Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചില സീനിയര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിയന്ത്രിക്കുന്നത് ഇഷ്ടമല്ല- മുംബൈ ഫീല്‍ഡിങ് കോച്ച്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതി വഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. കോവിഡ്19 വ്യാപനം താരങ്ങള്‍ക്കിടയിലും ശക്തമായ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്. ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങളെയെല്ലാം പാര്‍പ്പിച്ചിരുന്നതെങ്കിലും ഡല്‍ഹിയിലേക്കും അഹമ്മദാബാദിലേക്കും മത്സര വേദി മാറ്റിയതോടെ കോവിഡ്19 താരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍ താരങ്ങള്‍ക്കൊരുക്കിയ ബയോബബിള്‍ സുരക്ഷയ്‌ക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ചില സീനിയര്‍ താരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് പരിശീലകനായ ജെയിംസ് പമ്മന്റ്.'ചില ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇഷ്ടമല്ല. അവരോട് പറയുന്നത് പലപ്പോഴും ഉള്‍ക്കൊള്ളാറില്ല. ബയോബബിള്‍ സുരക്ഷയില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് കരുതുന്നില്ല. എന്നാല്‍ യാത്ര ചെയ്തതാണ് വെല്ലുവിളിയായത്'- ജെയിംസ് പറഞ്ഞു. ട്രന്റ് ബോള്‍ട്ട്,മാറ്റ് ഹെന്‍ റി,ജെയിംസ് നിഷാം,ഷെയ്ന്‍ ബോണ്ട് എന്നിവരോടൊപ്പമാണ് ജെയിംസ് ഓക്്‌ലന്‍ഡിലേക്ക് തിരിച്ചുപോയത്.

jamespamment-mi

ഡല്‍ഹിയിലും അഹമ്മദാബാദിലും മത്സരം നടത്താനുള്ള തീരുമാനമാണ് തിരിച്ചടിയായത്. ചെന്നൈയിലും മുംബൈയിലുമായി വിജയകരമായി ടൂര്‍ണമെന്റ് നടത്തിയെങ്കിലും ഡല്‍ഹിയിലേക്ക് എത്തിയതോടെ കോവിഡ് താരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പരിശീലനം നടത്തുന്നതിനായി പുറത്തെ മൈതാനങ്ങളിലേക്ക് മാറിയതാണ് കോവിഡ് വ്യാപനം താരങ്ങളിലേക്കെത്താന്‍ കാരണമായതെന്ന് ബിസിസി ഐ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ അഭിപ്രായപ്പെട്ടിരുന്നു.

കെകെആറിലെ സന്ദീപ് വാര്യര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ആരംഭിച്ച കോവിഡ് വ്യാപനം സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ്,ബൗളിങ് കോച്ച് എല്‍ ബാലാജി,ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി തുടങ്ങിയവരിലേക്കുമെത്തി. വൃദ്ധിമാന്‍ സാഹ,അമിത് മിശ്ര എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല. സെപ്തംബറില്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. എന്നാല്‍ ടി20 ലോകകപ്പ് ഒക്ടോബറില്‍ നടത്താനിരിക്കെ ബിസിസി ഐയുടെ പദ്ധതികള്‍ വിജയിക്കുമോയെന്ന് കണ്ടറിയണം. നിലവില്‍ യുഎഇയില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്. അവസാന സീസണ്‍ യുഎഇയില്‍ ഗംഭീരമായാണ് പൂര്‍ത്തിയാക്കിയത്. സീസണ്‍ പൂര്‍ണ്ണമായും റദ്ദാക്കേണ്ടി വന്നാല്‍ ഏകദേശം 2000 കോടിക്ക് മുകളില്‍ ബിസിസി ഐക്ക് നഷ്ടം വരും.

ഇന്ത്യയിലെ കോവിഡ് സാഹചര്യം പ്രതികൂലമായാല്‍ ടി20 ലോകകപ്പ് വേദി ഇന്ത്യ യുഎഇയിലേക്ക് മാറ്റിയേക്കും. ഇന്ത്യയിലെ ബയോബബള്‍ സുരക്ഷയെക്കുറിച്ച് താരങ്ങള്‍ക്കിടയിലും ആശങ്കയുള്ളതിനാല്‍ സാഹസത്തിന് ബിസിസിഐ മുതിര്‍ന്നേക്കില്ല.

Story first published: Tuesday, May 11, 2021, 13:14 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+