Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചിരിക്കുകയാണ്. രണ്ടാം ജയം കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു. ചെന്നൈ നായകന്‍ എംഎസ് ധോണിയ്ക്കും ഈ മത്സരം ഏറെ നിര്‍ണായകമായിരുന്നു. ക്യാപ്റ്റനായി ചെന്നൈയ്ക്കായി ധോണിയുടെ 200-ാം മത്സരമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ജയത്തോടെ തന്നെ 200-ാം മത്സരം പൂര്‍ത്തിയാക്കാന്‍ ധോണിയ്ക്ക് സാധിച്ചിരിക്കുകയാണ്.

അതേസമയം ധോണിയുടെ ക്രീസിലെ മെല്ലപ്പോക്ക് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. പ്രായവും ഫിറ്റ്‌നസും ധോണിയുടെ കളിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി ധോണി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കളിയിലും കളിയ്ക്ക് ശേഷവും ധോണി തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

യാതൊരു ഗ്യാരന്റിയും പറയാനാകില്ല

തന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ യാതൊരു ഗ്യാരന്റിയും പറയാനാകില്ലെങ്കിലും തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഇടവരുത്തില്ലെന്നാണ് ധോണി പറയുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ധോണിയുടെ ഐപിഎല്ലിലെ പ്രകടനം വളരെ മോശമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ധോണിയുടെ ഫിറ്റ്‌നസ്

2020 മുതല്‍ ഐപിഎല്ലില്‍ ആകെ 218 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. 114 ആണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ധോണിയുടെ ഫിറ്റ്‌നസ് ഇപ്പോഴും യുവതാരങ്ങള്‍ക്കൊപ്പം തന്നെയാണ്. കഴിഞ്ഞ കളിയിലും ധോണി ഇത് തെളിയിച്ചു. ഒരു റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാനായി ഫുള്‍ ഡൈവിലൂടെയാണ് ധോണി കൈയ്യടി നേടിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സിംഗിളെടുക്കുന്നതിനിടെ തളര്‍ന്ന ധോണിയുടെ ചിത്രങ്ങള്‍ പരിഹാസത്തിനിടയായിരുന്നു.

ധോണി പറഞ്ഞ വാക്കുകള്‍

ചെന്നൈ രാജസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ധോണി 17 പന്തുകളില്‍ നിന്നും 18 റണ്‍സ് മാത്രമാണ് നേടിയത്. മത്സര ശേഷം തന്റെ ഫിറ്റ്‌നസിനെ കുറിച്ച് ധോണി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രായം കൂടുന്നതും ഫിറ്റായിരിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. നിങ്ങള്‍ കളിക്കുമ്പോള്‍ നിങ്ങളുടെ ഫിറ്റ്‌നസിനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. അവന്‍ ഫിറ്റ് അല്ലെന്ന് ആരും പറയാന്‍ പാടില്ലെന്നായിരുന്നു ധോണി പറഞ്ഞു.

ഫിറ്റ് അല്ലെന്ന് മാത്രം ആര്‍ക്കും പറയാനാകില്ല

പ്രകടനങ്ങള്‍ ഉറപ്പു പറയാന്‍ സാധിക്കില്ല. ഞാന്‍ 24 വയസുള്ളപ്പോഴും പ്രകടനം ഉറപ്പു പറഞ്ഞിട്ടില്ല. 40 ആകുമ്പോഴും ഉറപ്പു പറയാനാകില്ല. പക്ഷെ ഞാന്‍ ഫിറ്റ് അല്ലെന്ന് മാത്രം ആര്‍ക്കും പറയാനാകില്ല. അത് എനിക്ക് വലിയ പോസിറ്റീവ് ആണ്. യുവാക്കള്‍ക്കൊപ്പം നില്‍ക്കണം. അവര്‍ക്ക് ഭയങ്കര വേഗതയാണ്. എന്നും ധോണി പറഞ്ഞു. ഊ ജൂലൈയില്‍ ധോണി 40 ലേക്ക് കടക്കുകയാണ്.

ചെന്നൈയുടെ ജയം

രാജസ്ഥാനെതിരെ 45 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. അമ്പാട്ടി റായിഡു 27 റണ്‍സെടുത്തു. മോയിന്‍ അലി 26 റണ്‍സെടുത്തു. രാജസ്ഥാന്‍ നിരയില്‍ ബട്ട്ലര്‍ ആണ് ടോപ് സ്‌കോറര്‍. 24 റണ്‍സുമായി ജയ്ദേവ് ഉനദ്കട്ടാണ് രണ്ടാമന്‍. രാജസ്ഥാനായി ചേതന്‍ സക്കറിയയും ചെന്നൈയ്ക്കായി മോയിന്‍ അലിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, April 20, 2021, 14:38 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+