Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രോഹിതിന് കഷ്ടകാലം, തോല്‍വികൊണ്ടും തീര്‍ന്നില്ല, കുറഞ്ഞ ഓവര്‍നിരക്കിന് ഫൈന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന് തോറ്റതിന്റെ പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് രോഹിതിന് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ശിക്ഷ വിധിച്ച് പത്രകുറിപ്പ് പുറത്തിറക്കിയത്. നിലവില്‍ 90 മിനുട്ടാണ് ഒരു ഇന്നിങ്‌സ് തീരാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിക്കെതിരേ മുംബൈ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ കൂടുതല്‍ സമയമെടുത്തതോടെയാണ് രോഹിതിന് പിഴ ലഭിച്ചത്.

'ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയിരിക്കുന്നതിനാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഫൈന്‍ നല്‍കുന്നു. മുംബൈ ഈ സീസണില്‍ നടത്തുന്ന ആദ്യ നിയമലംഘന പ്രശ്‌നമാണിത്. രോഹിത് ശര്‍മക്ക് 12 ലക്ഷം പിഴ വിധിക്കുന്നു'-പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മുംെൈബ 137 റണ്‍സ് മാത്രമെടുത്ത മത്സരത്തില്‍ ഡല്‍ഹിയെ പ്രതിരോധിച്ച് നിര്‍ത്താനായി ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ നായകനെന്ന നിലയില്‍ രോഹിത് കൂടുതല്‍ സമയമെടുത്തതാണ് തിരിച്ചടിയായത്.

rohitshrama

ഈ സീസണിന്റെ മുമ്പാണ് ഒരു ഇന്നിങ്‌സ് തീര്‍ക്കാന്‍ പരമാവധി 90 മിനുട്ടെന്ന നിയമം ബിസിസി ഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും ചേര്‍ന്ന് കൊണ്ടുവന്നത്. ആദ്യമായി കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുമ്പോള്‍ 12 ലക്ഷമാണ് പിഴയെങ്കില്‍ രണ്ടാം തവണ ഇരട്ടിയാവും,അതായത് 24 ലക്ഷം രൂപ ടീം ക്യാപ്റ്റന്‍ പിഴയായി നല്‍കേണ്ടി വരും. കൂടാതെ ടീമിലെ സഹതാരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയായി നല്‍കേണ്ടി വരും. ഇത് ഏകദേശം 6 ലക്ഷം രൂപയോളം വരും.

സീസണിന്റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. 12 ലക്ഷമാണ് ധോണിയും പിഴ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത മത്സരം ഏറ്റവും വേഗത്തില്‍ ഓവര്‍ എറിഞ്ഞ് തീര്‍ത്ത് ധോണി മാതൃകയായിരുന്നു. ഒരു തവണ പിഴ ശിക്ഷ ലഭിച്ചതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളില്‍ ക്യാപ്റ്റന്‍മാര്‍ കരുതിയിറങ്ങുമെന്നുറപ്പാണ്.

ഡല്‍ഹിക്കെതിരേ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍വി ഏറ്റുവാങ്ങിയത്. അഞ്ച് പന്ത് ബാക്കി നിര്‍ത്തി മുംബൈ മുന്നോട്ടുവെച്ച 138 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മറികടന്നു. ശിഖര്‍ ധവാന്‍ (45), സ്റ്റീവ് സ്മിത്ത് (33) എന്നിവരുടെ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് അനായാസ ജയം നല്‍കിയത്. ലളിത് യാദവ് (22), ഷിംറോന്‍ ഹെറ്റ്‌മെയര്‍ (14) പുറത്താവാതെ നിന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് അമിതിന്റെ നാല് വിക്കറ്റ് പ്രകടനം. രോഹിത് ശര്‍മയാണ് (44) മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയാണ് മുംബൈയെ 137 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.

Story first published: Wednesday, April 21, 2021, 9:48 [IST]
Other articles published on Apr 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+