വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റേറ്റിങ്ങില്‍ റെക്കോഡ്, ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരം ഏതാണെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ക്രിക്കറ്റ് ലീഗാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഐപിഎല്‍ ഇത്തവണയും ആരാധകരെ പങ്കെടുപ്പിക്കാതെയാണ് നടത്തിയത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020ല്‍ യുഎഇയില്‍ നടത്തിയ ഐപിഎല്ലിന് റെക്കോഡ് വ്യൂവേഴ്‌സായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ പാതിവഴിയില്‍ മത്സരം റദ്ദാക്കേണ്ടി വന്നെങ്കിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2020ല്‍ യുഎഇയില്‍ വേദിയായിരുന്നപ്പോള്‍ 357 ദശലക്ഷം കാഴ്ചക്കാരാണ് ടൂര്‍ണമെന്റിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നതെങ്കിലും 367 ദശലക്ഷം കാണികളെയാണ് ലഭിച്ചത്. ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ റെക്കോഡുകളെ കടത്തിവെട്ടുന്ന റെക്കോഡാണിത്. ബാര്‍ക്കിന്റെ കണക്കുകള്‍ വിലയിരുത്തിയപ്പോഴാണിത്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടെ ആരാധകര്‍ വിനോദത്തിനായി ഐപിഎല്‍ കൂടുതല്‍ കണ്ടിരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

mivscsk

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളാണ് ഐപിഎല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തവണ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തേണ്ടി വന്നത് ബിസിസി ഐക്ക് ഏകദേശം 2000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കും. അതിനാല്‍ത്തന്നെ സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി നടത്താന്‍ ബിസിസി ഐ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് നടക്കുമോയെന്ന കാര്യം സംശയമാണ്.

സെപ്തംബറില്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരമുണ്ട്. അതിനാല്‍ ഈ രാജ്യത്ത് നിന്നുള്ളവരെ ഈ സമയത്ത് ലഭിക്കില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഐപിഎല്‍ റദ്ദാക്കിയത് കാണികളോടൊപ്പം ചാനലുകള്‍ക്കും വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. യുഎഇയിലോ ഇംഗ്ലണ്ടിലോ വെച്ച് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാവുമോയെന്ന് ബിസിസി ഐ പരിശോധിച്ച് വരികയാണ്.

ഐപിഎല്ലില്‍ കൂടുതല്‍ ആളുകള്‍ കണ്ട മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടന്നതാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ അഞ്ച് തവണ കിരീടം നേടിയപ്പോള്‍ എംഎസ് ധോണിയുടെ സിഎസ്‌കെ മൂന്ന് തവണയും കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഇത്തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ബാറ്റിങ് വെടിക്കെട്ട് കണ്ടിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ് കരുത്തില്‍ മുംബൈ സിഎസ്‌കെയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, May 15, 2021, 13:11 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X