Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ ടീമിനെതിരെയും കൂടുതല്‍ വിക്കറ്റ്, മലിംഗ ഏറ്റവും കേമന്‍, കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശം ആരാധകരിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 30നാണ് അവസാനിക്കുന്നത്. ഇന്ത്യയിലെ ആറ് വേദികളില്‍ ആര്‍ക്കും തട്ടകത്തിന്റെ മുന്‍തൂക്കം നല്‍കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സിനെ ആരെങ്കിലും വീഴ്ത്തുമോയെന്ന് കാത്തിരുന്ന് കാണാം. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഒരു എതിരാളിക്കെതിരേ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരെ പരിചയപ്പെടാം.

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള സിഎസ്‌കെയ്‌ക്കെതിരേ 31 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2019സീസണോടെ ഐപിഎല്‍ മതിയാക്കിയ മലിംഗയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും വിക്കറ്റ് നേടിയ താരം. യോര്‍ക്കറുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച തന്റെ ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റും മുംബൈക്ക് കിരീടവും സമ്മാനിച്ചാണ് കളി മതിയാക്കിയത്.

lasithmalingaipl

ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 30 വിക്കറ്റാണ് മിശ്ര വീഴ്്ത്തിയിട്ടുള്ളത്. അവസാന സീസണില്‍ പരിക്കേറ്റ അമിത് മിശ്രക്ക് സീസണ്‍ നഷ്ടമായിരുന്നു. ഇത്തവണയും ഡല്‍ഹിക്കൊപ്പം മിശ്രയുണ്ട്. രാജസ്ഥാനെതിരേ രണ്ട് വിക്കറ്റ് നേടിയാല്‍ മലിംഗയെ മറികടക്കാന്‍ മിശ്രയ്ക്കാവും.

മൂന്നാം സ്ഥാനത്ത് ഉമേഷ് യാദവാണ്. പഞ്ചാബ് കിങ്‌സിനെതിരേ 29 വിക്കറ്റാണ് ഉമേഷ് യാദവ് വീഴ്ത്തിയിട്ടുള്ളത്. അവസാന സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ഉമേഷ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. പഞ്ചാബിനെതിരേ മികച്ച പ്രകടനം നടത്താനായാല്‍ ഈ റെക്കോഡില്‍ തലപ്പെത്തെത്താന്‍ ഉമേഷിന് അവസരമുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോ 28 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ പഞ്ചാബ് കിങ്‌സിനെതിരെ 28 വിക്കറ്റുകള്‍ തന്നെ നേടിയിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 27 വിക്കറ്റും നേടിയിട്ടുണ്ട്. പീയൂഷ് ചൗള 25 വിക്കറ്റാണ് മുംബൈക്കെതിരേ വീഴ്ത്തിയത്. ഇത്തവണ മുംബൈക്കൊപ്പമാണ് ചൗളയെന്നതിനാല്‍ ഈ റെക്കോഡില്‍ മുന്നേറ്റം നടത്താന്‍ സാധിക്കില്ല. ഹര്‍ഭജന്‍ സിങ്ങിന് ഡല്‍ഹി ക്യാപിറ്റല്‍സ് സിഎസ്‌കെ ടീമുകള്‍ക്കെതിരേ 24 വിക്കറ്റുകള്‍ വീതവും നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ ഇത്തവണ കെകെആറിന്റെ താരമാണ്.

Story first published: Tuesday, March 30, 2021, 14:17 [IST]
Other articles published on Mar 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+