IPL: മെയ്ഡന്‍ ഓവറുകള്‍ ഇവര്‍ക്ക് അലര്‍ജി! തലപ്പത്ത് മോഹിത്ത്, ലിസ്റ്റില്‍ ഷമിയും

ഐപിഎല്ലിന്റെ 13 സീസണുകളിലെ ചരിത്രമെടുത്താല്‍ നിരവധി അവിസ്മരണീയ വ്യക്തിഗത പ്രകടനങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. ബാറ്റിങിലും ബൗളിങിലുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഇന്ത്യന്‍, വിദേശ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ബൗളിങിലേക്കു വന്നാല്‍ ഒരു ബൗളറെ സംബന്ധിച്ച് വിക്കറ്റെടുക്കാനായില്ലെങ്കിലും മെയ്ഡന്‍ ഓവറുകളെറിയുകയെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. പ്രത്യേകിച്ചും ബാറ്റ്‌സ്മാന്‍മാര്‍ വാഴുന്ന ഐപിഎല്ലില്‍ തനിക്കു ലഭിക്കുന്ന നാലോവര്‍ ക്വാട്ടയില്‍ ചുരുങ്ങിയത് ഒന്നെങ്കിലും മെയ്ഡനാക്കാന്‍ ആഗ്രഹിക്കാത്ത ബൗളര്‍മാരുണ്ടാവില്ല. വിക്കറ്റ് നേട്ടം പോലെ തന്നെ മെയ്ഡന്‍ ഓവറും പ്രത്യേകിച്ച് ടി20യില്‍ ഒരു ബൗളറുടെ മികവ് തിരിച്ചറിയാനുള്ള അളവുകോല്‍ കൂടിയാണ്.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മെയ്ഡന്‍ പോലുമില്ലാതെ ഒരുപാട് ഓവറുകള്‍ ബൗള്‍ ചെയ്യേണ്ടി വന്ന ചില ബൗളര്‍മാരുണ്ട്. അക്കൂട്ടത്തില്‍ തലപ്പത്തു നില്‍ക്കുന്നത് ഇന്ത്യയുടെ മുന്‍ പേസര്‍ മോഹിത് ശര്‍മയാണ്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ അദ്ദേഹം ഒരു ടീമിന്റെയും ഭാഗമല്ല. 2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന മോഹിത് ഒരു മെയ്ഡന്‍ പോലും അവകാശപ്പെടാനില്ലാതെ 292 ഓവറുകളാണ് ബൗള്‍ ചെയ്തത്.

WTC Final: പ്രകടനം മോശമല്ല, പക്ഷെ ഈ മൂന്നു പേര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ല!

കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി- ഇത് ഇന്ത്യയുടെ സുവര്‍ണകാലം, തോറ്റത് മൂന്നു പരമ്പരകള്‍ മാത്രം!

രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായ പേസര്‍ മുഹമ്മദ് ഷമിയാണെന്നതാണ് കൗതുകകരം. ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താറുള്ള ഷമിക്ക് ഐപിഎല്ലില്‍ ഈ മികവ് തുടരാന്‍ സാധിക്കാറില്ല. നിര്‍ത്തിവച്ച ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ മുഴുവന്‍ മല്‍സങ്ങളിലും കളിച്ച അദ്ദേഹം മെയ്ഡനില്ലാതെ ബൗള്‍ ചെയ്തത് 254 ഓവറുകളാണ്.

മുംബൈ ഇന്ത്യന്‍സിന്റെ മാച്ച് വിന്നറും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡാണ് ഷമിക്കു പിന്നിലായി മൂന്നാമത്. മെയ്ഡനില്ലാതെ 228 ഓവറുകളാണ് പൊള്ളാര്‍ഡ് ബൗള്‍ ചെയ്തത്. ബൗളിങിനേക്കാള്‍ ബാറ്റിങിലാണ് അദ്ദേഹത്തെ മുംബൈ കൂടുതലായി ആശ്രയിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഈ മോശം റെക്കോര്‍ഡ് അദ്ദേഹത്തെ സംബന്ധിച്ച് അത്ര വലിയ തിരിച്ചടിയല്ല. പക്ഷെ ലിസ്റ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മോഹിത്തും ഷമിയും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണെന്നത് മറക്കാന്‍ പാടില്ല.

പൊള്ളാര്‍ഡിന് പിറകില്‍ നേരിയ വ്യത്യാസത്തില്‍ നാലാംസ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സിലെ ടീമംഗവും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയാണ്. ഒരൊറ്റ മെയ്ഡന്‍ ഓവര്‍ പോലുമില്ലാതെ ക്രുനാല്‍ 224 ഓവറുകള്‍ ടൂര്‍ണമെന്റില്‍ ബൗള്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലിനാണ് അഞ്ചാംസ്ഥാനം. പേസ് ബൗളിങ് ഓള്‍റൗണ്ടറായ റസ്സല്‍ മെയ്ഡന്‍ ഓവറില്ലാതെ ബൗള്‍ ചെയ്തത് 201 ഓവറുകളാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 10, 2021, 18:23 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X