IPL 2021: എന്തുകൊണ്ട് ഡല്‍ഹിയോട് തോറ്റു? ധോണിയുടെ താത്വിക അവലോകനം!

ഇന്ത്യന്‍ ്ക്രിക്കറ്റിന്റെ രണ്ട് തലമുറകള്‍ മുഖാമുഖം വന്ന മത്സരം എന്ന തരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തെ വിലയിരുത്താം. ക്യാപ്റ്റന്‍ കൂള്‍ നയിക്കുന്ന ചെന്നൈയും യുവതാരം ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയും. ക്യാപ്റ്റനായുള്ള പന്തിന്റെ ആദ്യ മത്സരം. അതും തന്റെ ഗുരുവായ ധോണി നയിക്കുന്ന ടീമിനെതിരെ. അങ്ങനെ ധാരാളം പ്രത്യേകതയുള്ള മത്സരമായിരുന്നു ഐപിഎല്ലിലെ ഈ സീസണിലെ രണ്ടാം മത്സരം.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈയെ ഡല്‍ഹി പരാജയപ്പെടുത്തിയത്. 189 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ഡല്‍ഹിയ്ക്ക് സമ്മാനിച്ചത്. 13 ഓവറില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ധവാന്‍ 85 റണ്‍സെടുത്തപ്പോള്‍ പൃഥ്വി 72 റണ്‍സുമായി ചെന്നൈയെ കണക്കിന് പ്രഹരിച്ചു. ഇരുവരും തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കുകയായിരുന്നു.

പിന്നാലെ വന്ന നായകന്‍ പന്ത് 15 റണ്‍സും മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 റണ്‍സും നേടി. അപ്പോഴേക്കും ഡല്‍ഹി വിജയം ഉറപ്പിച്ചിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി ലക്ഷ്യത്തിലെത്തിയത്. അതേസമയം സുരേഷ് റെയ്‌നയുടെ വന്‍ തിരിച്ചുവരവാണ് ചെന്നൈയ്ക്ക് തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്നും ഓര്‍ത്തുവെക്കാവുന്ന നല്ല ഓര്‍മ്മ. റെയ്‌ന അര്‍ധ സെഞ്ചുറിയുമായാണ് പുറത്തായത്. ദൗര്‍ഭാഗ്യകരമായൊരു റണ്ണൗട്ടിലൂടെയാണ് റെയ്‌ന പുറത്തായത്. അല്ലാത്ത പക്ഷം ചെന്നൈയുടെ സ്‌കോര്‍ കുറച്ചു കൂടി ഉയരുമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരാജയത്തില്‍ നായകന്‍ എംഎസ് ധോണി പഴിക്കുന്നത് ബോളിംഗ് നിരയെയാണ്. ടീമിന്റെ ബോളിംഗ് വേണ്ടത്ര ഉയര്‍ന്നില്ലെന്നാണ് ധോണി പറയുന്നത്. മത്സര ശേഷമായിരുന്നു ധോണി മനസ് തുറന്നത്. കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നും വരും മത്സരങ്ങളില്‍ നന്നാക്കാന്‍ സാധിക്കുമെന്നും ധോണി പറയുന്നു. ധോണിയുടെ വാക്കുകളിലേക്ക്.

ബോളിംഗ് കുറേക്കൂടി നന്നാക്കാമായിരുന്നു. ബാറ്റ്‌സ്മാന്മാര്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു. ചില പന്തുകള്‍ ബൗണ്ടറിയായി മാറി. അവയുടെ എക്‌സിക്യൂഷന്‍ ശരിയായിരുന്നില്ല. പക്ഷെ ഇതില്‍ നിന്നും പഠിച്ച് അടുത്ത കളിയില്‍ തിരിച്ചു വരും എന്നായിരുന്നു ധോണി പറഞ്ഞത്. മഞ്ഞും ഒരു പ്രധാന കാരണമായി ധോണി ചൂണ്ടിക്കാണിക്കുന്നു. അത് മനസില്‍ കണ്ട് കൂടുതല്‍ റണ്‍സ് എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ധോണി പറയുന്നു.

''മഞ്ഞ് എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മിക്ക കാര്യങ്ങളും. അതുകൊണ്ട് പരമാവധി റണ്‍സ് നേടണമെന്നുണ്ടായിരുന്നു. 188 നല്ല സ്‌കോറായിരുന്നു. മഞ്ഞുള്ളപ്പോള്‍ മുന്‍കൂട്ടി കാണണം. കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കണം. എഴരയ്ക്ക് തുടങ്ങുമ്പോള്‍ എതിരാകള്‍ക്ക് മഞ്ഞ് കുറവായിരിക്കും. അതുകൊണ്ട് നമ്മള്‍ 15-20 റണ്‍സ് അധികം നേടണം. പിന്നീട് നേരത്തെ തന്നെ വിക്കറ്റുകള്‍ നേടാനും നോക്കണം. മഞ്ഞ് തുടരുകയാണെങ്കില്‍ എല്ലാ ടീമിന്റേയും മനസില്‍ 200 ആയിരിക്കും സ്‌കോര്‍''. ധോണി പറഞ്ഞു.

ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ് എന്ന നിലയില്‍ നിന്നും സുരേഷ് റെയ്‌നയും മോയിന്‍ അലിയും ചേര്‍ന്നാണ് ചെന്നൈയെ കരകയറ്റിയത്. റെയ്‌ന 36 പന്തില്‍ 54 റണ്‍സും മോയിന്‍ അലി 24 പന്തില്‍ 36 റണ്‍സും നേടി. ജഡേജ 26 റണ്‌സുമായി പിന്തുണ നല്‍കി. പക്ഷെ ഡല്‍ഹിക്കായി ഇറങ്ങിയ ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, April 11, 2021, 12:01 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X