IPL 2021: ഡെത്ത് ഓവറില്‍ കൂടുതല്‍ ഡോട്ട് ബോള്‍, പട്ടികയില്‍ വെടിക്കെട്ട് വീരന്മാര്‍, ധോണി തലപ്പത്ത്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഹാട്രിക് കിരീടം ലക്ഷ്യം വെക്കുന്ന മുംബൈ ഇന്ത്യന്‍സിനെ തടുത്തിടുകയായും മറ്റ് ഏഴ് ടീമുകളുടെയും ലക്ഷ്യം. ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഡെത്ത് ഓവറുകളില്‍ ഒരു സീസണില്‍ കൂടുതല്‍ ഡോട്ട് ബോള്‍ കളിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ധോണിക്ക് ഡെത്ത് ഓവറുകളില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ 2015ല്‍ 37 ഡോട്ട്‌ബോളുകളാണ് അദ്ദേഹം ഡെത്ത് ഓവറുകളില്‍ കളിച്ചത്. അതിവേഗം റണ്‍സുയര്‍ത്തേണ്ട സമയത്താണ് ഈ മെല്ലപ്പോക്കെന്നതാണ് ശ്രദ്ധേയമായ കാര്യം. 20ാം ഓവറില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോഡ് സ്വന്തമായുള്ള ധോണിക്ക് വലിയ നാണക്കേടുണ്ടാക്കുന്ന കണക്കാണിത്.

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തും ധോണിയാണ്. 2014ല്‍ 35 ഡോട്ട് ബോളുകളാണ് ഡെത്ത് ഓവറില്‍ അദ്ദേഹം വരുത്തിയത്. ബെസ്റ്റ് ഫിനിഷര്‍ വിശേഷണമുള്ള ധോണി അവസാന കുറച്ച് സീസണുകളിലായി മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആന്‍ഡ്രേ റസലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റസല്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. എന്നാല്‍ 2019 സീസണില്‍ ഡെത്ത് ഓവറുകളില്‍ 35 ഡോട്ട് ബോളാണ് റസല്‍ വരുത്തിയത്.

അവസാന ഓവറുകളില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും 2019ല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ റസലിനായില്ല. നാലാം സ്ഥാനത്തും എംഎസ് ധോണിയാണ്. 2019 സീസണില്‍ 34 ഡോട്ട്‌ബോളുകളാണ് ഡെത്ത് ഓവറില്‍ ധോണി വരുത്തിയത്. അമിത പ്രതിരോധം ഐപിഎല്ലിന്റെ ശൈലിക്ക് ചേര്‍ന്നതല്ല. അതിനാല്‍ത്തന്നെ ഈ പ്രകടനത്തും മോശം പ്രകടനമെന്നേ വിളിക്കാനാവു.

അഞ്ചാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ്. 2013ല്‍ 32 ഡോട്ട്‌ബോളുകളാണ് ഡെത്ത് ഓവറില്‍ അദ്ദേഹം വരുത്തിയത്. അനായാസം ബൗളര്‍മാരെ അടിച്ചുപറത്താന്‍ മികവുള്ള താരമാണ് പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യസിന്റെ കിരീട നേട്ടങ്ങളിലെല്ലാം നിര്‍ണ്ണായക പങ്കും പൊള്ളാര്‍ഡിനുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications