IPL 2021: ഇത്തവണത്തെ സിക്‌സര്‍ വീരന്‍മാര്‍- തലപ്പത്ത് രണ്ടു പേര്‍, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു

ഐപിഎല്ലിന്റെ 14ാം സീസണ്‍ ആവേശകരമായ മല്‍സരങ്ങളോടെ പുരോഗമിക്കുകയാണ്. 12 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് അവസാനമായി ഏറ്റുമുട്ടിയത്. ഈ മല്‍സരത്തില്‍ സിഎസ്‌കെ 45 റണ്‍സിന്റെ ആധികാരിക വിജയവും സ്വന്തമാക്കിയിരുന്നു.

ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. രണ്ടു പേരാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്. ഇരുവരും നേടിയതാവട്ടെ എട്ടു വീതം സിക്‌സറുകളുമാണ്.റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ാേള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ എന്നിവരാണ് തലപ്പത്ത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ ഒരു സിക്‌സര്‍ പോലും നേടാന്‍ കഴിയാതിരുന്ന മാക്‌സ്വെല്ലാണ് ഇത്തവണ വെറും മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും എട്ടു സിക്‌സറുകളടിച്ചിരിക്കുന്നത്. 14.245 കോടിക്കു ഇത്തവണ ആര്‍സിബിയിലെത്തിയ മാക്‌സി തന്റെ മൂല്യത്തിനൊത്ത പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു കളികളില്‍ അദ്ദേഹം ഫിഫ്റ്റിക്ക മുകളില്‍ നേടിയിരുന്നു.

സിക്‌സര്‍ വേട്ടയില്‍ രണ്ടാംസ്ഥാനം പങ്കിടുന്നത് നാലു പേരാണ്. ഏഴു വീതം സിക്‌സറുകളുമായാണ് നാലു പേര്‍ രണ്ടാമതുള്ളത്. ജോണി ബെയര്‍സ്‌റ്റോ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മലയാളി താരം സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്), നിതീഷ് റാണ (കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്) എന്നിവരാണ് രണ്ടാംസ്ഥാനത്തിന്റെ അവകാശികള്‍.

ഈ സീസണില്‍ ആദ്യമായി രാജസ്ഥാന്റെ നായകസ്ഥാനത്തേക്കു വന്ന സഞ്ജു ആദ്യ മല്‍സരത്തിലായിരുന്നു ഏഴു സിക്‌സറുകളുമടിച്ചത്. പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ഇത്. കളിയില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചെങ്കിലും അവസാനത്തെ ബോളില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്റെ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങിലും സഞ്ജു ബാറ്റിങില്‍ നിരാശപ്പെടുത്തി. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു.

സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തിന് നാലു അവകാശികള്‍ ഉള്ളെന്നതു പോലെ മൂന്നാംസ്ഥാനത്തിനും നാലു അവകാശികളുണ്ട്. അഞ്ചു വീതം സിക്‌സറുകളാണ് ഇവര്‍ നേടി. പൃഥ്വി ഷാ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലര്‍), മോയിന്‍ അലി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് അഞ്ചു വീതം സിക്‌സറുകളുമായി മൂന്നാംസ്ഥാനം പങ്കിടുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, April 20, 2021, 15:47 [IST]
Other articles published on Apr 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X