മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി ആവേശ തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണയും താരസമ്പത്തിന് കുറവില്ല. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ വെടിക്കെട്ട് വീരന്മാരെല്ലാം ഇത്തവണയും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതാരാണ്? പട്ടിക പരിശോധിക്കാം.
ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ് പട്ടികയില്‍ തലപ്പത്ത്. 23 തവണ കളിയിലെ താരമാവാന്‍ വാട്‌സണ് സാധിച്ചിട്ടുണ്ട്. പല മത്സരങ്ങളിലും ആര്‍സിബിയെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിലെത്തിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. ഇത്തവണയും കോലിക്കൊപ്പം ടീമിന് കരുത്ത് പകര്‍ന്ന് എബിഡിയുണ്ട്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്‌ലാണ്. 22 തവണയാണ് അദ്ദേഹം കളിയിലെ താരമായിട്ടുള്ളത്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് (175) ഉടമയായ ഗെയ്ല്‍ ആറ് സെഞ്ച്വറിയും നേടിയിട്ടുണ്ട്.

മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 18 തവണ കളിയിലെ താരമാവാന്‍ രോഹിതിനായിട്ടുണ്ട്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് നിര്‍ണ്ണായകമായ മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചാണ് മുംബൈയുടെ വരവ്. നാലാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. ഐപിഎല്ലില്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമായ വാര്‍ണര്‍ 17 തവണ കളിയിലെ താരമായിട്ടുണ്ട്. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലെത്തിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്.
സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് അഞ്ചാം സ്ഥാനത്ത്. മൂന്ന് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ചിട്ടുള്ള ധോണി 17 തവണയാണ് കളിയിലെ താരമായിട്ടുള്ളത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ്,ആര്‍സിബി,സിഎസ്‌കെ കാരം ഷെയ്ന്‍ വാട്‌സണ്‍ 16 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ കിരീടം നേടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യൂസുഫ് പഠാന്‍ 16 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. അവസാന സീസണോടെ വാട്‌സണും യൂസുഫും കളി നിര്‍ത്തിയിരുന്നു.
സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 14 തവണയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന ഈ സീസണില്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി 13 തവണയാണ് കളിയിലെ താരമായത്. 2016 സീസണിലാണ് കൂടുതല്‍ തവണ അദ്ദേഹം കളിയിലെ താരമായത്. മുന്‍ കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും 13 തവണ കളിയിലെ താരമായിട്ടുണ്ട്.