വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021- എസ്ആര്‍എച്ചില്‍ ഇനി നടരാജനില്ല, പകരമാര്? ഇവരിലൊരാള്‍ക്കു സാധ്യത

പരിക്കുകാരണമാണ് നടരാജന്‍ പിന്‍മാറിയത്

1

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജന്റെ സേവനം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ലഭിക്കില്ല. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിന്‍ഖെ അഭാവത്തില്‍ എസ്ആര്‍എച്ചിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് നട്ടുവായിരുന്നു. സീസണില്‍ ഏറ്റവുമധികം യോര്‍ക്കറുകളെറിഞ്ഞ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. 16 വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിരുന്നു. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിലേക്കും നട്ടുവിന് വഴി തുറന്നിരുന്നു.

IPL 2021: രോഹിത്തിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്നത് എന്ത്? തുറന്നുപറഞ്ഞ് രാഹുല്‍ ചഹര്‍IPL 2021: രോഹിത്തിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്നത് എന്ത്? തുറന്നുപറഞ്ഞ് രാഹുല്‍ ചഹര്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും അരങ്ങേറാനുള്ള ഭാഗ്യം കൂടി അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍ ഈ ഐപിഎല്ലില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ നടരാജന്‍ കളിച്ചിരുന്നുള്ളൂ. പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോള്‍ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്തതോടെ എസ്ആര്‍എച്ചിനു നട്ടുവിന്റെ പകരക്കാരനെ തിരയേണ്ടി വന്നിരിക്കുകയാണ്. ടീമിലെത്താന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഹരിയാനയില്‍ നിന്നുള്ള മീഡിയം ഫാസ്റ്റ് ബൗളറായ മോഹിത് ശര്‍മ ഈ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഭാഗമല്ല. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടക്കമുള്ള ടീമുകളുടെ ഭാഗമായിരുന്ന അദ്ദേഹത്തിന് ഏറെ അനുഭവസമ്പത്തുമുണ്ട്. ഐപിഎല്ലില്‍ 86 മല്‍സരങ്ങളില്‍ നിന്നും 92 വിക്കറ്റുകള്‍ മോഹിത് വീഴ്ത്തിയിട്ടുണ്ട്.
2014ല്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായിരുന്നു. കഴിഞ്ഞ സീസണിനു ശേഷം മോഹിത്തിനെ ഡിസി ഒഴിവാക്കുകയായിരുന്നു.

 സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

വെറ്ററന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് എസ്ആര്‍എച്ച് പരിഗണിക്കാനിടയുള്ള മറ്റൊരു താരം. മോഹിത്തിനെപ്പോലെ തന്നെ ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ളതാരമാണ് ബിന്നി. 95 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചിട്ടുണ്ട്. 880 റണ്‍സും 22 വിക്കറ്റുകളും ബിന്നിക്കു നേടാന്‍ കഴിഞ്ഞു.
എസ്ആര്‍എച്ചിനു ബാറ്റിങിലും ബൗളിങിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന താരമാണ് അദ്ദേഹം. ബെംഗളൂരുവില്‍ ഈ സീസണില്‍ എസ്ആര്‍എച്ചിന് കുറച്ചു മല്‍സരങ്ങളുണ്ട് കര്‍ണാടകയ്ക്കു വേണ്ടി ഇവിടെ ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ബിന്നിയുടെ സാന്നിധ്യം ടീമിനു പ്ലസ് പോയിന്റാവും.

 പൃഥ്വിരാജ് യാര

പൃഥ്വിരാജ് യാര

ആന്ധ്രാപ്രദേശില്‍ നിന്നുള്ള പേസറാണ് 23 കാരനായ പൃഥ്വിരാജ് യാര. നടരാജനെപ്പോലെ ഇടംകൈയന്‍ പോസറാണ് യാരയും. 2019ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ചില മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ബൗളിങിലെ വേഗവും വൈവിധ്യവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ അന്നു ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്തിരുന്നുവെന്നത് യാരയ്ക്കു തിരിച്ചടിയാണ്. ടീമില്‍ അദ്ദേഹത്തിനു പിന്നീട് സ്ഥാനം നഷ്ടമായതും ഈ കാരണം കൊണ്ടു തന്നെയിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറിയപ്പോള്‍ എസ്ആര്‍എച്ച് ടീമിലേക്കു കൊണ്ടുവന്ന താരം കൂടിയാണ് യാര.

Story first published: Friday, April 23, 2021, 17:21 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X