വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മികച്ച മൂന്നാം നമ്പര്‍ താരമാര്? എട്ട് ടീമുകളിലെയും റാങ്കിങ് അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിന്ന് പോയെങ്കിലും യുവതാരങ്ങളെല്ലാം കളിച്ച മത്സരങ്ങളില്‍ നിന്ന് തങ്ങളുടെ മികവ് തെളിയിച്ച് കഴിഞ്ഞു. ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,ചേതന്‍ സക്കറിയ തുടങ്ങിയവരെല്ലാം ഈ സീസണിലെ കണ്ടെത്തുലകളാണെന്ന് പറയാം. എന്നാല്‍ ഈ സീസണിലെ മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരാണ്? എട്ട് ടീമുകളെയും പരിഗണിച്ച് മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് അറിയാം.


മോയിന്‍ അലി (സിഎസ്‌കെ)

മോയിന്‍ അലി (സിഎസ്‌കെ)

സിഎസ്‌കെ ഇത്തവണ തവണ മൂന്നാം നമ്പറില്‍ പരീക്ഷിച്ച മോയിന്‍ അലിയാണ് ഒന്നാം നമ്പറില്‍. 22 ഫോറും 12 സിക്‌സുമാണ് താരം മൂന്നാം നമ്പറില്‍ ഇറങ്ങി നേടിയത്. ആറ് മത്സരത്തില്‍ നേടിയത് 206 റണ്‍സാണ്. 34.33 എന്ന മികച്ച ശരാശരിയും 157.25 എന്ന മികച്ച സ്‌ട്രൈക്കറേറ്റും താരത്തിനുണ്ടായിരുന്നു. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരത്തില്‍ നിന്ന് 277 റണ്‍സാണ് സഞ്ജു നേടിയത്. 46.16 ശരാശരിയും 145.78 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും യുവതാരത്തിനുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും അദ്ദേഹം നേടി. പഞ്ചാബ് കിങ്‌സിനെതിരേ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിങ്‌സ്)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിങ്‌സ്)

പഞ്ചാബ് കിങ്‌സ് താരം ക്രിസ് ഗെയ്ല്‍ മൂന്നാം സ്ഥാനത്താണ്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും എട്ട് മത്സരത്തില്‍ നിന്ന് 178 എന്ന ഭേദപ്പെട്ട സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 25.42 ശരാശരിയിലും 133.83 സ്‌ട്രൈക്കറേറ്റിലുമാണ് ഗെയ്‌ലിന്റെ പ്രകടനം. 20 ഫോറും എട്ട് സിക്‌സും പറത്തിയ ഗെയ്‌ലിന്റെ ടോപ് സ്‌കോര്‍ 46 റണ്‍സാണ്.

വില്യംസണ്‍,മനീഷ് പാണ്ഡെ (ഹൈദരാബാദ്)

വില്യംസണ്‍,മനീഷ് പാണ്ഡെ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി രണ്ട് താരങ്ങള്‍ മൂന്നാം നമ്പറിലിറങ്ങി. ഒന്ന് കെയ്ന്‍ വില്യംസണും രണ്ട് മനീഷ് പാണ്ഡെയും. 31കാരനായ മനീഷ് അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 193 റണ്‍സാണ് നേടിയത്. 123.71 എന്ന മോശം സ്‌ട്രൈക്കറേറ്റാണ് താരത്തിനുണ്ടായിരുന്നത്. 8 സിക്‌സും 12 ഫോറും മനീഷ് സ്വന്തമാക്കി.

വില്യംസണ്‍ നാല് മത്സരത്തില്‍ നിന്ന് 128 റണ്‍സാണ് നേടിയത്. 126.73 ആയിരുന്നു വില്യംസണിന്റെ സ്‌ട്രൈക്കറേറ്റ്. 13 ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്.

രാഹുല്‍ ത്രിപാഠി (കെകെആര്‍)

രാഹുല്‍ ത്രിപാഠി (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്നാം നമ്പര്‍ താരം രാഹുല്‍ ത്രിപാഠിയായിരുന്നു. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 187 റണ്‍സാണ് അദ്ദേഹം നേടിയത്. 135.50 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 21 ഫോറും നാല് സിക്‌സും രാഹുല്‍ പറത്തി. കെകെആറിനൊപ്പം ഇത്തവണ ഭേദപ്പെട്ട പ്രകടനം നടത്തിയൊരാള്‍ രാഹുലാണ്. 53 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിന് അത്ര മികച്ച സീസണായിരുന്നില്ല ഇത്. ആറാം സ്ഥാനത്താണ് സൂര്യയുള്ളത്. ഏഴ് മത്സരത്തില്‍ നിന്ന് 173 റണ്‍സാണ് സൂര്യ നേടിയത്. 144.16 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് സൂര്യക്കുണ്ടായിരുന്നു. 22 ഫോറും അഞ്ച് സിക്‌സുമാണ് സൂര്യ നേടിയത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താനും സൂര്യക്ക് സാധിച്ചിരുന്നു.

സ്റ്റീവ് സ്മിത്ത്,അജിന്‍ക്യ രഹാനെ (ഡല്‍ഹി ക്യാപിറ്റല്‍സ്)

സ്റ്റീവ് സ്മിത്ത്,അജിന്‍ക്യ രഹാനെ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി സ്റ്റീവ് സ്മിത്ത്,അജിന്‍ക്യ രഹാനെ എന്നിവര്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്നു. സ്മിത്ത് ആറ് മത്സരങ്ങളില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. 9 ഫോറും 1 സിക്‌സുമാണ് നേടിയത്. അതേ സമയം രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച അജിന്‍ക്യ രഹാനെ നേടിയത് വെറും എട്ട് റണ്‍സാണ്. ഒരു ബൗണ്ടറി ഇതില്‍ ഉള്‍പ്പെടും.

രജത് പാട്ടിധര്‍,ഷഹബാസ് അഹ്മദ് (ആര്‍സിബി)

രജത് പാട്ടിധര്‍,ഷഹബാസ് അഹ്മദ് (ആര്‍സിബി)

ആര്‍സിബിക്കായി രജത് പാട്ടിധര്‍,ഷഹബാസ് അഹ്മദ് എന്നിവര്‍ മൂന്നാം നമ്പറില്‍ ഇറങ്ങി. നാല് മത്സരങ്ങളില്‍ നിന്ന് 71 റണ്‍സാണ് രജത് നേടിയത്. മൂന്ന് ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. അതേ സമയം അഞ്ച് മത്സരത്തില്‍ നിന്ന് 23 റണ്‍സ് മാത്രമാണ് ഷഹബാസ് നേടിയത്. ഒരു ഫോറും സിക്‌സും ഇതില്‍ ഉള്‍പ്പെടും.

Story first published: Monday, May 10, 2021, 17:11 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X