വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയെ വീഴ്ത്തുമോ സഞ്ജു? താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തുവിട്ട ആത്മവിശ്വാസത്തില്‍ ധോണിയും സംഘവും ഇറങ്ങുമ്പോള്‍ ഡല്‍ഹിയെ തോല്‍പ്പിച്ച കരുത്തിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണും എംഎസ് ധോണിയും നായകന്മാരായി നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിലുണ്ട്. സിഎസ്‌കെയുടെ ബൗളിങ് നിരയും രാജസ്ഥാന്റെ ബാറ്റിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും മത്സരം സാക്ഷ്യം വഹിക്കുക. വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ കാത്ത് ചരിത്ര റെക്കോഡാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ 200ാം മത്സരമാണ് രാജസ്ഥാനെതിരേ നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലൂടെ സിഎസ്‌കെയ്ക്കായി 200 ഐപിഎല്‍ കളിക്കുന്ന താരമെന്ന റെക്കോഡ് ധോണി നേടിയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ഒരു മത്സരത്തില്‍ സുരേഷ് റെയ്‌നയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ധോണി കളിച്ചത്.

സുരേഷ് റെയ്‌ന

സിഎസ്‌കെയുടെ സുരേഷ് റെയ്‌ന രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. നിലവില്‍ 198 സിക്‌സുകളാണ് റെയ്‌നയുടെ പേരിലുള്ളത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള റെയ്‌ന ഈ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ശര്‍ദുല്‍ ഠാക്കൂര്‍

സിഎസ്‌കെയുടെ ശര്‍ദുല്‍ ഠാക്കൂറിന് 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ അവസരമുണ്ട്. നിലവില്‍ 48 വിക്കറ്റുകളുള്ള ശര്‍ദുലിന് രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഈ റെക്കോഡ് സ്വന്തമാക്കാനാവും. 47 മത്സരങ്ങളാണ് ശര്‍ദുല്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത ബൗളറാണ്.

ദീപക് ചഹാര്‍

സഞ്ജു സാംസണിന് ഭീഷണി ഉയര്‍ത്തി ദീപക് ചഹാര്‍. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള ദീപക് 28 പന്ത് സഞ്ജുവിനെതിരേ എറിഞ്ഞപ്പോള്‍ മൂന്ന് തവണ വിക്കറ്റ് നേടുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പോരാട്ടം ഇന്നത്തെ മത്സരത്തിലും നിര്‍ണ്ണായകമാവും.

ഡേവിഡ് മില്ലര്‍

രാജസ്ഥാന്‍ റോയല്‍സ് താരം ഡേവിഡ് മില്ലര്‍ക്ക് ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 88 റണ്‍സ് കൂടി. 79 ഇന്നിങ്‌സില്‍ നിന്ന് 1912 റണ്‍സാണ് നിലവില്‍ മില്ലറുടെ പേരിലുള്ളത്. ഡല്‍ഹിക്കെതിരേ അര്‍ധ സെഞ്ച്വറി നേടി മില്ലര്‍ ഫോമിലാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാവാനുള്ള അവസരമാണ് മില്ലര്‍ക്ക് മുന്നിലുള്ളത്.

സുരേഷ് റെയ്‌ന

രാജസ്ഥാന് പ്രധാന ഭീഷണി ഉയര്‍ത്തുന്ന സിഎസ്‌കെ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയാണ്. നാല് അര്‍ധ സെഞ്ച്വറിയടക്കം 609 റണ്‍സാണ് റെയ്‌ന രാജസ്ഥാനെതിരേ നേടിയിരിക്കുന്നത്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Story first published: Monday, April 19, 2021, 10:35 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X