വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'വളരെ പ്രായമായെന്ന് തോന്നിപ്പിക്കുന്നു'- 200ാം മത്സരത്തെക്കുറിച്ച് എം എസ് ധോണി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയ്‌ക്കൊപ്പം 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സിഎസ്‌കെ നായകന്‍ എംഎസ് ധോണി. 200ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 6 വിക്കറ്റിന്റെ ഗംഭീര ജയം നേടാനും ധോണിക്കായി. 2008ലെ പ്രഥമ സീസണ്‍മുതല്‍ സിഎസ്‌കെയുടെ നായകനായിരുന്ന ധോണി മൂന്ന് തവണയാണ് സിഎസ്‌കെയെ ജേതാക്കളാക്കിയത്. അവസാന സീസണില്‍ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫിലെത്താതിരുന്നത്. പ്രായത്തിന് തോല്‍പ്പിക്കാനാവാത്ത പോരാളിയെപ്പോലെ ഇപ്പോഴും സിഎസ്‌കെയുടെ വിക്കറ്റിന് പിന്നില്‍ ധോണിയെന്ന ഇതിഹാസമുണ്ട്.

ഇപ്പോഴിതാ 200ാം മത്സരം പൂര്‍ത്തിയാക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എംഎസ് ധോണി. 'വളരെ പ്രായമായെന്ന് എനിക്ക് തോന്നുന്നു. സിഎസ്‌കെയ്ക്കുവേണ്ടി 200 മത്സരം കളിക്കുകയെന്നത് വലിയൊരു യാത്രയായിരുന്നു.2008ലാണ് തുടങ്ങിയത്.ദക്ഷിണാഫ്രിക്ക,ദുബായ് എന്നിവടങ്ങളിലെല്ലാം കളിച്ച് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. മുംബൈ ഇത്തവണ ഹോം ഗ്രൗണ്ടായി മാറുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. വാങ്കഡെയിലെ പിച്ച് മികച്ചതാണ്. എന്നാല്‍ ഓരോ ദിവസത്തിലെയും സാഹചര്യത്തിനനുസരിച്ച് അതിന്റെ സ്വഭാവം മാറുന്നു'-ധോണി പറഞ്ഞു.

dhoni

ഇത്തവണ ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം. അതിനാല്‍ത്തന്നെ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യമില്ല. മുംബൈ ഇന്ത്യന്‍സിന്റെ തട്ടകം ചെന്നൈയാണ്. ചെന്നൈയുടേത് മുംബൈയും. കോവിഡ് വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ആറ് വേദികളിലേക്ക് ടൂര്‍ണമെന്റ് ചുരുക്കിയത്. ഇത്തവണ കാണികള്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.

സിഎസ്‌കെയ്ക്കുവേണ്ടി പ്രഥമ സീസണ്‍ മുതല്‍ ഇന്നുവരെ കളിക്കുന്ന രണ്ട് താരങ്ങള്‍ ധോണിയും സുരേഷ് റെയ്‌നയും മാത്രമാണ്. കഴിഞ്ഞ 13 സീസണിലായി 206 മത്സരങ്ങളില്‍ നിന്ന് 4632 റണ്‍സ് ധോണി നേടിയിട്ടുണ്ട്. 39കാരനായ ധോണി രണ്ട് ചാമ്പ്യന്‍സ് ലീഗിലും സിഎസ്‌കെയെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ അവസാന ഐപിഎല്‍ സീസണാവും ഇതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ധോണി അടുത്ത സീസണിലും കളിക്കുമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റ് പറയുന്നത്.

14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ് തുടങ്ങിയ സിഎസ്‌കെ പഞ്ചാബിനെ നാണംകെടുത്തി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പേരുകേട്ട ബാറ്റിങ് നിരയുള്ള പഞ്ചാബിനെ 106 റണ്‍സില്‍ ഒതുക്കിയപ്പോള്‍ 26 പന്ത് ബാക്കി നിര്‍ത്തി വിജയം സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ധോണിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.

Story first published: Saturday, April 17, 2021, 10:46 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X