വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നമ്മള്‍ ഈ കളിക്കില്ല; ഷാരൂഖിനെതിരെ ഡിആര്‍എസ് എടുക്കാതിരുന്നത് എന്തുകൊണ്ട്? ധോണി പറയുന്നു

By Abin MP

ആദ്യ മത്സരത്തില്‍ നിന്നും വിജയ വഴിയിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെ വന്നിരിക്കുകയാണ്. കൂറ്റനടികള്‍ക്ക് പേരുകേട്ട പഞ്ചാബ് കിംഗ്‌സിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷമായിരുന്നു ചെന്നൈ ആദ്യ ജയം സ്വന്തമാക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ രണ്ടാമത് എത്താനും ചെന്നൈയ്ക്ക് സാധിച്ചു. മികച്ച ബോളിംഗും ഫീല്‍ഡിംഗും ബാറ്റിങ്ങുമായി ചെന്നൈ സമ്പൂര്‍ണ ആധിപത്യം നേടിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

ആകാശനീലിമയില്‍ നിക്കി ഗല്‍റാണി; പുത്തന്‍ ചിത്രങ്ങള്‍ കാണാം

ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിനെ ചെന്നൈ പരാജയപ്പെടുത്തിയത്. നാല് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയുടെ വിജയ ശില്‍പ്പി. വെറും 106 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് എടുക്കാന്‍ സാധിച്ചത്. 16-ാം ഓവറില്‍ ചെന്നൈ വിജയലക്ഷ്യം മറി കടന്നു. മോയ് അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ രസകരമായ ധാരാളം നിമിഷങ്ങളുമുണ്ടായിരുന്നു.

അമ്പയര്‍ വിക്കറ്റ് നല്‍കിയില്ല

കളിക്കിടെ നടന്ന രസകരമായ നിമിഷമായിരുന്നു പഞ്ചാബിന്റെ അരങ്ങേറ്റ താരം ഷാരൂഖ് ഖാനെ ദീപക് ചാഹര്‍ ഒരു ഇന്‍ സ്വിങ്ങറിലൂടെ കുരുക്കിയത്. വലിയൊരു അപ്പീല്‍ തന്നെ ചാഹര്‍ നടത്തി. പക്ഷെ അമ്പയര്‍ വിക്കറ്റ് നല്‍കിയില്ല. ഇതോടെ ചാഹര്‍ നായകന്‍ ധോണിയിലേക്ക് തിരിഞ്ഞു. എന്നാല്‍ ചാഹറിന്റെ ആവശ്യം ധോണി നിരസിക്കുകയായിരുന്നു. പിന്നീട് റീപ്ലേകളില്‍ ധോണിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തമായി. 26-5 എന്ന നിലയിലുണ്ടായിരുന്ന പഞ്ചാബിനെ മൂന്നക്കം കടത്തിയത് ഷാരൂഖ് ഖാന്റെ മിന്നും പ്രകടനമായിരുന്നു. അര്‍ധ സെഞ്ചുറിയ്ക്ക് അരികില്‍ വച്ചാണ് ഷാരൂഖ് പുറത്തായത്.

നമ്മള്‍ റിവ്യു എടുക്കുന്നില്ല

മത്സര ശേഷം റിവ്യ എടുക്കാതിരിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് ധോണി വ്യക്തമാക്കിയിരിക്കുകയാണ്. എല്‍ബിഡബ്ല്യു അല്ലെന്ന് എനിക്ക് തോന്നി. നമ്മള്‍ റിവ്യു എടുക്കുന്നില്ലെന്ന് അവനോട് ഞാന്‍ പറഞ്ഞു. ഡിആര്‍സ് എന്നത് ചാന്‍സ് എടുക്കാനുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. അവസാന ഓവറോ അതോ വളരെ പ്രധാനപ്പെട്ട വിക്കറ്റോ ആണെങ്കില്‍ മാത്രമേ ഒരു ചാന്‍സ് എടുക്കേണ്ടതുള്ളു. ധോണി പറയുന്നു. ധോണിയുടെ ഡിആര്‍എസ് തീരുമാനങ്ങള്‍ മിക്കപ്പോഴും പിഴക്കാറില്ല.

ദീപക് ചാഹറിന്റെ വളര്‍ച്ച

അതേസമയം ഒരു ഡെത്ത് ബോളര്‍ എന്ന നിലയില്‍ ദീപക് ചാഹറിന്റെ വളര്‍ച്ചയില്‍ ധോണി അതീവസന്തുഷ്ടനാണ്. ''ഈ വര്‍ഷങ്ങളില്‍ അവനൊരു ഡെത്ത് ബോളറായും വളര്‍ന്നിരിക്കുകയാണ്. പക്ഷെ മറ്റ് ബോളര്‍മാരെക്കാള്‍ റണ്‍ വഴങ്ങുകയും ചെയ്യുന്നുണ്ട്. അറ്റാക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ അവന്റെ നാല് ഓവറും ആദ്യമേ തീര്‍ക്കാമല്ലോ. ബ്രാവോയ്ക്ക് ഡെത്ത് ഓവര്‍ എറിയാനാകും. അതൊരു രഹസ്യമല്ല'' ധോണി പറയുന്നു.

 200-ാം മത്സരം

അതേസമയം ചെന്നൈയ്ക്കായി തന്റെ 200-ാം മത്സരമാണ് ധോണി ഇന്നലെ കളിച്ചത്. 2008ല്‍ തുടങ്ങിയ യാത്രയാണ്. ദക്ഷിണാഫ്രിക്കയിലും ദുബായിയിലും ഇന്ത്യയിലും കളിച്ചു. മുംബൈ ഞങ്ങളുടെ ഹോം ഗ്രൗണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ലെന്നും ധോണി പറഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പ്രായം ആയത് പോലെ തോന്നിത്തുടങ്ങിയെന്നും ധോണി പറഞ്ഞു. അതേസമയം ഇന്നലെ ധോണിയ്ക്ക് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. അതിന് മുമ്പ് തന്നെ കളി തീരുകയായിരുന്നു.

Story first published: Saturday, April 17, 2021, 13:16 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X