വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കീഴടക്കി മുംബൈ കുതിപ്പ് തുടരുന്നു. 13 റണ്‍സിനാണ് ഡേവിഡ് വാര്‍ണറെയും സംഘത്തെയും മുംെൈബ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 19.4 ഓവറില്‍ 137 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ (22 പന്തില്‍ 35*)ഡെത്ത് ഓവറിലെ ബാറ്റിങ്ങാണ് മുംബൈക്ക് കരുത്തായത്.

പൊള്ളാര്‍ഡ്

ഇപ്പോഴിതാ ചെന്നൈ പിച്ചില്‍ ബാറ്റിങ് കടുപ്പമാണെന്നും പൊരുത്തപ്പെടാന്‍ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. 'നമ്മള്‍ തന്നെ ഒരു കണ്ടെത്തേണ്ടിയിരിക്കുന്നു. അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സുകളാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചത്. കുറച്ച് ബോളുകള്‍ മാത്രമുള്ളപ്പോള്‍ പിച്ചുമായി പൊരുത്തപ്പെടുക വളരെ പ്രയാസമാണ്. എന്നാല്‍ അതാണ് ഞങ്ങള്‍ പരിശീലിച്ചത്. നിങ്ങളുടെ കരുത്തുള്ള മേഖല തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കാണുക. വിജയം നേടുമ്പോള്‍ അത് നമ്മുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നു'-പൊള്ളാര്‍ഡ് പറഞ്ഞു.

പൊള്ളാര്‍ഡ്

ചെന്നൈയിലെ പിച്ചില്‍ ബാറ്റിങ് വളരെ ദുഷ്‌കരമാണ്. 150 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തന്നെ ടീമുകള്‍ വളരെ പ്രയാസപ്പെടുന്നു. നല്ല സ്വിങ്ങിനൊപ്പം സ്പിന്നര്‍മാരെയും നന്നായി തുണയ്ക്കുന്ന പിച്ചാണിത്. അതിനാല്‍ത്തന്നെ അതിവേഗം റണ്‍സുയര്‍ത്തുക എളുപ്പമല്ല. ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈയുടെ വെടിക്കെട്ട് താരങ്ങള്‍ പോലും റണ്‍സ് കണ്ടെത്താന്‍ നന്നായി പ്രയാസപ്പെട്ടിരുന്നു.

പൊള്ളാര്‍ഡ്

ഖലീല്‍ അഹ്മദിന്റെ ഓവറില്‍ വിജയ് ശങ്കര്‍ പൊള്ളാര്‍ഡിന് ലൈഫ് നല്‍കിയത് മത്സരത്തില്‍ വഴിത്തിരിവായി. അവസാന ഓവറില്‍ രണ്ട് സിക്‌സറടക്കം 16 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതാണ് മുംബൈയെ വിജയത്തിലെത്തിച്ചതും. അവസാന ഓവറിലെ ഈ വെടിക്കെട്ട് പ്രകടനത്തില്‍ നിന്ന് പൊള്ളാര്‍ഡിനെ തടയാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയം ഹൈദരാബാദിന് അനുകൂലമായേനെ.

പൊള്ളാര്‍ഡ്

ഒരോവര്‍ എറിഞ്ഞ ശേഷം മറ്റൊരു ഓവര്‍ കൂടി എറിയേണ്ട സാഹചര്യമുണ്ടായി. ടീം നമ്മളെ പ്രധാന ബൗളറായി ആവിശ്യപ്പെടുന്ന സമയങ്ങളില്‍ ആ ജോലി ചെയ്യുന്നതില്‍ സന്തോഷം മാത്രമെ ഉള്ളുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു. രണ്ട് ഓവര്‍ എറിഞ്ഞ പൊള്ളാര്‍ഡ് 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മത്സരത്തില്‍ എത്ര ചെറിയ സ്‌കോറും പ്രതിരോധിക്കാവുന്ന ബൗളിങ് കരുത്ത് മുംബൈക്കുണ്ട്.

ജസ്പ്രീത് ബുംറ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും ഈ മികവ് വ്യക്തമായിരുന്നു. ജസ്പ്രീത് ബുംറയുടെ ബൗളിങ്ങും മികച്ചതായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ ഒരു വിക്കറ്റ് വീഴ്ത്തിയത്. ട്രന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, April 18, 2021, 10:08 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X