്പ് സംഘത്തിലേക്കു നറുക്കുവീണത്.

 ലോകത്തിലെ തന്നെ ബെസ്റ്റ്

ലോകത്തിലെ തന്നെ ബെസ്റ്റ്

ഐപിഎല്ലിലെ മാത്രമല്ല ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസിയും മുംബൈ ഇന്ത്യന്‍സാണെന്നു ചോപ്ര പുകഴ്ത്തി. എതിര്‍ ടീമിനു മേല്‍ ആധിപത്യം സ്ഥാപിച്ച് വിജയിക്കുന്ന ശൈലിയാണ് അവരുടേതെന്നും അവരെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ആവശ്യമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
സൂപ്പര്‍ താരങ്ങളുടെ കൂട്ടം തന്നെ മുംബൈയിലുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവ്, രാഹുല്‍ ചാഹര്‍ ഇവരെല്ലാം ടി20 ലോകകപ്പ് ടീമിന്റെയും ഭാഗമാണ്. ഇവരെക്കൂടാതെ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും മുംബൈ നിരയിലുണ്ടെന്നു ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തിലെ പ്രകടനം

ആദ്യഘട്ടത്തിലെ പ്രകടനം

ഇത്തവണത്തെ ഐപിഎല്ലില്‍ ആദ്യ ഘട്ടത്തിലെ പ്രകടനമെടുക്കുകയാണെങ്കില്‍ ഏഴു മല്‍സരങ്ങളിലാണ് മുംബൈ കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ ജയിച്ച മുംബൈ മൂന്നെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു രണ്ടു വിക്കറ്റിന്റെ തോല്‍വിയോടെയാണ് തുടങ്ങിയത്. അടുത്ത മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴക്കി. മൂന്നാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 13 റണ്‍സിനായിരുന്നു ജയം. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ആറു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (ഒമ്പത് വിക്കറ്റ്) എന്നിവരോടു പരാജയം സമ്മതിച്ചു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലു വിക്കറ്റിനും മുംബൈ കെട്ടുകെട്ടിച്ചിരുന്നു.

Story first published: Thursday, September 16, 2021, 11:09 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X