IPL 2021: ഓരോ സീസണിലും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, സമ്പൂര്‍ണ്ണ വിവരമിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. മറ്റൊരു ആവേശ സീസണ്‍ പടിവാതുക്കള്‍ എത്തി നില്‍ക്കെ ഐപിഎല്ലിന്റെ ഓരോ സീസണിലും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രഥമ സീസണില്‍ ഷോണ്‍ മാര്‍ഷായിരുന്നു കൂടുതല്‍ തവണ കളിയിലെ താരമായത്. അഞ്ച് തവണയായിരുന്നു മാര്‍ഷ് കളിയിലെ താരമായത്. പഞ്ചാബ് കിങ്‌സിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 616 റണ്‍സുമായി പ്രഥമ സീസണിലെ ഓറഞ്ച് ക്യാപിനുടമ മാര്‍ഷായിരുന്നു. 2008ല്‍ രാജസ്ഥാനായിരുന്നു കിരീടം ചൂടിയത്. 2009ല്‍ യൂസുഫ് പഠാനായിരുന്നു കൂടുതല്‍ തവണ കളിയിലെ താരമായത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന യൂസുഫ് 3 തവണയാണ് മാന്‍ ഓഫ് ദി മാച്ചായത്.

2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കൂടുതല്‍ തവണ കളിയിലെ താരമായത്. നാല് തവണയാണ് സച്ചിന്‍ കളിയിലെ താരമായത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 2011 ക്രിസ് ഗെയ്ല്‍ തകര്‍ത്താടിയ സീസണായിരുന്നു. ആര്‍സിബിക്കൊപ്പം തിളങ്ങിയ ഗെയ്ല്‍ 6 തവണയാണ് കളിയിലെ താരമായത്. 2012ല്‍ അഞ്ച് തവണയും ഗെയ്‌ലിന് കളിയിലെ താരമാവാന്‍ സാധിച്ചു.

2013ല്‍ മൈക്കല്‍ ഹസിയായിരുന്നു ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്. അഞ്ച് തവണ അദ്ദേഹം ഈ നേട്ടം സ്വന്തമാക്കി. സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു ഈ നേട്ടം. 2014ല്‍ ഗ്ലെന്‍ മാക്‌സ് വെല്‍ പഞ്ചാബ് കിങ്‌സിനൊപ്പം തകര്‍ത്താടി. സീസണിലുടെനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച മാക്‌സ് വെല്‍ നാല് തവണയാണ് കളിയിലെ താരമായത്. 2015ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ നാല് തവണ കളിയിലെ താരമായപ്പോള്‍ 2016ല്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് കളം നിറഞ്ഞാടിയത്.

നാല് സെഞ്ച്വറിയടക്കം റെക്കോഡ് പ്രകടനം പുറത്തെടുത്ത കോലി അഞ്ച് തവണ 2016ല്‍ കളിയിലെ താരമായി. 2017ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബെന്‍ സ്‌റ്റോക്‌സാണ് കൂടുതല്‍ തവണ കളിയിലെ താരമായത്. മൂന്ന് തവണയാണ് അദ്ദേഹത്തെ തേടി ഈ ബഹുമതി എത്തിയത്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്നര്‍ റാഷിദ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കി. നാല് തവണയാണ് റാഷിദ് ഖാന്‍ കളിയിലെ താരമായത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്‍ഡ്രേ റസല്‍ നാല് തവണയും കളിയിലെ താരമായി.

യുഎഇയില്‍ നടന്ന അവസാന സീസണില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ്, പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുല്‍, സിഎസ്‌കെയുടെ ജയ്ഗ്‌വാദ്,മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് തവണ വീതവും കളിയിലെ താരമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications