For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പ്രതിരോധിച്ച് തുടങ്ങും, പിന്നെ ഗിയര്‍ മാറ്റും'- പണി കിട്ടിയ അഞ്ച് പ്രകടനമിതാ

മുംബൈ: ഒട്ടുമിക്ക സീനിയര്‍ താരങ്ങളും പൊതുവേ സ്വീകരിച്ച് വരുന്ന ബാറ്റിങ് ശൈലിയാണ് പ്രതിരോധിച്ച് നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുക എന്നത്. സിഎസ്‌കെ നായകന്‍ എംഎസ് ധോണി, പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഈ പദ്ധതി ഒരു പരിധിവരെ പിന്തുടരുന്നവരാണ്. പതിയെ തുടങ്ങി പിന്നെ കളി ശൈലിയുടെ ഗിയര്‍ മാറ്റുന്നവര്‍. എന്നാല്‍ കുട്ടിക്രിക്കറ്റില്‍ അതി സാഹസികതയാണ് ഈ പദ്ധതി. ടീമിനെത്തന്നെ തോല്‍വിയിലേക്ക് തള്ളിവിട്ടേക്കാവുന്ന ശൈലിയാണിത്. അത്തരത്തില്‍ പ്രതിരോധിച്ച് തുടങ്ങി വലിയ നാണക്കേടായി മാറിയ അഞ്ച് പ്രകടനങ്ങളിതാ.

റോബിന്‍ ഉത്തപ്പ (കെകെആര്‍)

റോബിന്‍ ഉത്തപ്പ (കെകെആര്‍)

2019ഓടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോബിന്‍ ഉത്തപ്പയെ ഒഴിവാക്കാനുണ്ടായ പ്രധാന കാരണം ഈ പ്രകടനമാണ്. 2019ലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയെ കെകെആര്‍ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി കോലിയുടെ (100) സെഞ്ച്വറി കരുത്തില്‍ 213 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നു. മറുപടിക്കിറങ്ങിയ കെകെആറിന് ഓപ്പണര്‍മാരെയും ശുഭ്മാന്‍ ഗില്ലിനെയും പെട്ടെന്ന് നഷ്ടപ്പെടുന്നു. നാലാമനായി ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതോടെ 20 പന്തില്‍ വെറും 9 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ നിധീഷ് റാണയും ആന്‍ഡ്രേ റസലും തല്ലിത്തകര്‍ത്തെങ്കിലും ആവിശ്യത്തിന് പന്തുകള്‍ ബാക്കി ഇല്ലാത്തതിനാല്‍ 10 റണ്‍സിന് തോറ്റു. ഉത്തപ്പയുടെ അമിത പ്രതിരോധമാണ് ടീമിന് തിരിച്ചടിയായത്.

എംഎസ് ധോണി (റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്)

എംഎസ് ധോണി (റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്)

പതിയെ തുടങ്ങി പിന്നീട് തകര്‍പ്പന്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പല തവണ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ 2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനുവേണ്ടി ഇറങ്ങിയ ധോണിയുടെ തന്ത്രം പിഴച്ചു. 22 പന്തുകള്‍ നേരിട്ട ധോണി 8 റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് വിക്കറ്റിന് കെകെആര്‍ പൂനെയെ പരാജയപ്പെടുത്തി. ധോണി വലിയ വിമര്‍ശനം നേരിട്ട പ്രകടനമായിരുന്നു ഇത്.

ക്രിസ് ഗെയ്ല്‍ (ആര്‍സിബി)

ക്രിസ് ഗെയ്ല്‍ (ആര്‍സിബി)

വെടിക്കെട്ട് ബാറ്റിങ് വീരന്‍ ക്രിസ് ഗെയ്‌ലിനും ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടുണ്ട്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബിക്കുവേണ്ടി കളിക്കുമ്പോഴായിരുന്നു ഗെയ്‌ലിന്റെ ഈ പ്രകടനം. മുംബൈ മുന്നോട്ട് വെച്ച 210 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി 24 പന്തില്‍ 10 റണ്‍സാണ് ഗെയ്ല്‍ നേടിയത്. മത്സരത്തില്‍ 18 റണ്‍സിന് മുംബൈ വിജയിച്ചു.

ദിനേഷ് കാര്‍ത്തിക് (ഡല്‍ഹി ക്യാപിറ്റല്‍സ്)

ദിനേഷ് കാര്‍ത്തിക് (ഡല്‍ഹി ക്യാപിറ്റല്‍സ്)

2010ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഡല്‍ഹി ക്യാപിറ്റല്‍സ്) കളിക്കവെയാണ് ദിനേഷ് കാര്‍ത്തികിന്റെ ഈ അമിത പ്രതിരോധ ഇന്നിങ്‌സ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ച ഡല്‍ഹിക്കായി അഞ്ചാമനായി ക്രീസിലെത്തിയ കാര്‍ത്തിക് 35 പന്ത് നേരിട്ട് സ്വന്തമാക്കിയത് വെറും 17 റണ്‍സ്. 111 റണ്‍സിന് പുറത്തായ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചു.

സ്റ്റീവ് സ്മിത്ത് (പൂനെ വാരിയേഴ്‌സ്)

സ്റ്റീവ് സ്മിത്ത് (പൂനെ വാരിയേഴ്‌സ്)

2013ല്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ പൂനെ വാരിയേഴ്‌സിന്റെ സ്റ്റീവ് സ്മിത്ത് 39 പന്ത് നേരിട്ട് സ്വന്തമാക്കിയത് 35 റണ്‍സ്. 165 റണ്‍സ് പിന്തുടരുമ്പോഴാണ് സ്മിത്തിന്റെ ഈ മോശം പ്രകടനം. ഒരു ഭാഗത്ത് ടീമിന്റെ വിക്കറ്റുകള്‍ വീഴുന്ന സാഹചര്യം ആയതിനാല്‍ സ്മിത്തിന്റെ പ്രകടനം ആ സാഹചര്യത്തില്‍ മികച്ചതായിരുന്നെങ്കിലും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലേക്ക് പരിഗണിക്കുമ്പോള്‍ അത് മോശം പ്രകടനം എന്ന് മാത്രമെ വിലയിരുത്താനാവു.

Story first published: Tuesday, April 13, 2021, 14:46 [IST]
Other articles published on Apr 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+