IPL 2021: അവസാന പന്തില്‍ കൂടുതല്‍ തവണ വിജയം? സിഎസ്‌കെ മുന്നില്‍, കണക്കുകളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ അവസാന പന്തിലേക്ക് നീണ്ട ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി പരാജയപ്പെടുത്തിയത്. രണ്ട് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. 159 റണ്‍സിലേക്ക് ഒതുങ്ങിയ മുംബൈയെ പിന്തുടര്‍ന്ന കോലിയും സംഘവും പല തവണ തോല്‍വിയെ മുന്നില്‍ക്കണ്ടെങ്കിലും എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് അവസാന പന്തില്‍ കൂടുതല്‍ തവണ വിജയം നേടിയ ടീമേതാണ്? കണക്കുകള്‍ പരിശോധിക്കാം.

എംഎസ് ധോണി നായകനായ സിഎസ്‌കെയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ആറ് തവണയാണ് സിഎസ്‌കെ അവസാന പന്തില്‍ ജയം നേടിയത്. ഈ നേട്ടം സ്വന്തമാക്കിയ മിക്ക സമയത്തും ധോണിയെന്ന നായകന്‍ മുന്നില്‍ നിന്ന് ടീമിനെ നയിച്ചിരുന്നു. അവസാന ഓവറില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരമാണ് ധോണി. രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് തവണ അവസാന പന്തില്‍ വിജയം നേടാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്.

അഞ്ച് കിരീടം നേടിയ മുംബൈയുടെ ഫിനിഷര്‍ റോളില്‍ പ്രധാനമായും കീറോണ്‍ പൊള്ളാര്‍ഡാണുള്ളത്. പല മത്സരങ്ങളിലും ടീമിനെ കരകയറ്റാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാം സ്ഥാനത്ത്. നാല് തവണയാണ് അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയത്. ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍ എന്നിവരോടൊപ്പം ക്രിസ് മോറിസും ഇത്തവണ രാജസ്ഥാന്റെ ഫിനിഷര്‍ റോളിലുണ്ട്.

പഞ്ചാബ് കിങ്‌സാണ് നാലാം സ്ഥാനത്ത്. മൂന്ന് തവണയാണ് അവസാന പന്തില്‍ പഞ്ചാബ് വിജയം നേടിയത്. വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബി മുംബൈക്കെതിരായ ജയം ഉള്‍പ്പെടെ രണ്ട് തവണയാണ് അവസാന പന്തില്‍ വിജയിച്ചത്. പലപ്പോഴും നിര്‍ഭാഗ്യം വേട്ടയാടാറുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണത്തെ തുടക്കം പ്രതീക്ഷയോടെയാണ് കാണുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സും രണ്ട് തവണ അവസാന പന്തില്‍ വിജയം നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ ഓരോ തവണ വീതവും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോഴല്ലാതെ അവസാന പന്തില്‍ ടീമുകള്‍ നിരവധി തവണ വിജയം നേടിയിട്ടുണ്ട്. പല ഐപിഎല്‍ മത്സരങ്ങളിലും ഫലം കാണുന്നത് അവസാന ഓവറില്‍ത്തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications