Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇവര്‍ തകര്‍ത്താടും, ആരാധകര്‍ കാത്തിരിക്കുന്ന അഞ്ച് അരങ്ങേറ്റ താരങ്ങള്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലേക്കുള്ള കാത്തിരിപ്പ് 9ന് അവസാനിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ആവേശ പോരാട്ടവുമായി പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഇത്തവണ തിളങ്ങാന്‍ പോകുന്ന അരങ്ങേറ്റ താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്ന് കണ്ടു തന്നെ അറിയണം. എങ്കിലും ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചില അരങ്ങേറ്റ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷാരൂഖ് ഖാന്‍ (പഞ്ചാബ് കിങ്‌സ്)

ഷാരൂഖ് ഖാന്‍ (പഞ്ചാബ് കിങ്‌സ്)

തമിഴ്‌നാട് മധ്യനിര താരം ഷാരൂഖ് ഖാന്റെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 20 ലക്ഷം അടിസ്ഥാന വിലയില്‍ നിന്ന് 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്. ഫിനിഷറെന്ന നിലയില്‍ മികവുള്ള ഷാരൂഖ് നെറ്റില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനായി തിളങ്ങിയ ഷാരൂഖ് ഖാന്‍ ഇത്തവണ പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആര്‍സിബി)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആര്‍സിബി)

കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനിലും പ്രതീക്ഷകളേറെ. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടിയാണ് അസ്ഹറുദ്ദീന്‍ കളിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കിയ താരം ഇത്തവണ ആദ്യ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് പകരക്കാരനായി ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ 37 പന്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ദേവ്ദത്ത് ശ്രദ്ധ പിടിച്ചുപറ്റിയ താരമായി മാറിയത്.

ലുക്മാന്‍ മെറിവാള (ഡല്‍ഹി ക്യാപിറ്റല്‍സ്)

ലുക്മാന്‍ മെറിവാള (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഗുജറാത്ത്കാരനായ ലുക്മാന്‍ മെറിവാള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. ഇടം കൈയന്‍ പേസര്‍ക്ക് ഇത്തവണ പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 2013-14 സീസണില്‍ ബറോഡയുടെ ഭാഗമായിരുന്ന താരം വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയതോടെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 20 ലക്ഷം രൂപയ്്ക്ക് ഡല്‍ഹി സ്വന്തമാക്കിയ താരം ഇത്തവണ ഡല്‍ഹിക്കായി കളിക്കാന്‍ സാധ്യത കൂടുതലാണ്.

ചേതന്‍ സക്കറിയ (രാജസ്ഥാന്‍ റോയല്‍സ്)

ചേതന്‍ സക്കറിയ (രാജസ്ഥാന്‍ റോയല്‍സ്)

23കാരനായ ഇടം കൈയന്‍ പേസര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. സൗരാഷ്ട്രയുടെ അണ്ടര്‍ 19 താരമായിരുന്ന ചേതനെ 2020 സീസണില്‍ ആര്‍സിബി നെറ്റ് ബൗളറായി ടീമിലേക്ക് പരിഗണിച്ചിരുന്നു. ആ പരിചയസമ്പത്ത് താരത്തെ തുണച്ചു. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പരിശീലനം ലഭിച്ച താരത്തെ 1.2 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇടം കൈയന്‍ പേസറാണെന്നത് പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ ചേതന് കൂടുതല്‍ സഹായകരമായേക്കും.

ലളിത് യാദവ് (ഡല്‍ഹി ക്യാപിറ്റല്‍സ്)

ലളിത് യാദവ് (ഡല്‍ഹി ക്യാപിറ്റല്‍സ്)

24കാരനായ ലളിത് യാദവ് മധ്യ നിരയില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ്. 35 ടി20കളില്‍ നിന്നായി 37.33 എന്ന മികച്ച ശരാശരിയില്‍ 560 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 149.33 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 25 പന്തില്‍ പുറത്താവാതെ 52 റണ്‍സുമായി താരം തിളങ്ങിയിരുന്നു. സ്പിന്‍ ബൗളറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരത്തെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഡല്‍ഹി സ്വന്തമാക്കിയത്.

Story first published: Wednesday, April 7, 2021, 10:12 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+